എൻ്റെ മാളു [edited version] [Thomas Shelby]

Posted by

ഒന്നര മാസം…. എങ്ങനെ പോയെന്നുപോലും എനിക്കറിയില്ല…. ചില ദിവസം ഉറക്കമൊന്നും ഇണ്ടാകില്ല..TV.യിലോക്കെ. ലവ് സോങ് വന്നാൽ പിന്നെ ആ ദിവസം പോയി….. അവന്മാരുടെ അടുത്ത പോകുന്നതാണ് ആകെ ആശ്വാസം….. കുറച്ച് ദിവസം അച്ഛന്റെ വീട്ടിൽ പോയി……
.
.
ഇന്ന് റിസൾട് വരും….. ഞാനും രാഹുലും…. വിനോദ്… യദു…. രാജപ്പൻ…. ഞങ്ങളെല്ലാം ഒരുമിച്ച്… കാഫെയിൽ. പോയി…. നല്ല തിരക്കാണ്….. രാജപ്പന്റെ…. ഫ്രണ്ടിന്റെ ചേട്ടന്റെ…. കാഫെയാണ്….. ഓരോരുത്തരും നോക്കാനുണ്ട്….. എല്ലാർക്കും ടെൻഷൻ എനിക്കും…….
അവസാനം ഞാനും നോക്കി….. ഭാഗ്യം. ജയിച്ചു… നല്ല മാർക്കും ഉണ്ട്
….. ഞങ്ങളെല്ലാം ജയിച്ചു……. മാളുവിന്റെ റിസൾട് നോക്കണമെന്നുണ്ടായിരുന്നു…… പിന്നെ…. പേരൊക്കെ കണ്ടാൽ പുള്ളിക് വല്ല ഡൌട്ട്ടും തോന്നിയാലോനി ഓർത്തു നോക്കിയില്ല…………….
.
.
.
.
കുറച്ച ദിവസം കഴിഞ്ഞ്… പ്ലസ് വൺ അലോട്മെന്റ് കൊടുക്കാൻ തുടങ്ങി…… ഇതിനിടക്കൊന്നും… മാളുവിനെ കാണാൻ പറ്റിയതേ ഇല്ല…. ഒന്ന് രണ്ടുവട്ടം… വീടിന്റെ മുന്നിലൂടെ പോയെങ്കിലും…. പെണ്ണിനെ മാത്രം കണ്ടില്ല…..
അലോട്മെന്റ് കൊടുക്കുമ്പോൾ ആകെ പ്രാർത്ഥന മാളുവിനും എനിക്കും ഒരിടത്തു കീട്ടാണേ എന്നായിരുന്നു…….
.
.
അതിനിടക് SSLC ബുക്ക്‌ മേടിക്കാൻ സ്കൂളിൽ പോയി അവളെ കണ്ടില്ല……
ടീച്ചർ -… നിങ്ങളെന്താ ലേറ്റ് ആയെ…..കുറച്ചുപേർ ഇന്നലെ…. വന്ന് മേടിച്ചു….
അവിടേം നിരാശ……. ഇനി എന്തായാലും…… അഡ്മിഷൻ വരുമ്പോ നോക്കാമെന്നു കരുതി…
..
.
.
2 അലോട്മെന്റ് വന്ന്…. എനിക്കും രാഹുലിനും… രാജപ്പനും…. വിനോദിനും ഒരു സ്കൂളിലാണ്……
വേറെ ആരുടേം അറിവൊന്നും ഇല്ല….. ഇടക്ക്…ഞങ്ങടെ അടുത്തൊരു ടൂർണമെന്റിന് പോയപ്പോ .വിപിനെ കണ്ടു ……അവന് വേറെ സ്കൂളിലാണ് കിട്ടിയേക്കണേ……….
ഞാൻ – അപ്പോ നീ ടെംപറേരി ആയിട്ട് ചേരടാ…. എന്നിട്ട് അടുത്ത അലോട്ടമെന്റിനു… ഒരുമിച്ചു കിട്ടുങ്കിൽ നമക്കൊരുമിച്ച് പോകാലോ….
വിപിൻ – ഇല്ലടാ അച്ഛൻ പറഞ്ഞു…. ഇവിടെ തന്നെ ചേരാൻ….
ഞാൻ – ഹ്മ്മ്…. നീ എന്താ അങ്ങിട്ടൊന്നും വരത്തെ ഇപ്പൊ…
വിപിൻ – എപ്പോളും മാച്ച് ഇണ്ടടാ. അതാ….
ഞാൻ – ശെരി….പിന്നെ കാണാം….
അവനാകെ മാറി…. ഇപ്പോൾ മിണ്ടാനൊക്കെ മടിപോലെ…… അവന്റെ പെരുമാറ്റം എനിക്കെന്തോ വിഷമായി…..
ഇടയ്ക്കു ഞാനും രാഹുലും രാജപ്പനും…. കറങ്ങാനൊക്കെ പോകും….. അവന്റപ്പന്റെ സ്കൂട്ടറിനു… ലൈസെൻസ് ഇല്ലെങ്കിലും… അവനു ഓടിക്കാൻ അറിയാം… ഞാൾക്കും അറിയാം പക്ഷെ വീടിനു വണ്ടിയൊന്നും തണുവിടില്ല…….
അങ്ങനെ ഒരുദിവസം മാളൂന്റെ വീടിന്റെ മുന്നിക്കൂടെ പോയി….. പതുവുപോലെ…. അവളുടെ പൊടിപോലും കണ്ടില്ല…. അവിടെന്ന് നേരെ പോയത് കുഞ്ഞേൽദോടെ വീട്ടിലേക്കാണ്…….
എൽദോ – ടാ എന്താ പരുപാടി…. നിങ്ങൾക്കൊക്കെ ഒരുമിച്ച് കിട്ടിലെ…… എനിക്ക് **** കിട്ടിയേ
ഞാൻ – വിപിനും അവിടല്ലേ….

Leave a Reply

Your email address will not be published. Required fields are marked *