പടിപ്പുരയും താണ്ടി പൊടിപറത്തിക്കൊണ്ട് കാർ മുന്നോട്ട് കുതിച്ചു.
ആ പോക്ക് കണ്ടതും ജയനും ലീലയും അറിയാതെ നെഞ്ചിൽ കൈ വച്ചു.
സംഭ്രമത്തോടെ.
എന്നാൽ അത് കണ്ടതും രഘുവരൻ ചിരിക്കുകയാണ് ചെയ്തത്.
“നിങ്ങൾ പേടിക്കണ്ട മുംബൈയിൽ റേസിംഗ് ട്രാക്കുകളിലെ സ്ഥിരം സാനിധ്യമാണവൾ………റെഡ് ബുൾ ആണ് സ്പോൺസർ ചെയ്യുന്നത്……രണ്ടു ടൂർണമെന്റ് ൽ champoinship നേടിയിട്ടുണ്ട്.”
ചിരിയോടെ അദ്ദേഹം ഉള്ളിലേക്ക് കടന്നു പോയി. . . . .
അനന്തുവിന്റെ ജീവ ഗണിതത്തെ ഗണിച്ചു നോക്കുന്നതിനിടയിൽ രാത്രി പോയി മറഞ്ഞു നേരം പുലർന്നത് പോലും കുലശേഖരൻ അറിഞ്ഞിരുന്നില്ല.
അപ്പോഴും അയാൾ തന്റെ കർമത്തിൽ വ്യാപൃതനായിരുന്നു.
ചിട്ടയോടെ, ശുദ്ധിയോടെ.
എന്തൊക്കെയോ ചില കാര്യങ്ങൾ കണ്ടെത്തിയതിന്റെ സന്തോഷം അയാളുടെ ക്രൂരമായ കണ്ണുകളിൽ കാണാമായിരുന്നു.
രാവിലെ ചായ മോന്തിക്കൊണ്ട് ബാൽക്കണിയിൽ നിന്ന് ഏതോ തന്റെ ആൺ സുഹൃത്തുമായി കൊഞ്ചികുഴഞ്ഞുകൊണ്ടിരിക്കെയാണ് രാധിക ഔട്ട്‌ഹൌസിൽ ഒരു വെളിച്ചം കണ്ടത്.
അച്ഛന്റെ പൂജകളെല്ലാം അവിടെയാണ് നടക്കുന്നതെന്ന് അവൾക്ക് അറിയാമായിരിന്നു.
എങ്കിലും അച്ഛന്റെ ഈ അപ്രതീക്ഷിതമായിട്ടുള്ള വെളുപ്പാൻ കാലത്തെ പൂജയിൽ സംശയം തോന്നിയ രാധിക പൊടുന്നനെ ആ കാൾ കട്ട് ചെയ്തു.
ശേഷം സ്റെപ്സ് ഇറങ്ങി താഴേക്ക് വന്നു.
ഒരു ടി ഷർട്ടും മുട്ടു വരെ നീളമുള്ള ത്രീഫോർത്തുമായിരുന്നു അവളുടെ ദേശീയ വേഷം.
തിണ്ണയിലേക്ക് ഇറങ്ങി വന്ന അവൾ മുറ്റത്തെ ഇന്റർ ലോക്കിലേക്ക് ചാടിയിറങ്ങിയിട്ട് ഔട്ട് ഹോസ്സിലേക്ക് നടന്നു.
അവിടുത്തെ വാതിൽ ചാരിയതെ ഉണ്ടായിരുന്നുള്ളു.
വാതിൽ തുറന്ന് അകത്തു കയറിയതും രാധിക കാണുന്നത് വിരലുകൊണ്ട് വായുവിൽ എന്തൊക്കെയോ എഴുതി കൂട്ടുന്ന തന്റെ അച്ഛനെ ആയിരുന്നു.
ഒന്നു മുരണ്ടുകൊണ്ട് അവൾ അങ്ങോട്ടേക്ക് കയറി ചെന്നു.
മകളുടെ വരവ് മുന്നേ തന്നെ കുലശേഖരൻ തിരിച്ചറിഞ്ഞിരുന്നു.
അയാൾ തലയുയർത്തി തന്റെ മകളെ ആപാദചൂഢം നോക്കി.
“എന്താ അച്ഛാ ഈ നേരത്തൊരു പൂജ….. പതിവില്ലാത്തതാണല്ലോ?”
തന്റെ സംശയം രാധിക വെളിപ്പെടുത്തി.
“ഇന്നലെ അർദ്ധരാത്രി തുടങ്ങിയ ഇരുത്തമാ മോളെ…… ഇപ്പോഴും നടു നിവർത്തിയിട്ടില്ല.”
തന്റെ ആത്മാർത്ഥത അയാൾ പ്രകടിപ്പിച്ചു.
“എന്ത് പൂജയാ അച്ഛാ ആ വൃതത്തിന്റെയാണോ?”
“അല്ല മകളെ ഇന്നലെ അവിടെ വച്ചു കണ്ട ആ യുവാവിനെ കുറിച്ചുള്ള അന്വേഷണമായിരുന്നു.”