എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Posted by

അതൊക്കെ എന്നെ വല്ലാതെ വിഷമിപ്പിച്ചു.. എങ്കിലും ഞാൻ ചിരിച്ചെന്നു വരുത്തി..

രാത്രി ഞാൻ അത്താഴം വീട്ടിൽ തന്നെ ആക്കി.. ചേച്ചിടെ മെസ്സേജിനായി കാത്തു നിന്ന്..

ഇല്ല മെസ്സേജ് ഇല്ല.. ചേച്ചി ഓൺലൈനും ആകുന്നില്ല.. വിളിക്കുന്നതും റിസ്ക് ആണ്..

കാത്തു കാത്തു മൂന്നു മണിയായപ്പോൾ ഞാൻ അറിയാതെ തന്നെ ഉറങ്ങി..

രാവിലെ എഴുന്നേറ്റ് ആദ്യം നോക്കിയത് ചേച്ചിടെ മെസ്സേജ് ആണ്.. ഇല്ല..

ഭഗവാനെ.. ഇനി എനിക്ക് ചേച്ചിയോട് ഒന്ന് മിണ്ടാൻ പോലും പറ്റില്ല എന്നാണോ!!

ഇങ്ങനെ നോക്കി ഇരുന്നിട്ട് കാര്യമില്ല.. എന്തെങ്കിലും ചെയ്യണം.. . . . പിറ്റേന്ന് ഓഫീസിൽ നാണു ചേട്ടന്റെ അടുത്ത് ഞാൻ പോയി..

“ചേട്ടാ.. ചേച്ചിടെ കല്യാണ സാരി ഞാൻ വാങ്ങാം.. പെണ്ണിന്റെ ആൾക്കാർ അല്ലെ വാങ്ങേണ്ടത്.. അതല്ലേ അതിന്റെ ഒരിത്.. ”

“ശെരിക്കും.. നീ വല്യവനാടാ.. അവൾക്ക് അത് വല്യ സന്തോഷം ആകും.. ആരും ഇല്ല എന്ന തോന്നലും കുറയും.. ”

“ചേച്ചിയോടും ആന്റിയോടും ഒന്നും പറയണ്ട.. ഞാൻ വൈകിട്ട് നേരെ കടയിലേക്ക് വന്നോളാമെ.. ”

“ഓ.. സർപ്രൈസ് സർപ്രൈസ്.. എന്നാ അങ്ങനെ ആയിക്കോട്ടെ.. ”

ഇങ്ങനെ അവസരം ഉണ്ടാക്കിയാലെ ഇനി നടക്കുള്ളൂ..

ആറരയോട് കൂടി ഞാൻ നേരെ ഡ്രസ്സ് കടയിലേക്ക് ചെന്നു..

“നീ എന്താ ഇവിടെ” ആന്റി ആണ് ചോദിച്ചത്.. ദേഷ്യവും ആശ്ചര്യവും മുഖത്തു.. സംസാരം കേട്ട് ചേച്ചിയും എത്തി നോക്കി..

“കല്യാണ സാരി ഞാൻ എടുക്കാം എന്ന് കരുതി.. എന്തിനാ എല്ലാം ചേട്ടൻ വാങ്ങുന്നത്.. ചേച്ചിക്ക് ആൾകാർ ഉണ്ടെന്നു പുള്ളിയും ഒന്ന് അറിഞ്ഞിരിക്കട്ടെ..”

ചേച്ചിടെ മുഖത്തു ചെറിയൊരു പുഞ്ചിരി വിടർന്നെങ്കിലും അത് പെട്ടെന്ന് തന്നെ അവർ മറച്ചു പിടിച്ചു..

“അതൊന്നും വേണ്ട.. നീ പൊയ്‌ക്കെ..” ആന്റി

“ഒന്ന് മിണ്ടാതിരി ആന്റി.. ഞാൻ തീരുമാനിച്ചോളാം” ശെടാ.. ഇവർക്കിത് എന്തിന്റെ മൊട ആണ്..

“ആ നീ എത്തിയോ.. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവായിരുന്നു” അതും പറഞ്ഞു നാണു ചേട്ടൻ അങ്ങോട്ടേക്ക് വന്നതും ആന്റിടെ വാ അടഞ്ഞു.. അങ്ങേരെക്കാളും ഈ കല്യാണം നടത്താൻ ഇപ്പൊ ആർത്തി ആന്റിക്കാണ്..

Leave a Reply

Your email address will not be published. Required fields are marked *