ഓണമൊക്കെ ഒരു കഴിച്ചുകൂട്ടലായിരുന്നു പിന്നെ ആകെയുണ്ടായ സന്തോഷം ഓണത്തിന് ഉച്ചക്ക് രാഹുലും എൽദോസും വീട്ടിലേക്കു വന്നു…. ബാക്കിയുള്ള ദിവസമൊക്കെ ഒരു കണക്കിനാണ് തീർന്നത്… അവധി കഴിഞ്ഞു ക്ലാസ്സിൽ ചെല്ലുമ്പോൾ കുറച്ച്.ഉറച്ച തീരുമാനങ്ങളുമായിട്ടാണ് പോയത്….ഇനിയും ഇങ്ങനെ മാളുവിനോട് മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല എങ്ങനെ എങ്കിലും അവളോട് സംസാരിക്കണം കുറച്ചടുത്തിടപഴകണം…കൂടുതൽ അടുക്കണം അവളുടെ ഇഷ്ടങ്ങളും എല്ലാം അറിയണം….രാഹുലാനോട് സംസാരിച്ചപ്പോ അവനും അത് തന്നെയാണ് പറഞ്ഞത്… ഈ വര്ഷം കുടി കഴിഞ്ഞ ചെലപ്പോൾ എല്ലാവരും ഒരുമിച്ചു തന്നെ ആകുമെന്ന് ഉറപ്പുപോലും ഇല്ല അതിനുമുന്പ് തന്നെ അവളുമായിട്ടു ഒരു ഫ്രണ്ട്ഷിപ് എങ്കിലും ഉണ്ടാക്കി എടുത്തില്ലെങ്കിൽ ചിലപ്പോ എന്റെ ഈ സ്നേഹം ഒരു സ്വപനം മാത്രമായി ഇരിക്കും അതുകൊണ്ട് ഈ തീരുമാനവുമായിട്ടാണ് സ്കൂളിലേക്ക് പോയത്….
ചെല്ലുമ്പോൾ തന്നെ നെഞ്ചിടിക്കാൻ തുടങ്ങി….ചെന്നുകേറി…..ആദ്യം നോക്കിയത് മാളുവിനെയാണ്…അവളെകാണാത്തൊണ്ടു നേരെ ഞങ്ങളുടെ ബെഞ്ചിലേക്ക് ചെന്നിരുന്നു….
ഞാൻ – ഡാ അവള് വന്നില്ലേ
എൽദോസ് – അവളും മീനുവും കുടി സ്റ്റാഫ് റൂമിലേക്കു പോയി
ഞാൻ – എന്തിനു
എൽദോ – എനിക്കറിയാവോ നീ പോയി അന്വേഷിക്ക്….
ഞാൻ – ഈ മൈരന് രാവിലെ തന്നെ ഇളകിയെന്നു തോന്നണ്ടല്ലോ എന്താടാ വിപിനെ കാര്യം
വിപിൻ – ആ എനിക്കറിയാന്മേല ഞാൻ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല
.
അപ്പോളേക്കും അവര് രണ്ടുപേരും കേറി വന്നു
അവള് പതിവുപോലെ ആരെയും നോക്കാതെ താഴേക്കുനോക്കി ബെഞ്ചിൽപോയിരുന്നു …
ഞാൻ കുറച്ച നേരം ക്ലാസ്സിൽ ഇരുന്നിട്ട് പുറത്തൂടെ ഇറങ്ങി നടന്നു …..
അപ്പോളാണ് കൃഷ്ണപ്രസാദും സോനുവും സ്റ്റാഫ് റൂമിന്റെ ഫ്രന്റിൽ നിക്കുന്നത് കണ്ടത്
ഇന്നാണല്ലോ അവന്മാരോട് വീട്ടുകാരേം കൂട്ടി വരൻ പറഞ്ഞത്… മിക്കവാറും ഇപ്പോ ഞങ്ങളേം വിളിക്കുമായിരിക്കും…..
ബെല്ലടിച്ചു ക്ലാസ്സിൽ കേറിയപ്പ്പോ ഞാൻ അവളെയൊന്നു നോക്കി അവളെന്നേയും ….. ഞാൻ ഒന്ന് നോക്കി ചിരിച്ചു … എന്റെ ഭാഗത്തു നിന്ന് അവളെ നോക്കിയുള്ള ആദ്യത്തെ expression ആയതുകൊണ്ടാണെന്നു തോന്നുന്നു പെണ്ണൊന്നു ഞെട്ടി,,, എന്നിട്ടെന്നെയും നോക്കിയൊന്നു ചിരിച്ചു …. ഞാൻ പോയി അവന്മാരുടെ ഇടയിലും ഇരുന്നു …. രാജപ്പന്റെ മുഖം വീർത്തു തന്നെ ഇരിക്കുകയാണ് ….
ഞാൻ – ഡാ രാഹുലെ ഇവനെ വല്ല ഉറുമ്പും കടിച്ചോ