“ഇപ്പൊ ഏട്ടൻ ഉണ്ടാകുന്നുണ്ട്.. ഞാൻ ഉണ്ടാകുന്നത് കഴിക്കാനല്ലേ ഏട്ടന് വിഷമമുള്ളു.. എനിക്ക് ഒരു കുഴപ്പവുമില്ല ഏട്ടൻ ഉണ്ടാകുന്നത് കഴിക്കാൻ “..
“അത്.. ശരിയാകില്ല..”.
“ഒകെ.. എന്നാൽ പിന്നെ ഞാൻ ഉണ്ടാകുന്നത് ഏട്ടൻ കയ്യിക്കേണ്ടി വരും.. ” അല്ലേൽ ഞാൻ പട്ടിണി കിടക്കും.. രണ്ടു അടുക്കള എന്ന പോലെ ഞാൻ ഉണ്ടാക്കില്ല..
“ഞാൻ അവളുടെ സംസാരത്തിന് എന്ത് മറുപടി പറയുമെന്ന് അറിയാതെ നിന്നു.. ”
“അല്ലേൽ ഏട്ടന് സമ്മതമാണേൽ ഒരു കാര്യം ചെയ്യാം.. നമുക്ക് രണ്ടു പേർക്കും ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കാം..ഏട്ടന് എന്നെ പേടി ആണേൽ വേണ്ടാട്ടോ..”..
“ആ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായി..ആള് എന്നെ ഒന്ന് കുത്തിയതാണ് “..
“അവസാനം അവൾ പറഞ്ഞത് തന്നെ ഞാൻ സമ്മതിച്ചു.. രണ്ടു പേരും ഒരുമിച്ചു എല്ലാ ജോലിയും എടുക്കാമെന്ന്..”
“മീനു പതിയെ പതിയെ എന്റെ മനസിലെക് കയറുക യായിരുന്നു…”
“ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി തുടങ്ങിയ ഞങ്ങൾ.. ഒരുമിച്ചു കട്ടിലിലേക് കിടക്കുവാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല..”
“എന്നെ അടിമുടി.. വളരെ പെട്ടന്ന് തന്നെ അവൾ മാറ്റിയെടുത്തു ”
❤❤❤
“ഏട്ടാ പോവാ” മഴ പോയതൊന്നും അറിയാതെ റോട്ടിലേക് നോക്കി നിൽക്കുന്നഎന്നെ വിളിച്ചു കൊണ്ട് മീനു പറഞ്ഞു..
“ഞാൻ.. സിഗ്നലിലേക് നോക്കിയപ്പോൾ.. അവളിപ്പോഴും അവിടെ ഇല്ല..”
“വേഗത്തിൽ വീട്ടിലേക് വന്നു.. പോകുന്നതിന് ഇടയിൽ ഞങ്ങൾ ഒരു വാക് പോലും സംസാരിച്ചില്ല… മീനു വിനെ പെട്ടന്ന് തന്നെ വീട്ടിലാക്കി.. ബൈക്ക് അവിടെ വെച്ച്… കാർ എടുത്തു കൊണ്ട് ടൗണിലേക്കു തന്നെ തിരിച്ചു വന്നു..”
“പക്ഷെ ആ സിഗ്നലിന്റെ പരിസരത്ത് മുഴുവൻ തിരഞ്ഞിട്ടും അവളെ കണ്ടെത്തുവാൻ എനിക്ക് സാധിച്ചില്ല..”
“രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിലേക് എത്തിയത്..”
“പുറത്ത് ലൈറ്റ് ഒന്നും ഇട്ടിട്ടില്ല.. മനസ് കടലിനെക്കാൾ പ്രക്ഷുബ്ധമായത് കൊണ്ട് തന്നെ ചുറ്റുമുള്ളതെല്ലാം ഒരു മായ പോലെയാണ് അനുഭവപ്പെടുന്നത്..നല്ലത് പോലെ ക്ഷീണിച്ചിരുന്നു..
“വീടിനുള്ളിലേക് കയറി.. റൂമിലെത്തി..”
“മീനു കട്ടിലിൽ കിടക്കുന്നുണ്ട്.. അവളോട് ഒരു വാകും സംസാരിക്കാതെ വളരെ പെട്ടന്ന് തന്നെ ഞാൻ ഉറക്കത്തിലേക് വീണു..”