.
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഇനി ആകെ 9 ദിവസം കൂടിയേ മാളുവിനെ കാണാൻ പാട്ടൊള്ളുനൊള്ള ചിന്തയായിരുന്നു…… എനിക്കാകെ സങ്കടൊക്കെ… വരുന്നുണ്ട്…….ഞാൻ ചുമ്മാ അവന്മാരെ നോക്കി…..
രാഹുലും എന്തോ ആലോചനയിലാണ്…
രാജപ്പൻ പിന്നെ…. ഇതൊന്നും എന്നെ ബാധിക്കില്ലാനൊള്ള രീതിയിൽ നടക്കുന്നു….. വിപിൻ ഇപ്പോൾ ഞങ്ങടെ കൂടെ വരാറില്ല…… ഞങ്ങൾ പിന്നെ നിർബന്ധിക്കാനും പോയില്ല……
2
3
4
5
6
7
8
9
10…… ഇന്നാണ് ലാസ്റ്റ് ഡേ….. ഇത്രയും ദിവസത്തിൽ 2 ദിവസമൊഴികെ ബാക്കി എല്ലാ ദിവസോം മാളൂനെ കണ്ടു സംസാരിച്ചിട്ടേ പോയിട്ടുള്ളു….. ഇന്ന് ലാംഗ്വേജ് ആണ് എക്സാം.. ഞാൻ ..വേഗം എഴുതി കൂട്ടി….. ഞാൻ പുറത്തിറങ്ങി …… ഫ്രോന്റിലെക് വന്നപ്പോ അക്കെമൊത്തം കരച്ചിലും പിഴിച്ചിലും…… എനിക്കാദ്യം ഒന്നും കത്തിയില്ല……..പിന്നെയാണോർത്തത്..ലാസ്റ്റ് ഡേ ആയെന്റെ സ്പെഷ്യൽ കരച്ചിലാണ്….. പെൺപിള്ളേരെല്ലാം….. കെട്ടിപിടിച് കരച്ചിലും…. യൂണിഫോമിൽ ഒപ്പിടലും..ഒക്കെയായി….. ബഹളം…… കുറച്ചുപേർ ഇനിയും ഇറങ്ങാനുണ്ട്……
ഞാൻ നോക്കിയപ്പോ..എല്ലാവരുടേം കരച്ചിലൊക്കെ കണ്ട്….. രാജപ്പൻ ചിരിക്കുന്നു….. (അതങ്ങനെ ഒരു സൈക്കോ…)
രാഹുൽ ആരോടൊക്കെയോ മിണ്ടിനുണ്ട്……
.
.
.
.
ഞാനങ്ങോട്ടേക് ചെന്നു……
രാഹുൽ മീനുനോട് സംസാരിക്കുകയാണ്….. ഞാൻ വേഗം തിരിഞ്ഞ് നോക്കിയപ്പോ മാളു വരുന്നുണ്ട്…..
ഞാൻ – എന്തെഴുത്താണിത്….. എത്ര കേട്ടെടുത്തു പേപ്പർ..
മാളു – ഞാൻ അതിനുമാത്രം എഴുതിയൊന്നുല്ല…..
ഞാൻ – ഉവ്വ…. വേഗം ചെല്ല് അവിടെ ഒരു സെക്ഷൻ കരച്ചിലൊക്കെ കഴിഞ്ഞ്……
മാളു – കഷ്ട്ടോണ്ട്….. നിങ്ങൾ ആണ്പിള്ളേർക്കൊന്നും സങ്കടൊന്നും ഇല്ലേ….
ഞാൻ – എന്തിനു… ഞങ്ങൾ ഇത് കഴിഞ്ഞാലും എപ്പളും കാണും…പിന്നെന്തിനാ….. ഇമ്മാതിരി കരച്ചിൽ…