ആമ്പൽ [മീനു]

Posted by

“പക്ഷെ.. പഠിത്തം പണ്ടേ ഉയപ്പ് ആയത് കൊണ്ട് അച്ഛന്…വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു.. മറ്റു രണ്ടു മക്കളെ പോലെ അല്ല എന്നർത്ഥം…”

“പക്ഷെ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ജയിച്ചു..”

“അച്ഛനാരാ മോൻ.. അച്ഛൻ ഉദേശിച്ചത്‌ കിട്ടാത്തത് കൊണ്ട് തന്നെ.. തരാമെന്നു പറഞ്ഞ ഓഫർ മുക്കി..”

“പിന്നെ എല്ലാം ശരിയാകുന്ന സുപ്രീം കോർട്ടിലെ ഏറ്റവും മികച്ച വകീൽ ഉണ്ടല്ലോ… അമ്മ എനിക്ക് വേണ്ടി ശക്തമായി തന്നെ വാതിച്ചു..”

“അവസാനം.. പുതിയ തായി വാങ്ങാമെന്ന തീരുമാനം വന്നു.. പക്ഷെ അച്ചന് പുതിയത് എനിക്ക് അച്ചന്റെ പഴയ ബൈക്കും…”

“എങ്ങനെ യാ അച്ഛൻ ഈ ബൈക്ക് എനിക്ക് തന്നതെന്നെന്നും അറിയില്ല.. പുതിയത് വാങ്ങുമ്പോൾ തല്ലിപ്പൊളി ഏതേലും cc കൂടിയത് എടുക്കുമെന്ന് കരുതി യവും…അച്ഛനാരാ മോൻ..”

❤❤

“അച്ഛന്റെ ബൈക്കിൽ … ആദ്യമായാണ് കോഴിക്കോട് ടൗണിലേക്കു ഒറ്റക് പോകുന്നത്..”

“Rx 100 ന്റെ ആ ശബ്ദം.. എന്റെ പൊന്നേ.. ഇടക്കിടക്കു ആക്സിലേറ്റർ കൊടുക്കുന്നതിനു അനുസരിച്ചു ടു ടു ടു.. എന്നുള്ള ശബ്ദം ഉണ്ടാകുന്നുണ്ട്..”

” എന്നെ എന്റെ വഴിക് തന്നെ വിട്ടാൽ മതിയെന്ന് അച്ഛൻ ആദ്യമേ തീരുമാനം എടുത്തിരുന്നു.. ഇനി ഏതേലും കോഴ്സ് പഠിച്ചു മൂത്തതിങ്ങളെ പോലെ അച്ചനെയും അമ്മയെയും പാടെ ഉപേക്ഷിച്ചു പോകുമെന്നുള്ള പേടി ആയിരിക്കാം.. മറ്റൊരു കോഴ്സും എന്നോട് പഠിക്കാൻ പോകുന്നോ എന്ന് പോലും ചോദിച്ചിട്ടില്ല…”

“ഇടക്ക് അമ്മ യോട് പറയുന്നത് കേൾക്കാം.. നിനക്ക് എന്റെ മരണം വരെ ഞാനുണ്ട്.. അത് കഴിഞ്ഞാലാണ് എനിക്ക് പേടി.. എന്റെ മക്കൾ സ്വത്തു കളെല്ലാം നേടി കഴിഞ്ഞാൽ നീ എന്ന പുരാവസ്തു ആർക്കും വേണ്ടാതെ.. അച്ചന്റെ വാക്കുകളിൽ പോലും അമ്മയോടുള്ള കരുതൽ നിറഞ്ഞിരുന്നു..”

“അച്ഛന് അറിയാം അമ്മക്ക് കിട്ടുന്ന സ്വത്തുകൾ പോലും മക്കളെന്ന് പറയുന്ന രാക്ഷസന്മാർ തട്ടി എടുക്കുമെന്ന്… ”

“ഇല്ലച്ച…. എനിക്കൊരു സ്വത്തും വേണ്ടാ.. ഞാൻ ഉള്ള കാലം നിങ്ങൾ എന്റെ കൂടേ തന്നെ ഉണ്ടായാൽ മതി എന്നുള്ള ഒരു സ്വപ്നം മാത്രമേ ഉള്ളൂ ”

“പ്രോഫഷണൽ ഫോട്ടോ ഗ്രാഫി പഠിക്കുവാനായി ക്രീയേറ്റീവ് എന്ന സ്ഥാപനത്തിലേക്കുള്ള യാത്രയിലാണ് ഞാൻ…’

Leave a Reply

Your email address will not be published. Required fields are marked *