വശീകരണ മന്ത്രം 13 [ചാണക്യൻ]

Posted by

കാറിന്റെ ഡോർ തുറന്നു കയറിയ കുലശേഖരൻ സീറ്റിൽ അമർന്നിരുന്നു പുറത്തേക്ക് തലയിട്ടു.

അനന്തുവിനെ ഒരു നോക്ക് കാണുകയായിരുന്നു ലക്ഷ്യം.

പക്ഷെ അവൻ അവിടെങ്ങും ഉണ്ടായിരുന്നില്ല.

മനയിലെ ആളുകൾ അതിഥികളെ പറഞ്ഞു വിടുന്ന തിരക്കിൽ ആയിരുന്നു.

അപ്പോഴാണ് അനന്തു കോലായിലേക്ക് വന്നത്.

അഞ്ജലിയെ വീൽ ചെയറിൽ ഇരുത്തി തള്ളികൊണ്ടായിരുന്നു അവൻ വന്നത്.

അനന്തുവിനെ ഒരു നോക്ക് കണ്ടതും രാധിക കോപത്തോടെ മുഖം വെട്ടിച്ചു.

തന്റെ സ്വപ്നങ്ങളെല്ലാം ശിഥിലമാക്കപ്പെട്ടതിന്റെ നിരാശയിൽ ആയിരുന്നു അവൾ.

അനന്തു തന്നെ കാണാതിരിക്കാൻ അവൾ വേഗം തന്നെ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി.

അപ്പോഴാണ് കാറിലിരുന്ന കുലശേഖരൻ അനന്തുവിനെ പൊടുന്നനെ കണ്ടത്.

ഡോറിന് വെളിയിലൂടെ കയ്യിട്ട് അയാൾ അനന്തുവിനെ തന്നെ തുറിച്ചു നോക്കി.

അനന്തുവിനെ ആപാദചൂഢം അയാൾ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.

വളരെ നിഗൂഢതകൾ നിറഞ്ഞ മാനവ ജന്മം.

ഏതോ നിധിയിലേക്കുള്ള താക്കോലെന്ന പോലെ.

അനന്തുവിനെ കുറിച്ചുള്ള ആത്മഗതത്തോടെ ഒന്നു നെടുവീർപ്പെട്ടതും പെട്ടെന്നൊരു കാഴ്ച്ച കണ്ട് കുലശേഖരൻ ഞെട്ടി.

അഞ്‌ജലിക്ക് സമീപം നിൽക്കുന്ന അനന്തുവിന്റെ തലക്ക് മുകളിലായി പത്തി വിടർത്തി നിൽക്കുന്ന ഒരു നാഗം.

അതിന്റെ കണ്ണുകൾ വൈരങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.

ആ നാഗം ബാക്കി നീണ്ടു കിടക്കുന്ന ഉടൽ അനന്തുവിന്റെ ശരീരത്തിൽ ചുറ്റി പിണഞ്ഞു വച്ചിരിക്കുന്നു.

ഒരു സംരക്ഷണ കവചം പോലെ.

ആ നാഗം നാവ് നീട്ടി ചീറ്റുന്നത് കുലശേഖരന് വ്യക്തമായി കേൾക്കാമായിരുന്നു.

അതോടു കൂടി കുലശേഖരന്റെ ചിന്തകൾ പല വഴിക്ക് പോയി.

അനന്തു ഒരു സാധാരണ യുവാവ് അല്ലെന്ന് നിശ്ചയമാണ്.

ആദ്യം ആ നാഗമെന്ന സംരക്ഷണ കവചത്തെ തകർത്തെങ്കിൽ മാത്രമേ ആ യുവാവിനെ ഒന്നു സ്പർശിക്കാൻ പോലുമാകൂ.

തന്റെ മുഴുവൻ  തപഃ ശക്തിയും പ്രയോഗിച്ചു അത്‌ ഭേദിക്കണം.

ഇനി തനിക്ക് മറ്റൊരു ലക്ഷ്യങ്ങളുമില്ല.

കുലശേഖരൻ മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി.

ഡ്രൈവർ കാർ ഓണാക്കിയപ്പോഴാണ് കുലശേഖരൻ ചിന്തകളിൽ നിന്നുമുണർന്നത്.

അപ്പോഴേക്കും ഡ്രൈവർ കാർ റിവേഴ്‌സ് എടുക്കുകയായിരുന്നു.

ഓരോ വണ്ടികളും കടന്നു പോകുമ്പോഴും മനയിലെ ജനങ്ങൾ അവരെ സന്തോഷത്തോടെ യാത്രയാക്കി.

കാറുകൾ പടിപ്പുര കടന്നതും ബാലരാമനിൽ നിന്നുമൊരു ദീർഘ നിശ്വാസം ഉതിർന്നു.

Leave a Reply

Your email address will not be published. Required fields are marked *