“എഴുന്നേൽക്കാൻ തുടങ്ങിയ അന്ന് മുതലാണ്.. എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ച ആരുഷി യുടെ ഇഷ്ട്ട അമ്പലത്തിൽ പോകുവാൻ തുടങ്ങിയത്..”..
“എന്നേലും ഈ ദിവസം അവൾ വരുമെന്ന ശുഭ പ്രതീക്ഷയായുമായി ”
” ആരുഷി യുടെ ഓർമ്മയുമായി അഞ്ചു വർഷങ്ങൾ കടന്നു പോയി…”
“അവൾ മരിച്ചെന്നു പോലും കൂടേ പഠിച്ചവർ പറഞ്ഞു..”..
“പക്ഷെ എനിക്ക് നല്ല വിശ്വസം ഉണ്ടായിരുന്നു അവൾ എന്നെ തേടി വരുമെന്ന് ”
“അറിയാത്ത നമ്പറിൽ നിന്നും വരുന്ന ഓരോ കാളും അവളുടേത് ആയിരുന്നെകിൽ എന്ന് കൊതിച്ചു പോകാത്ത രാവുകളില്ല..”…
❤❤❤
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മയുടെ കൂടേ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അമ്മ ഒരു പ്രൊപോസൽ മുന്നോട്ട് വെച്ചത്..
“എന്റെ കാലം അടുത്ത് കൊണ്ടിരിക്കുകയാണ്.. ഞാൻ പോയാൽ എന്റെ മോൻ ഒറ്റക്കാവും..”..
“അമ്മേ.. ഈ സംസാരം ഇവിടെ വെച്ചു നിർത്താൻ ഞാൻ ആവശ്യപെട്ടെങ്കിലും.. അമ്മ കരയാൻ തുടങ്ങി “..
“അച്ഛൻ പോയ സമയം ഒരുപാട് കരഞ്ഞിരുന്നെകിലും പിന്നീട് അമ്മയെ ഞാൻ കരയിച്ചിട്ടില്ല ”
“അവസാനം അമ്മയുടെ വാശി ക് മുമ്പിൽ പെണ്ണ് കാണാൻ വരാമെന്ന് ഞാൻ പറഞ്ഞു.. പക്ഷെ എന്റെ കണ്ടീഷൻ അനുസരിക്കുന്നവളെ മാത്രമേ ഞാൻ കെട്ടു എന്നൊരു വാക് അമ്മയിൽ നിന്നും ഒപ്പിച്ചെടുത്തു..”
“കാർത്തി.. നീ നമ്മുടെ അടുത്തുള്ള ഓർഫ്നാജിലേക് നാല് മണിക്ക് എത്തണം “.. ഒരു ദിവസം ഉച്ചക്ക് അമ്മ വിളിച്ചു പറഞ്ഞു..
“എന്തിനാ അമ്മേ.. “..
“ഞാൻ പറഞ്ഞത് നീ കേട്ടോ ”
“ആ.. കേട്ടു..”..
” എന്നാൽ അത് പോലെ ചെയ്യ് “..
എന്താണാവോ അമ്മയുടെ ഉദ്ദേശം..
“ടാ.. എന്താ ഒരു മൂഡോഫ്..” കടക്കുള്ളിലേക് കയറി വന്നു കൊണ്ട് സിറാജ് ചോദിച്ചു..
“അമ്മ.. വൈകുന്നേരം ഓർഫാനെജിലേക് ചെല്ലാൻ പറഞ്ഞു “..
“ആ.. ഇത് അത് തന്നെ..”
“ഏത് “..
“നിന്റെ പെണ്ണ് കാണൽ.. നീ പറഞ്ഞ കണ്ടീഷനിലുള്ള പെണ്ണിനെ അമ്മ അവിടുന്ന് ഒപ്പിച്ചു എടുത്തിട്ടുണ്ടാവും “.. ഏതേലും അനാഥ കൊച്ചിനെ കണ്ടെത്തിയിട്ടുണ്ടാവും
“ഹേയ്… ഇത് അതൊന്നും ആവില്ലടാ ” അവനോട് അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലും ഇനി അങ്ങനെ ആവുമോ എന്നുള്ള ഒരു സംശയം വരാതിരുന്നില്ല..