എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Posted by

ഞാൻ ഒന്നും മിണ്ടിയില്ല..

ഇറങ്ങാൻ നേരം ചേച്ചി എന്നെ ഒന്ന് നോക്കി.. ആ കണ്ണിൽ ഒരു ദയനീയത ഞാൻ കണ്ടു.. ഈറൻ അണിഞ്ഞ കണ്ണുകൾ.. അതിലേക്ക് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.. ഞാൻ കണ്ണെടുത്തു താഴേക്ക് നോക്കി നിന്നു.. കുറ്റ ബോധത്തോടെ..

. . .

ഞാൻ കിടക്കാൻ തുടങ്ങി.. എന്തൊക്കെയാണ് സംഭവിച്ചത്..

ചേച്ചി വന്നതും പോയതും പെട്ടെന്നു ആയിരുന്നു.. ചേച്ചിടെ ലൈഫ് ആണ് എന്നെ അതിശയ പെടുത്തിയത്.. എത്ര ട്വിസ്റ്റ് ആണ് ആ പാവത്തിന് കഴിഞ്ഞ ആറു മാസം കൊണ്ട് നടന്നത്.. പ്രതീക്ഷകൾ വന്നും പോയിയും ഇരുന്നു പാവത്തിന്.. എന്തൊരു ജീവിതം..

എന്തായാലും ഇനി കല്യാണം നടത്തണം.. നാണു ചേട്ടനോട് നാളെ സംസാരിക്കാം..

രാത്രി ഞാൻ ചേച്ചിക്ക് മെസ്സേജ് അയച്ചു.. ചേച്ചിടെ മനസ്സ് ഒന്ന് അറിയാല്ലോ.. വീട്ടിൽ പിന്നെ എന്ത് നടന്നു എന്നൊക്കെയും അറിയണം..

മെസ്സേജ് സെൻറ് ആയെങ്കിലും ഡെലിവേര് പോലും ആയില്ല.. ചേച്ചി ഫോൺ ഒക്കെ ഓഫ് ആക്കി വച്ച് കിടക്കുവാണെന്ന് തോന്നുന്നു.. പാവം.. ജീവീതം പോയ പോക്കേ.. ആ നാണു ചേച്ചിയെ നന്നായി നോക്കിയാൽ മതിയായിരുന്നു..

അധികം വൈകാതെ തന്നെ ഞാൻ ഉറങ്ങി.. ഇമോഷണലി ഡൌൺ ആയിരുന്നു..

പിറ്റേന്ന് ഞാൻ ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ നാണു ചേട്ടൻ സുഖ വിവരം ഒക്കെ അറിയാൻ വന്നു..

“ഡാ.. ഇപ്പൊ എങ്ങനെ ഉണ്ട്.. ”

“ഓ.. ചേട്ടനോ.. ഇപ്പൊ പ്രശ്നമില്ല ചേട്ടാ.. ഉഷാറായി..”

“മ്.. ഇപ്പഴത്തെ ഒരു പനിയെ.. ”

“ഞാൻ ചേട്ടനെ നോക്കി നടക്കുവായിരുന്നു.. ”

“മ്.. എന്ത് പറ്റി.. ”

“മറ്റേ കല്യാണ കാര്യം ഇല്ലേ… ഞാൻ ചേച്ചിയോട് സംസാരിച്ചു.. ”

“ങേ.. ആണോ.. വൈശാലി എന്ത് പറഞ്ഞു” ചേട്ടൻ ആകാംക്ഷയോടെ ചോദിച്ചു..

“ചേച്ചിക്ക് ഓക്കേ ആണ്.. ”

“ആണോ.. ങേ.. ശെരിക്കും.. ഹൂ.. കുറെ നാളത്തെ ആ കല്ല് നെഞ്ചിൽ നിന്നും ഇറക്കി വയ്ക്കാം.. ”

“ഹ ഹ.. പാർട്ടി വേണം.. ”

“പിന്നില്ലേ.. ഉള്ളത് പറയാല്ലോ.. നിന്റെ ആ ഉഴപ്പ് കണ്ടപ്പോൾ ഞാൻ കരുതി നിനക്ക് താല്പര്യം ഇല്ല എന്ന്.. ആ ഷീലയെ വിളിക്കാം എന്നാ ഞാൻ കരുതിയെ.. നന്ദിയുണ്ടെടാ.. ഒരുപാട്..”

Leave a Reply

Your email address will not be published. Required fields are marked *