വശീകരണ മന്ത്രം 13 [ചാണക്യൻ]

Posted by

അതിന്റെ മണ്ടയ്ക്കായി പടർന്നു പന്തലിച്ച ഒരു വലിയ ആല്മരവും അതിനു ചുവട്ടിലായി ഒരു കുഞ്ഞു പ്രതിഷ്ഠയും ഉണ്ടായിരുന്നു.

ദൂരെ നിന്നും ആ കാഴ്ച്ച കണ്ടപ്പോൾ തന്നെ വഴിവക്കിൽ അവൾ ആകാംക്ഷയോടെ കാർ കൊണ്ടു വന്നു നിർത്തി.

എന്നിട്ട് കോ സീറ്റിൽ ഉള്ള ക്യാമറയും കയ്യിലെടുത്തുകൊണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി.

നല്ലൊരു കുളിർമയുള്ള അന്തരീക്ഷമായിരുന്നു അവിടം.

ഈ സഹോദരി ഗ്രാമവും തന്റെ ഗ്രാമം പോലെ മനോഹരിയാണെന്ന് ദക്ഷിണ ഓർത്തു പോയി.

ഒന്നു ശ്വാസം വലിച്ചെടുത്തു അവൾ ആ പാട വരമ്പിലൂടെ പതിയെ നടന്നു കൊണ്ടിരുന്നു.

അവിടെ കൊയ്ത്തിനായി കൂടിയിരിക്കുന്ന പണിക്കാർ അവളുടെ വരവ് സാകൂതം നോക്കുന്നുണ്ടായിരുന്നു.

മോഡേൺ വേഷവും ഇട്ടു വരുന്ന ഒരു സുന്ദരി പെൺകൊടിയെ കണ്ട അമ്പരപ്പിൽ ആയിരുന്നു അവർ.

ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിച്ചുകൊണ്ട് വരമ്പിലെ ചളിയിൽ കാൽ പുതഞ്ഞു പോകാതെ പുല്ലിനെ പോലും ചവുട്ടി മെതിക്കാതെ സൂക്ഷിച്ചു കാലടികൾ വച്ചു പൂമ്പാറ്റകളോട് സംസാരിച്ചുകൊണ്ട് അവൾ നടന്നു.

ഒറ്റക്ക് നടന്നു വരുന്ന ഒരു സുന്ദരി പെണ്ണിനെ കണ്ടു അവൾക്ക് വട്ടാണെന്ന് പോലും അവർക്ക് തോന്നി.

നടന്നു നടന്ന് അവൾ ആ ഇളം വെയിലിലൂടെ മൊട്ടക്കുന്നിന്റെ അടിയിലെത്തി.

ശേഷം ആ കുന്നിലെ കൃത്രിമമായി സൃഷ്ടിച്ച നടകളിലൂടെ അവൾ കയറി തുടങ്ങി.

ഓരോ നടകൾ കേറുന്തോറും അവൾ കണക്കെടുപ്പ് നടത്തിക്കൊണ്ടിരുന്നു.

അവസാനം 150 മത്തെ നട കൂടി താണ്ടിയതും മൊട്ടക്കുന്നിന്റെ മണ്ടയിൽ അവളെത്തി.

ദക്ഷിണ ഏതോ വലിയ ലക്ഷ്യം കൈ വരിച്ച പോലെ നെടുവീർപ്പെട്ടു.

അവൾ നന്നേ അണയ്ക്കുന്നുണ്ടായിരുന്നു.

നെറ്റിയിൽ മൊട്ടിട്ടുകിടന്ന വിയർപ്പ് തുള്ളികൾ ചാലിട്ട പോലെ അവളുടെ ചെന്നിയിലൂടെ ഊർന്നിറങ്ങി.

കഴുത്തിലും നെറ്റിയിലുമുള്ള സ്വേദ കണങ്ങൾ തുടച്ചു മാറ്റിക്കൊണ്ട് അവൾ ആ അൽമര ചുവട്ടിലെ തറയിൽ ഇരുന്നു.

ദക്ഷിണ ചുറ്റും തല തിരിച്ചു നോക്കി.

ദേശം ഗ്രാമത്തിന്റെ അതി മനോഹരമായ വ്യൂ അവിടെ നിന്നും കാണാമായിരുന്നു.

ആ കാഴ്ച അവളെ ഒരുപാട് പുളകിതയാക്കി.

അവിടെ അലയടിക്കുന്ന ഇളം കാറ്റ് അവളുടെ ഉടലിലെ വിയർപ്പ് കണ്ണങ്ങളെ നനുത്ത സ്പർശനത്തോടെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *