“ഹ്മ്മ്, അവൾക് ദേഷ്യം വരുന്നുണ്ട്… അത് കാണാൻ തന്നെ എന്ത് ഭംഗിയാണ്.. അവളുടെ ചുണ്ട് മെല്ലെ വിറക്കാൻ തുടങ്ങും.. കവിൾ ചുവന്നു തുടിക്കും..”..
“ഒരു ഉമ്മ തന്നാൽ എഴുന്നേൽക്കുമോ..”
“ആ.. ആലോചിക്കാം..”..
“കണ്ടോ.. ഏട്ടൻ നുണയാനാ.. ഞാൻ തരില്ല.. പോ “.. അവൾ വീണ്ടും കിണുങ്ങി കൊണ്ട് റൂമിൽ നിന്നും പോകുവാനായി തിരിഞ്ഞു..
“അവൾ പോകില്ല എനിക്കറിയാം.. എന്നെ ഈ ബെഡിൽ നിന്നും എഴുന്നേൽപ്പിക്കാതെ അവൾ റൂമിന് വെളിയിൽ പോലും ഇറങ്ങില്ല…”
” താ.. പെട്ടന്ന് ത.. ” സമയം ഒരുപാടായി… ഞാൻ എഴുന്നേറ്റ് ഇരുന്നു കണ്ണടച്ച് പാതി തുറന്നു അവൾ വരുന്നതും നോക്കി ഇരുന്നു..
“പൊന്നു പതിയെ എൻ അരികിലേക് ചേർന്നു വരുന്നുണ്ട്…അവൾ എന്റെ അരികിലേക് അടുത്ത് കൊണ്ടിരിക്കെ എന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു തുടങ്ങി..”
പെട്ടന്ന് എന്റെ കവിളിൽ ചൂട് നിറയുന്നത് പോലെ…മീനു വിന്റെ ചുണ്ടുകൾ എന്റെ കവിളിൽ ചേർന്നു തുടങ്ങി…
“ഹൗ… ഇതാണ് മോനെ സ്വർഗം!”
“അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി പിണഞ്ഞു കൊണ്ട് മടിയിലേക് കയറി ഇരുന്നു…”
“നീണ്ട ഒരു ചുംബനത്തിന് ശേഷം.. പിന്നെ ഒന്നും കിട്ടാതെയായ സമയം ഞാൻ ഒന്ന് കണ്ണ് പാതി തുറന്നു നോക്കി “..
“അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.. കണ്ണിൽ നിന്നും വീണ്ടും കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങിയിട്ടുണ്ട്..” ഈ ദിവസം ഇത് പതിവ് ഉള്ളതാണ്…
“ഞാൻ അവളെ പതിയെ കണ്ണ് തുറന്നു നോക്കി.. ”
“അവളുടെ കണ്ണുകൾ എന്റെ കണ്ണുമായി ഉടക്കിയ സമയം തന്നെ പൊന്നൂവിന്റെ ചുണ്ടിനെ എന്റെ ചുണ്ടിനുള്ളിലേക് ഞാൻ ചേർത്തു…”
❤❤❤
“പൊന്നു..”
“ഹ്മ്മ്..”
“എന്നെ ഇഷ്ട്ടമാണോ..”
“മ്ച്ചും.. അല്ല എന്ന പോലെ ശബ്ദമുണ്ടാകി അവൾ എന്റെ നെഞ്ചിലേക് ഒളിച്ചു..”
“ഇഷ്ട്ടമില്ല..”
“ഇല്ല..”
“പിന്നെ ആരെയാ ഇഷ്ടം…”
“കാർത്തിയെ…”
“ആഹാ.. ഏതാവനടി ഈ കാർത്തി..”
“അവനെ.. എന്റെ കാമുകനാ..”
“ആഹാ.. എന്നെ പോലെ യാണോ..”
“മ്ച്ചിം.. അവന് എന്നെ നല്ല ഇഷ്ട്ടമാ….”
“എനിക്കോ..”
“നിനക്ക് ഞാൻ വേണ്ടല്ലോ ഒന്നിനും..”