“എല്ലാം മനസിലായി ഏട്ടാ ” അവൾ എന്നെ നോക്കി പറഞ്ഞു..
ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാകുവൻ എനിക്ക് രണ്ടു ദിവസം പോലും വേണ്ടി വന്നില്ല …
“അമ്മ.. എന്റെ ഒരു കാര്യവും ചെയ്തു തരാതെ രാവിലെ തന്നെ ഇറങ്ങി പോകും.. ഒരു ബന്ധവും ഇല്ലാത്ത ബന്ധു വീട്ടിലൊക്കെ പോയി ഒരാഴ്ച താമസിച്ചു വരുവാൻ തുടങ്ങി..”
ആദ്യമെല്ലാം ഒറ്റക് ഭക്ഷണം ഉണ്ടാക്കി.. വസ്ത്രം അലക്കി.. തേച്ചു പോകുവാൻ കഴിഞ്ഞെങ്കിലും വർക്ക് കൂടുന്നതിന് അനുസരിച്ചു.. കടയിലേക്ക് എത്തുന്ന സമയം നേരം തെറ്റി തുടങ്ങി…
“അലങ്കോല മായാണ് ഞാൻ പോകുന്നതെന്ന് മീനു മനസിലാക്കി തുടങ്ങിയപ്പോൾ അവൾ തന്നെ എന്റെ എല്ലാ കാര്യവും ഏറ്റെടുക്കാൻ തുടങ്ങി..”
“എന്നിട്ടും ഭക്ഷണം ഞാൻ വീട്ടിൽ നിന്നും കഴിക്കാതെ പുറത്ത് നിന്ന് കഴിക്കും..”
“പക്ഷെ അതും ആദ്യ ലോക് ഡൗൺ വന്നപ്പോൾ തകിടം മറിഞ്ഞു…”
“അമ്മ.. ബന്ധു വീട്ടിൽ കുടുങ്ങി.. വീട്ടിൽ ഞാനും മീനുവും മാത്രം.. അന്ന് മുതലാണ് മീനു എന്റെ ഉള്ളിലേക്കു കയറി തുടങ്ങിയത്..”
“ഞാൻ എന്തേലും ഉണ്ടാക്കി വെച്ചാൽ.. അത് അവളെടുത്തു കഴിക്കും.. ഇപ്പൊ ഓളെ നോക്കണ്ട ചുമതല പോലും എനിക്കാണ്…”
“വീട് മുഴുവൻ വൃത്തി യാക്കണമ്… അലക്കി ഉണക്കി എടുത്തു വെക്കണം… മീനു മൈൻഡ് പോലും ചെയ്യാതെ tv കണ്ടിരിക്കും..”
“ഹലോ ഇതൊന്നും ഇവിടെ പറ്റില്ല.. ”
“എന്താ ” അവൾ tv യിലേക്ക് തന്നെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു..
“വെറുതെ തിന്നും കുടിച്ചും ഇരിക്കലെ.. നിനക്ക് വേണേൽ എന്തേലും സ്വയം ഉണ്ടാക്കി കഴിക്കണം…”..
“ഇത്ര നാളും ഞാനല്ലേ പണി എടുത്തേ.. അന്നേരം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ”
“ഇല്ല.. എന്ന് വെച്..”
“എന്നാൽ.. എനിക്ക് കുറച്ചു ദിവസം റസ്റ്റ് വേണം..”
“അതിന് നിനക്ക് നിന്റെ വീട്ടിൽ പോകാമല്ലോ ”
“ലോക് ഡൗൺ അല്ലെ മിസ്റ്റർ കാർത്തി..ഞാനങ്ങനെ വീട്ടിലേക് പോകും..”
“അതൊന്നും എനിക്കറിയില്ല..ഇവിടെ നിൽക്കണമെങ്കിൽ എന്തേലും ഉണ്ടാക്കി കഴിക്കേണ്ടി വരും “..
“ഏട്ടാ നമ്മൾ ചെലവ് ചുരുക്കി ജീവിക്കേണ്ട സമയമാണിത്.. വാർത്തയിൽ പറയുന്നത് കേട്ടില്ലേ.. ഞാനും ഏട്ടനും ഭക്ഷണം ഉണ്ടാക്കിയാൽ എത്രയാ ചിലവ് കൂടുക..”