ആമ്പൽ [മീനു]

Posted by

“ഗുജറാത്തി സ്ട്രീറ്റിൽ പഞ്ചാബിയോ “..

“അതെന്നെ അവിടെ പഞ്ചാബികൾക് താമസിക്കാൻ പറ്റില്ലേ… അവിടെ ആണേടാ ബിസിനസ് ചെയ്യുന്ന ഉത്തരേദ്യ ക്കാർ കൂടുതലായി താമസിക്കുന്നത് “…

“ഓ ട്രാപ്.. പെട്ട്.. “..

“പെട്ടല്ലേ…” അത് പറയുമ്പോഴും ആ നായിന്റെ ഇളിഞ്ഞ ചിരി ഉണ്ട്…

“അല്ല.. നമ്മൾ ഇത് വരെ പറഞ്ഞത് മുഴുവൻ ഇവൾക്ക് മനസിലായിട്ടുണ്ടാവുമോ “..

“പിന്നെ.. പച്ച വെള്ളം പോലെ..കുറെ കാലമായി മലയാളം മീഡിയം ആണ് മോനെ..”… സിറാജ് ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു..

“ടാ.. ദ്രോഹി..” എന്നോട് വേണ്ടില്ലായിരുന്നു.

“എന്റെ പൊന്നു കാർത്തി.. നീ വന്ന സമയം മുതൽ ഇവളേ നോക്കുന്നത് ഞാൻ കണ്ടിരുന്നു.. പിന്നെ ഇവളും അങ്ങനെ തന്നെ ആയിരുന്നു.. നിന്നെ തന്നെ നോക്കി ഇരിക്കുന്നത് കാണാം “..

“ഞാൻ സിറാജിന്റെ മുഖത്തേക് നോക്കി.. കൂടേ കുറച്ചു അപ്പുറത്ത് നിൽക്കുന്ന ആരുഷി യുടെ മുഖത്തെക്കും “…

“അവളുടെ ചുണ്ടിൽ ഒരു കുഞ്ഞി ചിരി വിരിയുന്നുണ്ട്..”

“അതായിരുന്നു.. ഞങ്ങളുടെ തുടക്കം.. പിന്നെ യുള്ള മാസങ്ങൾ ഞങ്ങളുടെത് ആയിരുന്നു…”

“എല്ലാം പെട്ടന്നായിരുന്നു..,”

“കൃഷ്ണഭക്ത യായിരുന്നു ആരുഷി “.. ഉണ്ണി കണ്ണനോട് വല്ലാത്ത ഒരിഷ്ടം.. സിക്ക് മത വിശ്വസി ആയിട്ട് പോലും…എല്ലാം മാസവും ഒന്നാമത്തെ തിങ്കളാഴ്ച.. കോളേജിന് അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് രാവിലെ തന്നെ പോകും.. ഇപ്പൊ കൂട്ടിനു ഞാനും വേണമെന്ന് മാത്രം..

“ഇണ കുരുവികളെ പോലെ ആടിയും പാടിയും ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ആയിരുന്നു ആ ദുരന്തം ജീവിതത്തിലേക്കു വന്നത്… ബൈക്ക് ആക്‌സിഡന്റ് രൂപത്തിൽ …”

“അമ്പലത്തിൽ നിന്നും തിരിച്ചു വരുന്നത് വഴി ഒരു ബസ്സിൽ ഇടിച്ചു.. ഒരാഴ്ച കഴിഞ്ഞതിന് ശേഷമായിരുന്നു എനിക്ക് ബോധം വന്നത്…”

“അതിനിടയിൽ തന്നെ എന്റെ ജീവിതത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലതും നഷ്ട്ടമായിരുന്നു…”

❤❤❤

“ഏട്ടനെന്താ പറഞ്ഞത് “… മീനു എന്നെ അവളുടെ നേരെ തിരിച്ചു കൊണ്ട് ചോദിച്ചു എന്റെ മുഖത്തേക് രണ്ടു കൈ ചേർത്ത് വെച്ചു ചോദിച്ചു ..

“അമ്പലത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു ഞങ്ങൾ “…

” മീനു.. ഞാൻ അവളെ കണ്ടു… ആരുഷി യെ”..

Leave a Reply

Your email address will not be published. Required fields are marked *