ആമ്പൽ [മീനു]

Posted by

“അമ്മ മറ്റൊന്ന് കൂടേ പറഞ്ഞു .. ആരുഷി യെ അവളുടെ കുടുംബം പഞ്ചാബിലേക് കൊണ്ട് പോയി… എന്നെ പോലെ തന്നെ ഗുരുതര മായി അവൾക്കും പരിക്ക് പറ്റിയിരുന്നു…”

“തലയിൽ സാരമായി പരിക്ക് പറ്റിയ അവളെ നല്ല ചികിത്സ കിട്ടുവാണെന്ന പേരിൽ എന്നിൽ നിന്നും അവളെ മറച്ചു..”

“അമ്മേ ഏട്ടന്മാർ..”

“അവരൊക്കെ അച്ചന്റെ മൂന്നിന് തന്നെ പോയി… ബിസിനസ് അല്ലെ എല്ലാത്തിനും വലുത്..”.. അടുത്ത മാസം വരുമെന്ന് പറഞ്ഞു.. ഇനി സ്വത്തൊക്കൊ വീതിച്ചെടുക്കാനുണ്ടല്ലോ..

അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തെന്ന പോലെ അമ്മ പറഞ്ഞു…

❤❤❤

“ആക്‌സിഡന്റ് പറ്റി ആറു മാസത്തിനു ശേഷമാണ് ഒന്ന് എഴുന്നേറ്റ് നടക്കുവാൻ കഴിഞ്ഞത്… ”

“ആ സമയം തറവാട് വീട് മാത്രം കിട്ടി.. വീടും അതിനോട് ചേർന്നുള്ള സ്ഥലവും.. അമ്മയും അനിയനും തെരുവിലേക് ഇറങ്ങാതെ ഇരിക്കുവാണവും അമ്മയുടെ പേരിലേക് എഴുതി.. അമ്മയുടെ കാല ശേഷം എനിക്കും..”

“സ്വന്തമായി ഒരു ജോലി വേണമെന്ന് തോന്നി തുടങ്ങിയ കാലം “… അമ്മക് കിട്ടുന്ന പെൻഷൻ പോലും തികയാതെ ചില ദിവസങ്ങളിൽ പട്ടിണി പോലും കിടക്കാൻ തുടങ്ങി..

“ആരും.. സഹായിക്കാനില്ല.. കാണുന്നവർക് അമ്മയുടെ രണ്ടു മക്കൾ അമേരിക്കയിൽ.. അവർ തിരിഞ്ഞു പോലും നോക്കില്ലന്ന് ആർക്കും അറിയില്ലല്ലോ.. ”

“അതിനിടയിൽ ഒരിക്കൽ പോലും ആരുഷി യുടെ ഒരു വിവരവും ലഭിച്ചില്ല.. പറ്റുന്നത് പോലെ എല്ലാം അനേക്ഷിച്ചു നോക്കി.. സീറോ ആയിരുന്നു എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ഫലം..”

“കോഴ്സ് പൂർത്തി യാകുവാൻ കഴിയാത്തത് കൊണ്ട് തന്നെ അച്ഛന്റെ സുഹൃത്തിന്റെ മകന്റെ കടയിൽ കയറി.. അതൊരു സ്റ്റുഡിയോ ആയിരുന്നു..”..

“ആ സ്റ്റുഡിയോ ആണ് ഇന്നെന്റെ സ്വന്തമായുള്ളത് ” കൂട്ടിനായി ചങ്ക് കൂട്ടുകാരൻ സിറാജും വന്നു..

ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ ഒരു ജോലി അത്യാവശ്യമായിരുന്നു.. അച്ചന്റെ പെൻഷൻ പൈസ എന്റെ ചികിത്സ ക് വാങ്ങിയ കടം പോലും തീർക്കുവാൻ കഴിയുമായിരുന്നില്ല..

❤❤❤

“പതിയെ പതിയെ ഓരോ വർക്ക്‌ എടുത്തു ജീവിതം കരക്ക് അടുപ്പിക്കുവാൻ തുടങ്ങി ”

“രണ്ടു പാട്ണർസ് ആയത് കൊണ്ട് തന്നെ.. ഇടക്ക് ആരേലും ഇല്ലേലും കട മുന്നോട്ട് പോയിരുന്നു..”

Leave a Reply

Your email address will not be published. Required fields are marked *