“ഏതായാലും ഞാൻ പോയി നോക്കുവാ.. വൈകുന്നേരതെ ഫങ്ക്ഷന് നീ കവർ ചെയ്താൽ മതി “..
“ടാ.. ഞാനും വരാം.. നിന്റെ പെണ്ണിനെ ഞാനുമെന്ന് കാണട്ടെ ബ്രോ “.
“പിന്നെ ഫങ്ക്ഷന് ആര് നോക്കും.. മിണ്ടാതെ ചെയ്യാനുള്ള പണി ചെയ്യ്..”..
“ഓ.. ഇപ്പൊ പെണ്ണ് കെട്ടാൻ ആയപ്പോൾ എന്നെ വേണ്ടല്ലെ “..
“പോടാ.. നീ രാജു വിനെ എല്ലാം സെറ്റക്കി ഏൽപ്പിച്ചു അങ്ങോട്ട് വന്നാൽ മതി “..
“അങ്ങനെ ആണേൽ ഒകെ “..
❤❤❤
“നാല് മണിക്ക് മുമ്പ് തന്നെ ഞാൻ ഓർഫാനെജിന് അടുത്തേക് എത്തി.. അവിടുത്തെ പൂന്തോപ്പിൽ അമ്മ ഇരിക്കുന്നുണ്ട്..”
“അമ്മേ ”
“ആ.. വാ..”
“എന്തിനാ അമ്മേ വരുവാൻ പറഞ്ഞേ “..
“നിനക്ക് ഒരാളെ കാണിച്ചു തരാം.. ഇഷ്ട്ടപെട്ടാൽ നമുക്ക് ആലോചിക്കാം “..
“അമ്മേ..അമ്മക്ക് ഇഷ്ട്ടമായോ ആളെ.. എനിക്ക് അത് മതി.. പക്ഷെ എന്റെ കണ്ടീഷൻ അംഗീകരിക്കണം “..
“അതൊക്കെ ആൾക്ക് സമ്മതമാണ്.. നീ ഒന്ന് കണ്ടാൽ മതി..”..
“കൈയിൽ ഒരു ട്രെ യിൽ ചായ യുമായി ഒരു പെൺ കുട്ടി അങ്ങോട്ട് കടന്നു വന്നു..അമ്മ അനാഥ പെൺകുട്ടിയെ ആണൊ എനിക്ക് കണ്ടെത്തിയെ.. ചോദിക്കാനും പറയാനും ആരും ഇല്ലാതത് കൊണ്ട് തന്നെ.. ചിലപ്പോൾ ഞാൻ ആവശ്യ പെടുന്ന എല്ലാം അമ്മ സമ്മതിപ്പിച്ചിട്ടുണ്ടാവും “..
“ചായ കുടിച് തുടങ്ങിയപ്പോൾ തന്നെ സിറാജ് അങ്ങോട്ടേക്ക് എത്തി “..
“നിനക്ക് സംസാരിക്കാനില്ലേ ”
“ഹ്മ്മ് ”
“ഞാൻ കുറച്ചു ദൂരേക് നടന്നു.. കൂടേ അവളും “..
“പേര് ”
“മീനാക്ഷി ”
“നോക്ക് മീനാക്ഷി.. അമ്മ പറഞ്ഞില്ലേ എല്ലാം..”
“ഹ്മ്മ് ”
“എന്നാൽ വേറെ ഒന്ന് കൂടേ ഉണ്ട്”
“എന്താ ഇനി ഉള്ളത് “..
“അമ്മ.. എന്തെല്ലാമാണ് മീനാക്ഷി യോട് പറഞ്ഞത്..”
“ഇയാൾക്ക് വേറെ ഒരു ഇഷ്ടമുണ്ടായിരുന്നെന്നും.. ചങ്കിൽ നിറഞ്ഞ ഇഷ്ടമാണെന്നും പറഞ്ഞു “..
“പിന്നെ ”
“അയാളെ കണ്ടാൽ ആ നിമിഷം.. എന്നെ ഡിവോഴ്സ് ചെയ്യുമെന്നും പറഞ്ഞു “..
“എന്നിട്ടും കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചോ”
“ഹ്മ്മ് “