“നല്ല ആളാ” സിന്ധുവിന്റെ പരിഭവം ഞാന്‍ കേട്ടു.
“എന്താ, എന്ത് പറ്റി?” ഏറെ നാളുകള്‍ക്ക് ശേഷം അവളുമായി സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെ ഉന്മാദം ഉള്ളില്‍ ഒതുക്കി ഞാന്‍ ചോദിച്ചു.
“പിന്നൊന്ന് വിളിച്ചുപോലുമില്ലല്ലോ?”
“നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ടല്ലോ? തന്നെയുമല്ല, ഞാന്‍ ഈയിടെയായി കുറച്ചു തിരക്കിലുമായിപ്പോയി”
“ഓ പിന്നേ. വിളിക്കാന്‍ മനസ്സില്ലാരുന്നു എന്നങ്ങു പറഞ്ഞാ പോരെ”
എനിക്ക് അവിശ്വസനീയമായിരുന്നു അവളുടെ ആ സംസാരം. വളരെ വേണ്ടപ്പെട്ട ആരോ വിളിക്കാതെ ഇരുന്നപോലെയാണ് അവള്‍ പരിഭവപ്പെടുന്നത്.
“അങ്ങനെയല്ല..സത്യമാ ഞാന്‍ പറഞ്ഞത്” ഞാന്‍ ചിരിച്ചു.
“ചിരിക്കണ്ട. കള്ളനാ, എനിക്കറിയാം”
എന്റെ രോമങ്ങള്‍ എഴുന്നു നിന്നുപോയി അത് കേട്ടപ്പോള്‍.
“എന്താ രണ്ടാളും വരാമെന്ന് പറഞ്ഞിട്ട് വരാഞ്ഞത്?” സിന്ധു പരിഭവം മാറ്റി വച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതും…”
“വേണ്ട ഒന്നും പറയണ്ട. ഇഷ്ടം ഉണ്ടേല്‍ വന്നാ മതി. സതിയേട്ടന്‍ എങ്ങോട്ടെങ്കിലും പോകുന്ന വഴിക്കെങ്കിലും ഇങ്ങോട്ടൊന്നു കേറാമല്ലോ. ഞാനിവിടെ ഈ മൂശാട്ട തള്ളേടെ കൂടെ ആകെ ബോറടിച്ച് ഇരിക്കുവാ. ഒരു മനുഷ്യമുഖം കാണാനുള്ള മോഹം കൊണ്ടാ നിങ്ങളോട് ഇങ്ങോട്ട് വരാന്‍ പറയുന്നേ. അല്ലാതെ എനിക്ക് പിടിച്ചു തിന്നാനല്ല”
ഞാന്‍ ഉറക്കെ ചിരിച്ചുപോയി.
“ഞാന്‍ ഉമയെ വിളിക്കട്ടെ” ചിരി നിര്‍ത്തിയിട്ടു ഞാന്‍ ചോദിച്ചു.
“എന്താ ബോറായോ സംസാരിച്ച്”
“അയ്യോ ഇല്ല. സിന്ധുവിനോട് സംസാരിച്ചാല്‍ ആര്‍ക്കാണ് ബോറാകുക. വേണേല്‍ ഒരു കൊല്ലം ഇതേപോലെ സംസാരിക്കാന്‍ പറ്റും”
“സുഖിപ്പിക്കല്ലേ. തല്‍ക്കാലം ചേച്ചി തുണി അലക്കട്ടെ. ഇയാള് വിശേഷങ്ങള്‍ പറ”
അതെനിക്ക് സുഖിച്ചു. ഞാന്‍ ഫോണുമായി സോഫയിലേക്ക് മെല്ലെ ഇരുന്നു.
“എന്ത് പറയാനാ..” ഞാന്‍ ചോദിച്ചു.
“എന്നോട് എന്തും പറയാം”
“അമ്മ ഇല്ലേ അവിടെ”
“ഇല്ല. അമ്പലത്തിലോട്ടു കെട്ടിയെടുത്തു. അതുകൊണ്ട് കുറച്ചു നേരത്തേക്ക് സമാധാനമുണ്ട്” അവളുടെ മണിക്കിലുക്കം ഞാന്‍ കേട്ടു.
എനിക്ക് അകാരണമായ ഒരു വിറയല്‍ ഉണ്ടായി. മനസ്സ് കൈമോശം വന്നുപോകുന്ന പോലെ! വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എന്നോട് തനിച്ചു സംസാരിക്കാന്‍ അവള്‍ ഉത്സാഹം കാണിക്കുന്നതെന്തിന്? ഭാര്യ തുണികള്‍ കല്ലില്‍ അടിച്ചു നനയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടു. മനസ്സ് എന്തൊക്കെയോ മോഹിക്കുന്നു; എന്തൊക്കെയോ കണക്കുകൂട്ടുന്നു.