അവർക്കായി……..അവൾക്കായി…… 3 [Providencer]

Posted by

അവർക്കായി……..അവൾക്കായി…… Part 3

Avalkkayi Avalkkayi Part 3 | Author : Providencer | Previous Part

 

നീ എന്താടാ അങ്ങനെ ചോതിച്ചേ ….?
അത് നീ ആദ്യമായിട്ടാണല്ലോ ഇങ്ങനെ പറയുന്നത് … സാദാരണ നീ എല്ലാവരേയും ഒരു പുച്ചത്തോടു കൂടി മാത്രമല്ലേ നോക്കാറൊള്ളു …
എടാ എനിക്ക് എന്നും അവൾ എന്റെ കൂടെ തന്നെ വേണം എന്ന് തോനി ആതാണ്
അനന്തു ….. പക്ഷേ അവൾ വേണ്ട എന്ന പറഞ്ഞാൽ അതിനോട് പെരുത്ത പെടണം നീ …..
നീ പേടിക്കണ്ട ഞാൻ നിരാശാ കാമുകൻ ആയി നടക്കാൻ ഇഷ്ടപെടുന്നില്ല….
എന്നാൽ ok ഞാൻ ഉണ്ട് കൂടേ…..
അപ്പോഴേക്കും ഒരു ജൂനിയർ പെൺകുട്ടി ഞങ്ങൾക്ക് ഇടയിലേക്ക് വന്നു ….. അനന്തേട്ടനെ … സിത്താര മിസ് വിളിക്കുന്നുണ്ട് ……
ആ.. ഞാൻ ചെന്നോളാം….
ചെല്ലട്ടാ പുന്നാര ശിഷ്യനെ ഉപദേശിക്കാൻ ആണ് ….. ചെല്ല്…..
നീയും കൂടെ വാടാ ….
എന്തിന് ഞാൻ ഇല്ല….നിന്റെ കൂടെ ക്ലാസ് കട്ടാക്കാനും റെക്കോഡ് എഴുതി വയ്കാനും ഞാൻ ഉണ്ടാവും … അവസാനം മിസ് അറ്റെന്റൻസ് തരുമ്പോ നിനക്ക് മാത്രം അപോ നീ എന്നെ ഓർക്കാറില്ലാലോ…
എടാ അത് നിന്റെ പറഞ്ഞ ബാക്കി ഉള്ളവർക്കും കൊടുക്കണ്ടേ …. അങ്ങനെ പറഞ്ഞാ എനിക്ക് കിട്ടുന്നത് കൂടി പോയി കിട്ടും … അതാടാ …. അല്ലാതെ സ്നേഹം ഇല്ലാത്തത് കൊണ്ടല്ലാ..
ഇതും നിനക്ക് മാത്രം ഉള്ളതാണ്…. ചെന്ന് മേടിച്ചോടാ ….
ടാ ….. ഒരുമാതിരി കൊണത്തല്ലേ …… ഞാൻ പോയി മേടിച്ചോളാ ……
ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു… അവിടെ എത്തിയപ്പോൾ കണ്ടത് ദേഷ്യത്തോടെ പുറത്തേക്ക്‌ നേക്കി എനിക്ക് വേണ്ടി കാത്തിരിക്കുന്ന സിത്താര മിസ് . എന്നെ കണ്ടത്തും ആ കണ്ണുകളിലേ കോപം കൂടുന്നത് പോലെ തോനി ..
ഞാൻ ചെറിയ പേടിയോടെ തന്നെ അടുത്തേക്ക് ചെന്നു….. വേറെ ഒന്നും കൊണ്ടല്ലാ… ചിലപ്പോൾ വീണ്ടും മുഖമടച്ച് ഒന്നുകൂടെ കിട്ടാൻ സാദ്യത ഇല്ലാതില്ലാ….. ആദ്യം കിട്ടയതിന്റെ വേദന ഇപ്പോഴും ഉണ്ട് …. അതിന്റെ അടയാളവും എന്റെ മുഖത്ത് ഉണ്ടേ …..

ഹാവു തമ്പുരാൻ വന്നോ …… ഞാൻ കരുതി അടിയങ്ങളെ മുഖം കാട്ടാൻ അങ്ങ് വരില്ലാന്ന് ….. കണ്ണുകളിലേ കോപം അതേപടി നിലനിർത്തി കൊണ്ട് ഒരു പരിഹാസ ഭാവത്തിൽ മിസ്സ് ചോതിച്ചു .
ഞാൻ വന്നല്ലോ …..എന്തിനാണ് വിളിപിച്ചത് എന്ന് ഇനി പറയാലോ ?…
എന്തിനാണ് എന്ന് നിനക്ക് അറിയില്ലേ ……?
അത് നേരത്തേ ഉണ്ടായത് ആണെങ്കിൽ അത് അവിടെ തീർന്നില്ലേ ….
ആ കുട്ടിയുടെ കാര്യം അല്ലാലോ….. അനന്തു… സിത്താര മിസ്സിന്റെ അടുത്തിരിക്കുന്ന ശാരിക മിസ്സാണ് അത് പറഞ്ഞത് …. സിത്താരാ മിസ്സും അതു തന്നെ ആണ് എന്ന് ആങ്ങ്യം കാട്ടി…
പിന്നേ ….എന്താണ് ?
ഞാൻ നിന്റെ ആരാ ….?
എന്റെ ടീച്ചർ…..
അപ്പോൾ അത് അറിയാം …..എന്നിട്ടാണോ സ്വന്തം ടീച്ചറിന് നീ പ്രമലേഘനം എഴുതിയത് ….. അതും സ്വന്തം മകനെ പോലെ നിന്നെ സ്നേഹിക്കുന്ന ഈ എനിക്ക് ….വളരെ ദേഷ്യത്തോടെയും മറ്റൊരു മുഖത്തോടു കൂടിയുമാണ് എന്നോട് ഇത് ചോതിച്ചത് …. ശാരിക്കാ മിസ്സും ഞാൻ ചെയ്തത് തെറ്റാണ് എന്ന ഭാവത്തിൽ തന്നെ എന്നേ നോക്കി …..
ഞാൻ ആകെ തളർന്നു പോയിരുന്നു …. വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ …. സിത്താര മിസ്സിന് എന്നെ എന്റെ സ്നേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ലാ എന്നതും …. ഇതുവരെ ഞാൻ മിസ്സിനോട് കാട്ടിയ സ്നേഹം മറ്റൊരു കണ്ണോടു കൂടിയാണ് എന്ന് മിസ്സ് തെറ്റിദരിക്കകൂടി ചെയ്തപ്പോൾ എന്റെ മനസ് കുറ്റബോദത്താൽ വിങ്ങിപൊട്ടിയിരുന്നു …

Leave a Reply

Your email address will not be published.