“ഏട്ടാ.. ഏട്ടാ…എന്താ.. എന്ത് പറ്റി.. ” പിന്നിലിരിക്കുന്ന മീനാക്ഷി എന്റെ തോളിൽ പിടിച്ചു കുലുക്കി…
“എവിടെ അവളെവിടെ.. “..
” ഏട്ടാ.. ആരാണ് എനിക്ക് പേടി യാവുന്നുണ്ടോ ട്ടോ “.. എന്റെ മുഖം കണ്ട് ഭയത്തോടെ മീനാക്ഷി ചോദിച്ചു…
“അവൾ ആരു… ”
❤❤❤
അന്നേ ദിവസം…… രാവിലെ
സമയം രാവിലെ അഞ്ചു മണി കയിഞ്ഞ് അരമണിക്കൂറിനോട് അടുത്ത് കൊണ്ടിരിക്കുന്നു…
“ഏട്ടാ… ഏട്ടാ.. ”
“എഴുന്നേൽക്ക്.. ഏട്ടാ..”
“ഉറക്കത്തിൽ നിന്നും അവളെഴുന്നേറ്റ സമയം തന്നെ എഴുന്നേറ്റെങ്കിലും മീനു വിനെ കുറച്ചു നിമിഷം വട്ടു പിടിപ്പിക്കാനായി ഉറക്കം നടിച്ചു തന്നെ കിടന്നു…”
“ഏട്ടാ.. പെട്ടന്ന് എഴുന്നേറ്റോ.. അല്ലേൽ ഞാൻ വെള്ളം ഒഴിക്കും… വീണ്ടും അവളെന്നെ ഉരുട്ടി വിളിക്കുവാൻ തുടങ്ങി..”
“പെട്ടന്നായിരുന്നു അവൾ പ്രതീക്ഷിക്കാത്ത നേരം അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ചേർത്തു പുതപ്പുമായി ഞാൻ ചുരുണ്ടത്…”
“എന്നെ വിട് ഏട്ടാ… കളിക്കല്ലേ.. ” എന്റെ ഡ്രസ്സ് എല്ലാം ചീത്തയായി.. ഒന്ന് ചിണുങ്ങിയായിരുന്നു മീനു പറഞ്ഞത്…
“ഞാൻ കണ്ണ് തുറന്നു നോക്കി… മീനു ഒരു സെറ്റ് സാരി ഉടുത്തു കിടക്കുന്നു “…
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത മറന്നോ..” എന്റെ ചെക്കൻ…
“ഇന്ന് ഏതാ ദിവസം ”
“തിങ്കളാഴ്ച ”
“അയ്യോ..മീനു ഇന്ന് വർക്ക് ഇല്ല… ഞാൻ കുറച്ചു നേരം കൂടേ കിടക്കട്ടെ…”
“അതെല്ലേലും ഇന്ന് ഏട്ടായി വർക്ക് എടുക്കാറില്ലല്ലോ.. മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയല്ലേ “….
“ഹ്മ്മ്.. “എനിക്ക് അറിയുമായിരുന്നിട്ടും അവളെ നെഞ്ചിലേക് ചേർത്ത് ഞാൻ മൂളി
“ആറു വർഷമായി തുടർന്നു കൊണ്ടിരിക്കുന്ന,… മീനാക്ഷി എന്റെ ജീവിതത്തിലേക്കു കടന്നു വന്നിട്ടും .. അവൾ നിഴലു പോലെ ഉണ്ടായിട്ടും മാറ്റാം വരുത്താതെ തുടർന്നു പോകുന്നതാണ് തിങ്കളാഴ്ച ദിനത്തിലെ യാത്ര”
“മീനാക്ഷി എന്റെ ജീവിതത്തിലേക്കു വന്നിട്ട് അടുത്ത മാസം ഒരു കൊല്ലമാകുന്നു.. ഞങ്ങളുടെ ആദ്യ രാത്രിയിൽ തന്നെ ഞാൻ പറഞ്ഞിരുന്നു.. ഒരാളെ തേടി എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ച ഞാൻ അമ്പലത്തിലേക്ക് പോകുമെന്ന്..”
“എന്റെ കഥ കേട്ട അന്ന് മുതൽ എന്നേക്കാൾ താല്പര്യമാണ് മീനുവിന്… എല്ലാ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ച യെ വരവേൽക്കാൻ…”