വശീകരണ മന്ത്രം 13 [ചാണക്യൻ]

Posted by

ഇതൊക്കെ കേട്ട് രാധികയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

“ആ യുവാവിന്റെ ഉടലിലെ രണ്ടു ആത്മാക്കളിൽ പൂർണകായത്തിനു വർഷങ്ങളുടെ പഴക്കമേയുള്ളൂ…….. എന്നാൽ ആ അർദ്ധ കായ ആത്മാവിനു സഹസ്രങ്ങളുടെ കാല പഴക്കമുണ്ട്.”

“എന്ന് വച്ചാൽ എത്രയുണ്ടാകും? ”

രാധിക അമ്പരപ്പോടെ ചോദിച്ചു.

“ആയിരം വർഷങ്ങൾക്കു മുകളിൽ ”

അതു കേട്ടതും അവൾ വീണ്ടും ഞെട്ടി.

ആവശ്യമില്ലാതെ ഓരോ ഏടാകൂടത്തിൽ എടുത്തു ചാടിയതിന് അവൾക്ക് മനോ വിഷമമുണ്ടായി.

“ഇതിനെ കുറിച്ച് കൂടുതലെങ്ങനാ അച്ഛാ അറിയുക?  ആയിരം വർഷങ്ങളിലധികം പഴക്കമുള്ള ആ ആത്മാവ് ആരുടേതാ?”

“അറിയില്ല മകളെ എല്ലാം ഞാൻ പതിയെ കണ്ടെത്തും…… കുറച്ചു നിഗൂഢതകളെങ്കിലും മറ നീക്കി പുറത്തു വന്നല്ലോ…… ഇനിയും വരും…… എനിക്കൊരു കാര്യം ഉറപ്പാണ്…… അവൻ എന്തിലേക്കോ ഉള്ള നിധിയാണ്….. എന്നാൽ ആ നിധി പണമോ സ്വർണമോ നവ രത്നങ്ങളോ ഒന്നുമല്ല മറ്റെന്തോ ആണ്…”

കുലശേഖരൻ പതിയെ നെടുവീർപ്പെട്ടു.

ഇത്രയും കാര്യങ്ങൾ തന്നെ രാധികയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

അതിനാൽ തന്നെ അവൾ പതിയെ അവിടുന്ന് എണീറ്റു പോയി.

ഒന്നും ഉരിയാടാതെ.

കൂടെ കുലശേഖരനും. . . . . ജയശങ്കറിന്റെ പുതിയ കാർ ദക്ഷിണയെ ശരിക്കും ഹരം പിടിപ്പിച്ചു.

ചില ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തിലാദ്യമായിട്ടാണ് ഈ കാർ അവൾ ആദ്യമായി കാണുന്നതും തൊടുന്നതും.

അതുകൊണ്ട് തന്നെ അവൾ വല്ലാത്ത ആവേശത്തിലായിരുന്നു.

കുന്താളപുരം ഗ്രാമത്തിലെ ഇടുങ്ങിയ വഴിയിലൂടെ ആ കാർ മൂളിച്ചയോടെ പറന്നു.

കാടുകൾ തിങ്ങി വളർന്ന ഇടവഴിയിലൂടെ ഒരു കുട്ടിയാനയെ പോലെ അത്‌ മുന്നോട്ട് കുതിച്ചു.

കുന്താള പുരവും കടന്ന് ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ അവൾ എത്തിച്ചേർന്നു.

മുംബൈയിൽ നിന്നും വന്ന ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അവൾ സ്റ്റീറിങ്ങിൽ ഒന്നു തൊടുന്നത്.

അതിന്റെയൊരു റിലാക്സേഷൻ അവളിലുണ്ട്.

ദക്ഷിണയുടെ ഉള്ളിലെ ദാഹിയായ സാരഥിയെ അടക്കി നിർത്താൻ Lincoln Zephyr തന്നെ ധാരാളമായിരുന്നു.

ദേശം ഗ്രാമത്തിന്റെ അതിർത്തിയിലൂടെയായിരുന്നു അവളുടെ യാത്ര അപ്പോൾ.

അവിടെ നീണ്ടു പരന്നു കിടക്കുന്ന നെൽ പാടത്തിന്റെ ഒത്ത മധ്യത്തിലായി വലിയൊരു മൊട്ടക്കുന്ന് സ്ഥിതി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *