” സമ്മതിക്കേണ്ട ട്ടോ.. കുട്ടി അനാഥ ആണെന്ന് കരുതി എല്ലാ കാര്യവും സമ്മതിക്കുക യൊന്നും വേണ്ടാ.. ”
“അയ്യോ.. ഞാൻ അനാഥയൊന്നുമല്ല.. ഇവിടെ ഒരു സഹായത്തിനു വൈകുന്നേരങ്ങളിൽ വരുന്നതാണ്.. എന്റെ അച്ഛനാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് കാരൻ ”
“പിന്നെ.. എന്തിനാ കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചത് “.. ഞാൻ ജിക്ജ്ഞാസ അടക്കാൻ കഴിയാതെ ചോദിച്ചു..
“അത്.. നിങ്ങളുടെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ പോലെ തോന്നി.. ഞങ്ങൾ എന്നും വൈകുന്നേരം ഇവിടെ ഇരുന്നു സംസാരിക്കാറുണ്ട്.. ആ അമ്മയുടെ മനസ്സിൽ ചേട്ടൻ വലിയ വേദനയാണ് കൊടുക്കുന്നത്..”
“പിന്നെ എനിക്ക് വേറെ കുറെ ആലോചനകൾ വരുന്നുണ്ട്.. എല്ലാം എന്നെ പുറത്തേക് കൊണ്ട് പോകുന്നവരുടെ ആലോചനകളാണ്..”
“അത് നല്ലതെല്ലേ.. ഭർത്താവിന്റെ കൂടേ വിദേശത്തു പോകാമല്ലോ, ”
അത് വേണ്ട.. എന്റെ ജീവിതം ഇവർക്ക് വേണ്ടി ഉള്ളതാണ്.. ആ സമയം പൂന്തോട്ടത്തിലൂടെ ഓടി കളിക്കുന്ന അമ്പതോളം കുട്ടികളെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു..
അമ്മ കുറെ നാളായി ഒരു വിവാഹത്തിന് നിർബന്ധം പിടിക്കാൻ തുടങ്ങിയിട്ട്..,
“എനിക്കറിയാം അമ്മയുടെ സങ്കടം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. ഇനിയും ആ അമ്മയെ സങ്കട പെടുത്താതെ ഇരുന്നൂടെ..”
“ഞാൻ പൊന്നു പോലെ നോക്കിക്കോളാം ഇയാളുടെ അമ്മയെ.. അല്ല എന്റെ അമ്മയെ പോലെ തന്നെ നോക്കാം… ”
“മീനു..എന്റെ തുടർന്നുള്ള ജീവിതത്തിൽ തടസമാകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ട് തന്നെ അവളെ ജീവിത സഖി യാകുവാൻ ഞാൻ തീരുമാനിച്ചു ”
വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ വിവാഹ ദിനം വന്നെത്തി..
❤❤❤
മീനാക്ഷി..
അവൾ ഞാൻ റൂമിലേക്കു കയറുബോൾ കട്ടിലിന്റെ ഒരു ഓരത്തു തല കുനിച്ചു ഇരിക്കുന്നുണ്ട്..
ഞാൻ വന്നത് കണ്ടു അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു..
മീനാക്ഷി….
ഹ്മ്മ്..
“നമ്മൾ ഒരു ജീവിതം തുടങ്ങുവാൻ പോവുകയാണ് ഈ സമയം നീ എന്നെ കുറിച്ച് ഉള്ളതെല്ലാം അറിയണം ”
“ദേവി ഇനി എന്താണ് പറയാനുള്ളത്..”..
“ഏട്ടൻ പറഞ്ഞോ..”
“എന്റെ ഒരു കാര്യത്തിലും നീ ഇടപെടരുത്.. എന്റെ വസ്ത്രം എടുത്തു വെക്കുക.. എനിക്ക് ഭക്ഷണം വിളമ്പി തരിക.. അങ്ങനെ ഒന്നിലും.. നിന്റെ വീട്ടിലേക് പോലും പോകാനാണെങ്കിൽ നീ ഒറ്റക്ക് പോകേണ്ടി വരും.. മനസ്സിലായോ.. “..