അവർക്കായി……..അവൾക്കായി…… 3 [Providencer]

Posted by

അതിന് സമയമെടുക്കില്ലേ….?
അതെ സമയമെടുക്കും …… അതാണ് നല്ലത്
അല്ലാടി …… എനിക്ക് പറയണം അല്ലെങ്കിൽ ഒരിക്കലും എനിക്ക് പറയാൻ പറ്റി എന്ന് വരില്ലാ …….
നീ തീരുമാനിക്കും പോലെ …… ഞാൻ പറഞ്ഞു നേ ഒള്ളു….
ആടി …..എനിക്കറിയാം നിന്റെ പേടി നോ പഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്നല്ലേ ….
അതേടാ …..
എന്നാ അത് വേണ്ടാ ഞാൻ എന്റെ ഇഷ്ടം അവളെ നേരിട്ട് അറിയിക്കാൻ മാത്രമെ ആഗ്രഹിക്കുന്നുള്ളു.
നീ കുറച്ച് സമയം കൊടുത്താമതി അവൾ നോ പറയില്ലാ….
എന്നാ നാളെ കാണാ ………

അവളോട് എല്ലാം പറഞ്ഞപ്പോൾ എനിക്ക് ഒരു ആശ്വാസമായി… പക്ഷേ അന്നതെ എന്റെ ഉറക്കം ജിഷ്ണ കൊണ്ടു പോയി എന്ന് പറയുന്നതാകും ശരി …..അവളെ കുറിച്ചും നാളത്തേ ദിവസം ത്തേകുറിച്ച് ഓർത്തും എനിക്ക് ഉറക്കമേ ഉണ്ടായില്ലാ……
രാവിലെ ഉണരാൻ എനിക്ക് എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു…. പതിവില്ലാത്ത എന്റെ ചെയ്തികൾ എന്റെ അമ്മ കുട്ടിക്കും ഒരു അതിശയമായിരുന്നു …..
എന്താടാ നിനക്ക് പറ്റിയത് ….. രാവിലെ തന്നെ അമ്മ പിടിച്ചു….
ഒന്നുല്ലാ….. ഇന്ന് കളിയുണ്ട് ….. അതിന്റെ ആണ് ……
ആണോ ….. എന്നാ ഇന്ന് വണ്ടി എടുത്തോ….. വയ്കിവരണ്ടാ ഇനി ….
വേണ്ടാ ബസിന് പോയി ….. അവിടെ കറങ്ങി നടന്ന് തിരിച്ച് ലാസ്റ്റ് ബസിന്ന് വീട്ടിലേക്ക് പോരുന്ന സുഖം ഒന്നുവേറെ തന്നെ ആണ് .ഇത് ഇനി കുറച്ച് നാളത്തേക്ക് കൂടി ഒള്ളു എന്ന് ഒർക്ക് സോഴാണ് …..
കഴിക്കുന്നില്ലേ അപ്പോ നീ …….
വേണ്ട … ബസ്സ് ലേറ്റാകും
അതിന് നീ പോകുന്ന നേരമായില്ലാലോ……
ഇന്ന് നേരത്തേ പോണം ….. (ഉള്ളിൽ വേറെ ആട്ടോ ഉദ്ദേശം അവൾ വരുന്ന ബസിൽ പോകാനാ …..അവളുടെ കോളേജിലേക്കുള്ള വരുവും പോക്കും എല്ലാം കറക്റ്റായി പാർവതി പറഞ്ഞു തന്നു…. അതുകൊണ്ട് എളുപ്പമായി. അവൾ ആദ്യ ബസിൽ തന്നെ പോകും അതോണ്ട് രാവിലെ തന്നെ അവളോട് സംസാരിക്കാൻ അവസരം കിട്ടും അതിനാണ് ആ ബസിൽ തന്നെ കയറാൻ നോക്കിയത് )
എന്ത് ചെയ്യാനാ പാപി ചെല്ലുന്നിടം പാതാളം ആണല്ലോ ….. അപ്പോ ഞാൻ ചെല്ലുമ്പോഴും അങ്ങനെ അല്ലേ ആവു
രാവിലത്തെ ബസ് അന്ന് ഇല്ല …… അടുത്ത ബസ്സിൽ ഞാൻ കയറി. ദൂരം പിന്നിടുന്തോറും തിരക്ക് കൂടിവന്നു ….. അവസാനം അവളും കയറി ബസിൽ ഞാൻ കാത്തിരുന്ന എന്റെ എന്ന് ഞാൻ വിശ്വസിച്ചിരുന്നവൾ. പിന്നീടുള്ള എന്റെ നോട്ടം മുഴുവൻ തിരക്കിനിടയിൽ നിക്കുവാൻ പാടുപെടുന്ന അവളിലുമായിരുന്നു… ഞാൻ അവളെ തന്നെ ആണ് നോക്കുന്നത് എന്ന് മനസിലായപ്പോ എന്നെ നോക്കി ഒന്ന് ചിരിക്കാൻ അവൾ മറന്നില്ല…. അങ്ങനെ കോളേജ് എത്തി…
കോളേജിലേക്കള്ള ആ വഴി …… സമയം ഒൻപത് കഴിഞ്ഞെങ്കിലും സൂര്യവെളിച്ചു തട്ടി തുടങ്ങുന്നതേ ഒള്ളു ….. വഴിയിലുടനീളം ഇരുവശങ്ങളിലായി നിൽക്കുന്ന റബർ മരങ്ങൾ എന്നും കോളേജ് ഈ മലമുകളിൽ ക്കെണ്ടുപോയി ഉണ്ടാക്കിയവനെ തെറി പറഞ്ഞ് മല കയറാറാണ് പതിവ് ….. ഇന്ന് പക്ഷേ അങ്ങനെ അല്ലാ എന്തോ ഒരു ഫീലിങ് …..
അനേകം പേരുണ്ട് വഴിയിൽ …. ഏകദേശം കോളേജിലെ പകുതി പേരും . എല്ലാവരും കതകൾ പറഞ്ഞ് ചിരിച്ചുകളിച്ച് പയ്യെ കയറുകയാണ് …. ഇവരുടെ ഇടയിൽ അവളും അവളുടെ ഫ്രണ്ട്സും പിന്നെ ശരത്തും പാർവ്വതിയും ……
ഇവർക്ക് നടുവിലായി ഞാനും ……
എനിക്ക് ഫുൾ സപ്പോർട്ടായി പാർവതി പുറകിലുണ്ട്……
മഞ്ഞപിത്തം വന്നവന്റെ കണ്ണിൽ കാണുന്നത് എല്ലാം മഞ്ഞ എന്ന പറയുമ്പോലെയായിരുന്നു പിന്നെ എന്റെ മനസ് …….

Leave a Reply

Your email address will not be published. Required fields are marked *