എന്താ ലെ.. എത്ര മോശം ആണെങ്കിലും ഇങ്ങനെ ഒക്കെ ആണോ കമന്റ് ഇടുന്നെ.. ഇവനൊക്കെ വേണ്ടിയാണല്ലോ ഓരോരുത്തർ മെനക്കെട്ടിരുന്നു കഥ എഴുതുന്നെ! കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ മാന്യമായി പറഞ്ഞൂടെ.. ബാക്കി ഉള്ളോരേ പറയാനായിട്ട്..
ഹാ.. എന്തായാലും അത് വിട്.. നമുക്കെന്ത്..
നോക്കി നോക്ക് ഇരുന്നു ഞാൻ ഉറങ്ങി..
പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ ആദ്യം തേടി എത്തിയത് നാണു ചേട്ടനാണ്..
“ഡാ.. ഷീല എന്നെ വിളിച്ചിരുന്നു.. എത്രയും പെട്ടെന്ന് കല്യാണം വേണംന്.. നീ എന്റെ കൂടെ വൈകിട്ടൊന്നു വരണം.. ”
“എങ്ങോട്ടാ.. ”
“ഡാ.. ചെറിയ കല്യാണം ആണെങ്കിലും.. ചെറിയൊരു പാർട്ടി ഒക്കെ കൊടുക്കണ്ടേ.. നമുക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം.. അതിനു ഒരു ഹാൾ ബുക്ക് ചെയ്യണം.. തീയതി അടുത്തത് കൊണ്ട് ഹാൾ ഒക്കെ കിട്ടാൻ പാടാണ്.. കുറച്ചു തപ്പണം.. ”
“മ്.. ശെരി നമുക്ക് നോക്കാം.. ഷിഫ്റ്റ് കഴിഞ്ഞു നമുക്ക് ഇറങ്ങാം”
“ശെരിയെടാ”
പന്ന തെണ്ടി.. ചേച്ചിയെ കെട്ടിക്കാൻ ഞാൻ തന്നെ സഹായിക്കണം.. എന്തൊരു അവസ്ഥ ആണ് ഇത്..
ഉച്ചയ്ക്കെപ്പോഴെ ഞാൻ മൊബൈൽ എടുത്തു നോക്കി..
ആശ്ചര്യം.. മെസ്സേജ് ഡെലിവെർഡ് ആയിരിക്കുന്നു..
ഞാൻ അപ്പൊ തന്നെ ചേച്ചിയെ വിളിച്ചു.. ചേച്ചി കട്ട് ചെയ്തു..
വീണ്ടും വീണ്ടും വിളിച്ചു.. വീണ്ടും അവഗണന..
“ചേച്ചി.. എനിക്ക് സംസാരിക്കണം.. ഞാൻ രാത്രി ഉറങ്ങാതെ ഇരിക്കും.. ചേച്ചി മെസ്സേജ് അയക്കണം.. ചേച്ചിടെ മെസ്സേജ് കിട്ടാതെ ഞാൻ ഉറങ്ങില്ല.. ബൈ”
മെസ്സേജ് കണ്ടെങ്കിലും നോ റിപ്ലൈ.. ഞാൻ വീണ്ടും വിളിച്ചു.. ഗതി കിട്ടാതെ കേഴുന്ന ഒരു യാചകനെ പോലെ ഞാൻ വീണ്ടും വീണ്ടും വിളിച്ചു..
ചേച്ചി ഫോൺ വീണ്ടും ഓഫ് ആക്കി..
ഡെസ്പ്.. ശോകം സീൻ ആണ്.. . . . വൈകിട്ട് കുറെ അലഞ്ഞെങ്കിലും ഒരിടത്തും ഹാൾ കിട്ടാനില്ല..
“ചേട്ടാ ഈ പരിപാടി ഒക്കെ വേണോ.. ” വണ്ടി ഓടിച്ചോണ്ടു ഞാൻ പുറകിൽ ഇരുന്ന നാണു ചേട്ടനോട് പറഞ്ഞു..
“വേണം ഡാ.. നാട്ടുകാർ തെണ്ടികൾക്ക് ഒരു വിചാരം ഉണ്ട്.. അമ്പത് വയസ്സായാൽ നമ്മൾ കിളവൻ ആയെന്നു.. പിന്നെ നമ്മളെ അങ്ങ് സൈഡാക്കും .. ഞാൻ കുറെ നാളായി അനുഭവിച്ചതാ.. വൈശാലിയെ പോലെ ഉള്ള ഒരു പെണ്ണിനെ കെട്ടിയാൽ.. അത് രണ്ടു പേരറിയണ്ടേ.. “