ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Posted by

 

എന്താണ് മറുപടി നല്‍കേണ്ടത് എന്നെനിക്ക് പെട്ടെന്ന് മനസ്സിലായില്ല. എന്തായാലും അത് വേണ്ടി വന്നില്ല. സിന്ധുതന്നെയാണ് തുടര്‍ന്നു സംസാരിച്ചത്:

 

“ചേച്ചി എവിടെപ്പോയി”

 

“അവളുടെ വീട്ടില്‍”

 

“എന്താ വല്ല വിശേഷോം ഉണ്ടോ”

 

“അവിടെ എന്തോ പൂജ. പണ്ടെങ്ങോ വടിയായ അവളുടെ വല്യപ്പനെ ഇരുത്തുവോ നിര്‍ത്തുവോ മറ്റോ ആണത്രേ”

 

സിന്ധു ചിരിച്ചു; മണിക്കിലുക്കം പോലെ. ഇത്ര മനോഹരമായ ചിരി ഈ ലോകത്ത് വേറെയില്ല എന്നെനിക്ക് തോന്നി.

 

“സാറിനിതില്‍ വിശ്വാസം ഒന്നുമില്ലേ” ചിരിക്കിടെ അവള്‍ ചോദിച്ചു.

 

“അങ്ങനൊന്നും ഇല്ല. പറഞ്ഞെന്നെ ഉള്ളൂ”

 

“എന്റെ കെട്ടിയോന്‍ മുടിഞ്ഞ അന്ധവിശ്വസിയാ. എന്തോരം ചരടാ മേടിച്ച് ഓരോത്തിടത്ത് കെട്ടുന്നതെന്നറിയാമോ”

 

“ഓരോത്തിടത്തെന്നു പറഞ്ഞാല്‍?”

 

“കൈയിലും കഴുത്തിലും എല്ലാമുണ്ട്”

 

“സിന്ധുവിന് ചരടില്‍ ഒന്നും വിശ്വാസമില്ലേ”

 

“എനിക്കൊന്നിലും വിശ്വാസമില്ല. ജനിച്ചതുകൊണ്ട് ജീവിക്കുന്നു; ഒരു ദിവസം മരിക്കുവേം ചെയ്യും. അതിനെടേ വരാന്‍ ഒള്ളതൊക്കെ വരും. വരുന്നപോലെ ജീവിക്കുക. എന്റെ ചിന്ത അങ്ങനാ. പക്ഷെ അതുകൊണ്ട് പ്രയോജനം ഇല്ലല്ലോ. ഏതോ സ്വാമി പൂജിച്ചു തന്നെതാന്നും പറഞ്ഞൊരു സ്വര്‍ണ്ണ ഏലസ്സ് എന്റെ അരയ്ക്ക് കെട്ടിത്തന്നിട്ടാ ആളു പോയേക്കുന്നെ. അത് ദേഹത്തുണ്ടെങ്കില്‍ രക്ഷയുണ്ടത്രേ” അവള്‍ വീണ്ടും ചിരിച്ചു.

 

“ചിലപ്പോ ശരിയായിരിക്കും”

 

“ഉം കുറെ ശരി. എന്നെ വേറെ ആണുങ്ങള്‍ ആരും ലൈനാക്കാതിരിക്കാന്‍ ജപിച്ചു കെട്ടിയതാ. എനിക്കറിയത്തില്ലെന്നാ ആളിന്റെ വിചാരം. എല്ലാം ഓരോത്തരുടെ തോന്നലും വിശ്വസോം അല്ലെ”

 

ദേഹം തരിക്കുന്നത് ഞാനറിഞ്ഞു.

 

“എന്ന് പറഞ്ഞാ ദിനേശന് സിന്ധുവിനെ വിശ്വാസമില്ല എന്നാണോ?” ഞാന്‍ ചോദിച്ചു.

 

“അതേ. അല്ലെങ്കില്‍ പിന്നെന്തിനാ അങ്ങനെയൊരു ഏലസ്സ്”

 

“ഏയ്‌, സിന്ധുവിന്റെ നന്മയ്ക്ക് വേണ്ടിയായിരിക്കും അയാളത് ചെയ്തത്. വെറുതെ തെറ്റിദ്ധരിക്കണ്ട”

 

“ഒരു തെറ്റിദ്ധാരണയുമില്ല. കൂടെ താമസിച്ച ഒന്നര മാസം കൊണ്ട് ഒക്കെ ഞാന്‍ മനസ്സിലാക്കി. കാള വാല് പൊക്കുന്നത് എന്തിനാന്നൊക്കെ എനിക്കറിയാം”

 

“എന്തിനാ” ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

 

“കുന്തത്തിന്”

 

ഞാന്‍ മതിമറന്നു ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *