ഇപ്പോഴും തന്റെ കരങ്ങളിൽ സ്നേഹയുടെ മുലകളുടെ പതുപതുപ്പ് നിലനിൽക്കുന്നതായി അവനു തോന്നി. അവൻ പതിയെ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.
“മച്ചാനെ പോകാടാ” രാഹുൽ അവിടെ നിന്നു തിടുക്കം കാണിച്ചു.
“ആട ഇപ്പൊ പോകാം”
രാഹുലിന്റെ തോളിൽ കയ്യിട്ട് അനന്തു നടന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ എത്തി ബൈക്ക് സ്റ്റാർട്ട് ആക്കി രാഹുലിനെയും പുറകിൽ കയറ്റി നേരെ മുന്നോട്ടേക്ക് കുതിച്ചു. കോളേജിന്റെ പ്രവേശനകവാടം കടന്നു അനന്തു വണ്ടി പറപ്പിച്ചു വിട്ടു
രാഹുലിനെ ബസ്റ്റാന്റിൽ ഇറക്കി അനന്തുവിന്റെ അനിയത്തി ശിവ അവന്റെ പുറകിൽ വലിഞ്ഞു കയറി
“ഡാ മരമാക്രി പോകാം ”
“ശരി ഈനാംപേച്ചി ”
ശിവ അവന്റെ തോളിൽ അമർത്തി കടിച്ചു.
“ആഹ് “അനന്തു വേദനയോടെ തോളിൽ തിരുമ്മി ശിവയുടെ തുടയിൽ പിച്ചി.
“ആഹ് ഡാ പട്ടി ” ശിവ വേദനയോടെ ചുണ്ടുകൾ കൂർപ്പിച്ചു തുടയിൽ അമർത്തി തടവി. അനന്തു ഊറി ചിരിച്ചുകൊണ്ട് ആക്‌സിലേറ്റർ തിരിച്ചു ബൈക്ക് വീട്ടിലേക്ക് പറപ്പിച്ചു
——————————————————
ഈ സമയം അങ്ങ് കിഴക്ക് ഒരു മലയോര ഗ്രാമത്തിലെ മലയടിവാരത്തിൽ ശാന്തമായി ഒഴുകുന്ന പുഴ.അതിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ആശ്രമവും കുറച്ചു പർണശാലകളും .
അവിടെ ശുചി ആക്കുവാനും പൂജ സാമഗ്രികളും ശേഖരിക്കുന്ന കാവി വസ്ത്ര ധാരികളായ പുരോഹിത ശ്രേഷ്ഠന്മാർ.സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സന്ന്യാസി സമൂഹം.
ആശ്രമത്തിലൂടെ സ്വൈര്യ വിഹാരം നടത്തുന്ന വന്യ ജീവികൾ. തികച്ചും ശാന്തമായ ഒരു അന്തരീക്ഷം.ഉദ്യാനത്താൽ മനോഹരമായ ചുറ്റുപാട്. അതിൽ ഒരു പർണശാലയുടെ ഉള്ളിൽ ജ്വലിക്കുന്ന ഹോമകുണ്ഡത്തിനു മുൻപിൽ ചമ്രം പടിഞ്ഞു ഇരിക്കുന്ന ഒരു സന്യാസിനി.
അവർ അല്പം തടിച്ച ശരീര പ്രകൃതം ഉള്ളവർ ആയിരുന്നു. കാർകൂന്തൽ ഉച്ചിയിൽ കെട്ടി കാവി വസ്ത്രങ്ങൾ ധരിച്ചു ധ്യാനമഗ്നയായി ഇരിക്കുന്നു. കയ്യിലും കഴുത്തിലും രുദ്രാക്ഷ മാലകൾ അണിഞ്ഞിരിക്കുന്നു. നെറ്റിയിൽ ചാലിച്ച ചന്ദത്തിൽ ത്രിശൂലം കുങ്കുമത്താൽ ആലേഖനം ചെയ്തിരിക്കുന്നു.
മുഖത്തു വല്ലാത്തൊരു ഓജസ്സും തേജസ്സും നിറഞ്ഞു നിക്കുന്നു. ഹോമകുണ്ഡത്തിനു സമീപം തളികകളിൽ പൂക്കളും പൂജാ ദ്രവ്യങ്ങളും നിറച്ചു വച്ചിരിക്കുന്നു. വിളക്കുകളിലും തൂക്കുവിളക്കിലും ചിരാതുകളിലും തീ നാളം അണയാതെ ശോഭയോടെ ജ്വലിക്കുന്നു.
സന്യാസിനിയ്ക്ക് സമീപം ഒരു പുരോഹിതൻ തൊഴു കൈയോടെ നിക്കുന്നു. ധ്യാനത്തിൽ നിന്നും നയനങ്ങൾ തുറന്ന് ഉണർന്ന അവർ ഹോമകുണ്ഡത്തിനു ചാരേ ഉള്ള ഓട്ടുരുളിയിലേക്ക് മിഴികൾ പായിക്കുന്നു.
അവിടെ ആ ഉരുളിയിൽ ചന്ദന നിറത്തിൽ ജലം നിറഞ്ഞു കിടക്കുന്നു. സന്യാസിനി അതിലേക്ക് ഉറ്റു നോക്കിയപ്പോൾ ഓട്ടുരുളിയിൽ ജലോപരിതലത്തിൽ ഒരു യുവാവിന്റെയും കന്യകയുടെയും ദൃശ്യം അനാവൃതമായി.
ഒരു ഇടുങ്ങിയ മുറിയിൽ വച്ചു ആലിംഗനബദ്ധരായി പരസ്പരം ചുണ്ടുകൾ ചേർത്ത് ചുംബിക്കുന്ന യുവാവും കന്യകയും. അതു വീക്ഷിച്ചപ്പോഴേക്കും നനുത്ത പുഞ്ചിരിയോടെ ആ സന്യാസിനി ഓട്ടുരുളിയിളെ ജലോപരിതലത്തിൽ കൈ ഓടിച്ചതും അതിൽ പ്രകടമായ ദൃശ്യങ്ങൾ ഓളപ്പരപ്പിനു അനുസരിച്ചു അവ്യക്തമാകാൻ തുടങ്ങി.