ആമ്പൽ [മീനു]

Posted by

“ഒരു വർഷത്തെ കോഴ്സ്..”

“പണ്ട് മുതലേ ഫോട്ടോ എടുക്കുന്നതിനോട് വല്ലാത്ത ഒരു മുഹബ്ബത്ത് ആയിരുന്നു ജീവിതത്തിൽ നിറയെ..”

“അവിടെ വെച്ചായിരുന്നു ഞാൻ എന്റെ ആരുഷി യെ ആദ്യമായി കാണുന്നത്…”

“ആദ്യ കാഴ്ചയിൽ തന്നെ അവളോട്‌ എന്തോന്നില്ലാത്ത ഒരു അടുപ്പം…”

“നേരിട്ട് മുട്ടുവനായി പോയപ്പോൾ ആയിരുന്നു ആളൊരു പഞ്ചാബി പെൺകുട്ടി ആണെന്ന് അറിയുന്നത്… ”

“ക്യാ ”

“പേരെന്താ എന്ന് ചോദിച്ചതിന് ആയിരുന്നു ഈ ക്യാ ”

“എനിക്ക് എന്ത് ക്യാ..”

“പേര്. കുട്ടിയുടെ പേര് എന്താ ന്ന് “.

“ടാ.. കാർത്തി അവൾ പഞ്ചാബി യാണ്..” ഹിന്ദി മാത്രമേ അറിയൂ.. അവിടെ നിന്നു കിട്ടിയ ചങ്ക് സിറാജ് ആയിരുന്നു അത്… അവൻ എന്റെ അരികിലേക് നടന്നടുത്തു കൊണ്ട് പറഞ്ഞു..

“ഹിന്ദിയോ.. ”

“ആ.. എന്തെ.. ഹിന്ദി എന്ന് കേട്ടിട്ടില്ലേ… നമ്മുടെ ഷാരൂഖ് ഖാനും സൽമാൻഖനും നിറഞ്ഞടുന്ന ബൊളീവുഡ്…”

” ഓ.. കേട്ടിട്ടുണ്ട്.. രമണി ടീച്ചറുടെ നല്ല നുള്ളും കിട്ടിയിട്ടുണ്ട് ”

“ഇപ്പൊ എന്ത് തോന്നുന്നു മകനെ “..

“പഠിച്ചാൽ മതിയായിരുന്നു.. ഇവിടെ ഒന്ന് ട്രൈ ചെയ്യാമായിരുന്നു “..

ആരുഷി യുടെ അടുത്ത് തന്നെ നിന്നിട്ടായിരുന്നു ഞങ്ങളുടെ സംസാരം..

“എന്നിട്ട് എന്തിനാ..”..

“എനിക്ക് ഈ കുട്ടിയെ വല്ലാതെ ഇഷ്ട്ടമായി “..

“ഇത്ര പെട്ടന്നോ ” സിറാജു ആകാംഷ യോടെ ചോദിച്ചു..

“ആ..” അതിന് ഇപ്പൊ ഇത്ര സമയം വേണമെന്നൊന്നും ഇല്ലല്ലോ…

“നിനക്ക് ഹിന്ദി അറിയുമോ..”

“എടാ.. എനിക്ക് ഹിന്ദി അറിയാം.. പക്ഷെ ഇവൾ പഞ്ചാബി അല്ലെ “..

“അതിന് കുഴപ്പമില്ല.. നമ്മുടെ നാട്ടിലെ പോലെ തന്നെ സംസാരിക്കുമ്പോൾ മനസിലായിക്കോളും ”

“നീ ഒരു കാര്യം ചെയ്യ്.. എനിക്ക് ഇവളെ നല്ല ഇഷ്ട്ടമായെന്ന് ഒന്ന് ഹിന്ദിയിൽ പറഞ്ഞെ ” വേണേൽ കുറച്ചു കൂട്ടി പറഞ്ഞോ…

” അതൊന്നും വേണ്ടാ.. നീ രണ്ടു ദിവസം മുന്നേ അല്ലെ വന്നത്.. ”

“അ”

“എന്നാലേ ഇവൾക്ക് നല്ല പോലെ മലയാളം അറിയാം.. ഇവളുടെ ഫാമിലി വര്ഷങ്ങളായി ഇവിടെ തന്നെ ഉള്ളതാ ..നമ്മുടെ ഗുജറാത്തി സ്ട്രീറ്റ്റിൽ…”

Leave a Reply

Your email address will not be published. Required fields are marked *