ആമ്പൽ [മീനു]

Posted by

“ആ.. അതാ വരുന്നുണ്ട്…”

കുറച്ചു ദൂരെയായി അച്ഛൻ വളരെ ധൃതി പെട്ടു നടന്നു വരുന്നത് കാണാം..

“അച്ഛൻ.. റിട്ടേർഡ് ആയതിനു ശേഷം വീടും അതിന് ചുറ്റിലുമായുള്ള ഒരേക്കർ സ്ഥലവുമല്ലാതെ മറ്റൊരു ലോകവുമില്ല…”

“അച്ഛ.. ഞാൻ ഇറങ്ങാ ”

“എന്റെ അടുത്തേക് നടന്നടുക്കുന്നതിന് ഇടയിൽ കുറച്ചു മാത്രം മുന്നിൽ നിന്ന് എന്നെ മാത്രം കുറച്ചു നേരം നോക്കി നിന്നു…”

“ആ മനസിനുള്ളിലെ വികാരം എനിക്ക് മനസിലാകും… മൂന്നു മക്കളിൽ രണ്ടു പേർക്കും നല്ല പഠിപ്പും വിവരവും കൊടുത്തു തന്നെ യാണ് വളർത്തി എടുത്തത്.. അവരുടെ ഇഷ്ടം പോലെ തന്നെ ഓരോ പെൺകുട്ടികളെ കണ്ടെത്തി വീട്ടിലേക് കൈ പിടിച്ചു കൊണ്ടുവന്നപ്പോഴും നിറഞ്ഞ മനസാലെ സ്വീകരിച്ചു..”

“പക്ഷെ അച്ഛന് എവിടെയോ.. തെറ്റ് പറ്റി…മക്കളെ ഉയർത്തുന്നതിന് ഇടയിൽ.. തന്നെ ചേർത്തു നിർത്തുവാൻ പഠിപ്പിക്കാൻ മറന്നു ”

“അഞ്ചു കൊല്ലാം മുമ്പ് രണ്ടു പേരും ഒരേ സമയം അമേരിക്ക യിലെ കമ്പനിയിലേക് ജോലി കിട്ടി കയറി പോയി.. ഒരു മാസത്തിനുള്ളിൽ തന്നെ അവരുടെ ഭാര്യ മാരെയും കൂടേ കൊണ്ട് പോയി….”

“പേര മക്കളുമായി ഒന്ന് കൊഞ്ചി കളിക്കുന്നതിന് മുമ്പ് തന്നെ “..

“എല്ലാത്തിലും വേദന ഇവിടെ സർക്കാറിൽ തന്നെ ഉയർന്ന ജോലിയും ശമ്പളവും ഉണ്ടായിട്ട് പോലും ”

“ആദ്യമെല്ലാം എന്നും വിളിക്കുമായിരുന്നു.. പിന്നെ പിന്നെ അത് ആഴ്ചയിലായി.. പിന്നെ മാസത്തിലായി.. അതും കഴിഞ്ഞു ഏതേലും വിശേഷ പെട്ട ദിവസങ്ങളിൽ.. അതും എന്റെ വാട്ട്‌സപ് സ്റ്റാറ്റസ് കണ്ടാൽ..”

“ഇല്ല അച്ഛാ. എന്റെ ലോകം നിങ്ങളാണ്.. നിങ്ങളിലേക് മാത്രം ചുരുങ്ങുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്…” അച്ചന്റെ കാലിലെക് കൈ വെച്ചു അനുഗ്രഹം വാങ്ങുമ്പോഴും എന്റെ മനസു പതിയെ മൊഴിഞ്ഞു..

❤❤❤

“ഈ പത്തു പന്ത്രണ്ടു കിലോമീറ്റർ ദൂരേക് വണ്ടി ഓടിക്കുന്നതിനാണോ അച്ഛൻ കണ്ണിൽ വെള്ളം നിറച്ചത്..”

“ഹേയ്.. അതെല്ല.. ഇത്രയും കാലം പൊന്നു പോലെ നോക്കിയില്ലെ.. ഇവനെ.. ഇനി ഇത് എന്റെ കയ്യിലാ.. പ്ലസ് ടു നല്ല റിസൾട് കിട്ടി ജയിച്ചാൽ പുതിയ ബൈക്ക് എനിക്ക് വാങ്ങി തരുമ്മെന്നായിരുന്നു ഓഫർ…”

Leave a Reply

Your email address will not be published. Required fields are marked *