വശീകരണ മന്ത്രം 13 [ചാണക്യൻ]

Posted by

കുലശേഖരൻ അവളെ ഉറ്റു നോക്കി.

“ആര് അനന്തുവോ?”

“ഹ്മ്മ് അതേ”

അച്ഛന്റെ മറുപടി കേട്ടതും രാധികയുടെ കണ്ണുകൾ തിളങ്ങി.

അവൾ ആകാംക്ഷയോടെ അച്ഛൻ ബാക്കി പറയുന്നതിനായി കാതോർത്തു.

“എന്നിട്ടോ എന്തായി അച്ഛാ?”

“മണിക്കൂറുകൾ നീണ്ടു നിന്ന കർമങ്ങൾ നടത്തി……. അവസാനം ചില നിഗമനങ്ങളിൽ എത്തി ചേർന്നിട്ടുണ്ട്.”

“നിഗമനങ്ങളോ?”

രാധിക ഒന്നും മനസിലാവാതെ ചുണ്ട് കൂർപ്പിച്ചു വച്ചു.

“ഹ്മ്മ് അതേ മോളെ……..എന്ന് വച്ചാൽ അവനെ സംബന്ധിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ…….. ആ നിഗൂഢതകളിൽ ചിലതിന്റെ ചുരുളുകൾ ഞാൻ അഴിച്ചെടുത്തു.”

കുലശേഖരൻ അഹന്തയോടെ പറഞ്ഞു നിർത്തി.

“എന്തൊക്കെയാ അച്ഛാ അത്‌ വേഗം പറാ.”

ആകാംക്ഷ അടക്കാനാവാതെ അവൾ കുലശേഖരന് സമീപത്തായി ചമ്രം പടിഞ്ഞിരുന്നു.

“പറയാം മോളെ ഓരോന്നായി ഞാൻ പറയാം…… ഇന്നലെ ഞാൻ നിർമിച്ച ജീവഗണിതത്തിലൂടെ അവന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങി ചെന്നു…… ചില വിവരങ്ങൾ അതിൽ നിന്നും ലഭിച്ചിട്ടുണ്ട്.”

“എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ പറ അച്ഛാ”

രാധിക താടിക്ക് കൈ കൊടുത്തു അവിടിരുന്നു.

കുലശഖരൻ ഇത്രേം ഹൈപ്പ് ഇടുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“അതേ മോളെ ആ യുവാവിന്റേത് സാധാരണമായ ഒരു ജന്മമല്ല മറിച്ച് വളരെ സങ്കീർണമായ, നിഗൂഢമായ,അത്ഭുതമായ ഒന്നാണ്.”

“എന്ന് വച്ചാൽ?..”

രാധികയ്ക്ക് അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒന്നും മനസിലായില്ല.

“മോളെ ഒരു മനുഷ്യ ശരീരത്തിൽ എത്ര നാസികയുണ്ട്?”

“ഒന്ന്”

രാധിക മടിച്ചു മടിച്ചു പറഞ്ഞു.

അച്ഛന്റെ ഈ ഒടുക്കത്തെ ഹൈപ്പിൽ അവൾക്ക് ക്ഷമ കെടാൻ തുടങ്ങി.

“അപ്പൊ ഹൃദയം?”

കുലശേഖരൻ മറ്റൊരു ചോദ്യം ആവർത്തിച്ചു.

“അതും ഒന്ന്.”

“തലച്ചോർ?”

“അതും ഒന്നല്ലേ ഉള്ളു അച്ഛാ”

“അപ്പൊ നാവ്?”

“ഒന്ന്”

ഉള്ളിൽ നുരഞ്ഞു പൊന്തിയെ ദേഷ്യത്തെ അടക്കി നിർത്തി അവൾ പതിയെ പറഞ്ഞു.

കുലശേഖരന്റെ ഈ പ്രവൃത്തിയോട് അവൾക്ക് കലശലായ കോപം തോന്നി തുടങ്ങി.

“അപ്പൊ ഒരു മനുഷ്യ ശരീരത്തിൽ കുടി കൊള്ളുന്ന ആത്മാവിന്റെ എണ്ണമോ?”

“അതും ഒന്നാണല്ലോ അച്ഛാ”

അവൾ സഹി കെട്ട് വിളിച്ചു കൂവി.

“ഹ്മ്മ് ശരിയാണ്……പക്ഷെ അവിടെയാണ് വ്യത്യാസം.”

“എന്ത് വ്യത്യാസം?”

Leave a Reply

Your email address will not be published. Required fields are marked *