എൻ്റെ മാളു [edited version] [Thomas Shelby]

Posted by

രാഹുൽ – എനിക്കറിയില്ല ഞാൻ കുറച്ച മുന്നേ എന്തോ ചോദിച്ചതിനു എന്നെ കൊന്നില്ലന്നെ ഒള്ളു മൈരൻ

ഞാൻ – ശെടാ…. ഇവനിതെന്തു പറ്റി…അല്ല ആ വിപിനെന്തിയെ…

എൽദോസ് – ഏതെങ്കിലും കാലിന്റെടേൽ പോയിരുപോണ്ടാകും …

ഞാൻ ( എനിക്കിവൻറെ സംസാരത്തിലെന്തോ പന്തികേട് തോന്നി, ഏത്ര വട്ടിളക്കി ഇരുന്നാലും ഇവൻ എന്നോട് കുറച്ച മയത്തിലെ സംസാരിക്കാറുള്ളു….വഴിയേ ചോദിച്ചു മനസിലാക്കാമെന്നു കരുതി )

കുറച്ച കഴിഞ്ഞപ്പോ വിപിനും കേറി വന്നു

ഞാൻ – നീ എവിടെ പോയതാര്ന്നു

വിപിൻ – ഞാൻ പുറത്ത ഇണ്ടാരുന്നല്ലോ….

.

.

.

.

രാവിലത്തെ ക്ലാസ് ഒക്കെ കഴിഞ്ഞു .. ഉച്ചക് ലഞ്ച് ബ്രേക്കിന് ..ഇറങ്ങിയപ്പോ ഞാൻ അവന്മരെ മാറ്റി വേഗം ഇറങ്ങി …ക്ലാസ്സിന്റെ പുറത്തു നിന്നു…മാളുവിനോട് സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശം…

മാളുവും മീനും ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ നെഞ്ഞിടിക്കാൻ തുടങ്ങി

ഞാൻ – മീനു ഓണമൊക്കെ എങ്ങനെ ഉണ്ടാരുന്നു …

മീനു – (എന്റെ ചോദ്യം കേട്ട് അവരൊന്നും ഞെട്ടി പരസ്പരം നോക്കി……എന്നിട് ചിരിച്ചിട്ട്) ,

ഓണമൊക്കെ അടിപൊളിയാരുന്നു അനിലിനെങ്ങനെ ഉണ്ടായിരുന്നു അവന്മാരുടെ അടുത്തൊന്നും പോയില്ലേ ….

ഞാൻ – ആഹ്മ്… ഓണമൊക്കെ നന്നായി… അവന്മാർ രണ്ടും വീട്ടിലേക്കു വന്നു ..ഞാൻ എങ്ങും പോയില്ല …

മീനു – രണ്ടോ മൂന്നുപേരില്ലെ ….

ഞാൻ – വിപിൻ വന്നില്ല, അവൻ അമ്മവീട്ടിൽ പോയിരിക്കുകയായിരുന്നു….രാഹുലും എൽദോസും വന്നു …….ഞാൻ.

അമൃത ഒന്നും മിണ്ടിലെ..ക്ലാസ്സിലും അങ്ങനെ മിണ്ടി കാണാറില്ലലോ …

മീനു – നിങ്ങൾ ലാസ്റ് ബെഞ്ച്കാരോക്കെ പെൺപിള്ളേരോട് മിണ്ടുന് ഞങ്ങള്ക് അറിയില്ലലോ

ഞാൻ – (ഇവളെന്നെ ആകിയതാണോ.. യെ..) ശേ… അതൊക്കെ ഓരോ തോന്നലല്ലേ, ഞങ്ങള്ക അങ്ങനൊന്നുല്ല…

മീനു – ഉവ്വാ ഉവ്വ… ക്ലാസ്സിലെ വല്യേട്ടന്മാരല്ലേ അതിന്റെ ജാഡയാണെന്നു ഞങ്ങള്ക് അറിയാം..

ഞാൻ – (ഈ പിശാശ് ഒരു നടക്കു പോകുമെന്ന് തോന്നണില്ല, ) ഞങ്ങളോ… അമൃതക്ക്‌ അങ്ങനെ ആണോ തോന്നണേ…

അമൃത (എന്റെ ചോദ്യം കേട്ട് പെണ്ണ് ഞെട്ടി…. ചിരിച്ചു് …. എന്നിട്ട മീനുവിന്റെ മുഖത്തേക്ക് നോക്കി….)എനിക്കങ്ങനെ ഒന്നുല്ല….

Leave a Reply

Your email address will not be published. Required fields are marked *