“രാവിലെ ഉണർന്നപ്പോഴാണ് ഇന്നലെ ഞാൻ കാണിച്ചു കൂട്ടിയത് ഓർത്തു കുറ്റബോധം മനസിലേക്ക് കയറി വന്നത്..”
“എന്റെ മീനു.. അവൾ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാവും..”
“പാവം.. പെട്ടന്ന് തന്നെ ഞാൻ എഴുന്നേറ്റ്.. അടുക്കളയിലേക് ഓടി..”
“മീനു ”
“എത്ര വിളിച്ചിട്ടും അവൾ വിളി കേൾക്കുന്നില്ല ”
“അടുക്കളയിൽ പോയി നോകിയെങ്കിലും.. എനിക്കുള്ള ഭക്ഷണം അവൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. എല്ലാം ഒരു പാത്രത്തിൽ അടച്ചു വെച്ചിരിക്കുന്നു..”
“മീനു “.. ഉമ്മറത്തു ഉണ്ടാവുമെന്ന വിശ്വസതാൽ അങ്ങോട്ട് പോയി നോക്കി..
“ഇല്ല ഇവിടെ യും ഇല്ല.. വീട് മുഴുവൻ അരിച്ചു പൊറുക്കി നോക്കി.. ഇല്ല എവിടെ യും എന്റെ മീനുവില്ല…”
“മീനു ” എന്റെ ഉറക്കെ യുള്ള വിളികൾ.. മറുപടി ഇല്ലാതെ അവിടെ തന്നെ ഒടുങ്ങി..
“അവളുടെ ഫോണിലേക്കു വിളിച്ചപ്പോൾ അത് ഔട്ട് ഓഫ് കാവറേജ് ഏരിയ എന്ന് പറയുന്നു.. ”
“അവൾ പോകുവാൻ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മുഴുവൻ ഞാൻ വിളിച്ചു നോക്കി.. എവിടെയും അവൾ പോയിട്ടില്ല..”
“ദേവി എന്റെ പെണ്ണ് എന്തേലും കടുംകൈ ചെയ്തുവോ മനസ്സിൽ വേണ്ടാത്ത ചിന്ത വന്നു നിറയുവാൻ തുടങ്ങി “..
സമയം പത്തു മണിയോട് അടുക്കുന്നു..
“കഥയിലെ രാജകുമാരനും രാജകുമാരി യും ഒന്നാകാൻ ” എന്റെ മീനുവിന്റെ കാളിന് ഞാൻ സെറ്റ് ചെയ്ത ട്യൂൺ ആണ് അടിക്കുന്നത്.. ഓടി പോയി ഫോണെടുത്തു..
“മീനു.. എവിടെ പോയി കിടക്കുകയാണെടി നീ.. നിന്നെ ഈ രാവിലെ ഞാൻ തിരയാത്ത സ്ഥലമില്ല.. എങ്ങോട്ടെങ്കിലും പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോവണ്ടേ..” എല്ലാം ഒരൊറ്റ ശ്വാസതിലെന്ന പോലെ ഞാൻ പറഞ്ഞു..
” ഏട്ടാ ഒരു മിനിറ്റ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു..”
അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനായി ഞാൻ കാതോർത്തിരുന്നു..
❤❤❤
“ഏട്ടാ ഞാൻ ബേബി മെമ്മോറി യൽ ഹോസ്പിറ്റലിലുണ്ട്..”
“അവിടെ എന്താ…”
“ഏട്ടനൊന്ന് ഇങ്ങോട്ട് പെട്ടന്ന് വരുമോ..”
“എന്താ കാര്യമെന്ന് പറ മീനു..”
“ഏട്ടൻ ഇങ്ങോട്ടൊന്ന് പെട്ടന്ന് വാ എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.”
“പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചിട്ടും നോട്ട് കാവറേജ് ഏരിയ എന്നുള്ള മറുപടി കേൾക്കാൻ തുടങ്ങി..”