ആമ്പൽ [മീനു]

Posted by

“മീനു കുറച്ചു നിമിഷം ഒന്നും മിണ്ടാതെ തന്നെ എന്റെ കണ്ണുകളിലേക് തന്നെ നോക്കി നിന്നു..”..

“ഏട്ടാ.. അവളെവിടെ..”..

” സിഗ്നലിൽ നിന്നും പൈസക് കൈ നീട്ടിയില്ലേ.. അത് അവളാണ്.. ആരു “…

“മീനു വിന്റെ കൈകൾ എന്റെ മുഖത്തു നിന്നും ഒരു വിറയലോട് കൂടേ ഇറങ്ങി തുടങ്ങുന്നത് ഞാൻ അറിഞ്ഞു..”

മീനു വിനോട് ഞങ്ങൾ ആദ്യമായി കണ്ട അന്ന് പറഞ്ഞത് പോലെ.. ഞാൻ അവളുടേത് അല്ലാതെ ആകുന്ന നിമിഷം ഇവിടെ തുടങ്ങുന്നു…

“എന്റെ ആരുഷി യെ എന്നേലും ഞാൻ കണ്ടു മുട്ടിയാൽ.. അന്ന് മുതൽ അവളെ ഞാൻ എന്റെ ജീവിതത്തിലേക്കു കൂട്ടു ചേർക്കും ”

“ഏട്ടാ… ഇങ്ങനെ നിന്നാൽ എങ്ങനെ യാ.. അവൾ തൊട്ടടുത്തു വന്നില്ലേ.. എന്റെ പ്രാർത്ഥന ദൈവം കേട്ടു…ഏട്ടന്റെയും “.. മുഖത് ഒരു പുഞ്ചിരി വരുത്തി എന്നെ ബൈക്കിൽ നിന്ന് ഇറക്കി അവളുടെ അടുത്തേക് പോകുവാനായി മീനു തള്ളി വിട്ടു..

“പക്ഷെ ഒരടി പോലും മുന്നിലേക്ക് വെക്കുവാൻ സാധിക്കുന്നില്ല.. ”

“മീനു വിനെ എനിക്കറിയാം.. എന്റെ പൊട്ടി പെണ്ണ് ഇപ്പോൾ ഉള്ളു കൊണ്ട് കരയുകയാവും ”

“മീനു.. അവളെ ഞാൻ ഒരിക്കൽ പോലും സ്നേഹക്കുമെന്ന് കരുതിയിരുന്നില്ല..”..

“പെട്ടന്ന് മാനം കറുതിരുണ്ട് മഴ പെയ്തു തുടങ്ങി..”

ഞാൻ സിഗ്നലിലേക് നോക്കിയപ്പോൾ ആരുഷി യെ കാണുന്നില്ല.. തിരിഞ്ഞു ബൈക്കിന് അടുത്തേക് നോക്കിയപ്പോൾ എന്നെ എതിര് തിരിഞ്ഞു നിന്ന് മീനുട്ടി പെയ്യുന്ന മഴ എല്ലാം കൊണ്ട് നിൽക്കുന്നു…

“മീനു വാ… മഴ പെയ്യുന്നു. ഞാൻ അവളുടെ കൈ പിടിച്ചു അടുത്ത് തന്നെ ഉള്ള ബസ് സ്റ്റാൻഡിലേക് കയറുവൻ നോക്കി..”

“അവൾ എന്റെ കൈകൾ തട്ടി മാറ്റി സ്റ്റാൻഡിലേക് കയറി നിന്നു..”.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ..

“എന്റെ മീനു എന്നിൽ നിന്നും അകലുവാൻ തുടങ്ങിയിരിക്കുന്നു…”

❤❤❤

“അന്ന് ആക്‌സിഡന്റ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് ഞാൻ കണ്ണ് തുറന്നത് “..

“തൊട്ടരികിലായി തന്നെ അമ്മ ഇരിക്കുന്നുണ്ട്”..

“ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ അമ്മ ഒന്ന് പുഞ്ചിരി തൂകി “

Leave a Reply

Your email address will not be published. Required fields are marked *