വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നമസ്കാരം. എന്റെ വശീകരണ മന്ത്രം എന്ന കഥ ഒരു പരീക്ഷണം എന്ന രീതിയിൽ ആണ് എഴുതിയത്. പക്ഷെ അതിനു ഇത്രയ്ക്കും സപ്പോർട്ട് തന്നതിന് എല്ലാ പ്രിയ വായനക്കാർക്കും നന്ദി പറയുന്നു. എനിക്ക്  അകമഴിഞ്ഞ് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി.

ആദ്യം വശീകരണ മന്ത്രവും അതിനെ ചുറ്റിപറ്റി കുറച്ചു കഥകളുമാണ് ചാണക്യൻ എഴുതാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ എല്ലാവർക്കും എന്റെ തീം ഒരുപാടു ഇഷ്ട്ടപ്പെട്ടതിനാൽ കുറച്ചു കൂടി ഫിക്ഷൻ അതിലേക്ക് ചേർക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അപ്പൊ എല്ലാർക്കും കഥ കുറച്ചു കൂടി ഇഷ്ട്ടപെടുമെന്നു ഞാൻ വിശ്വസിക്കുന്നു. വായനക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചു എഴുതാൻ ആണ് ചാണക്യനും ഇഷ്ട്ടം.

കഴിഞ്ഞ പാർട്ട്‌ ഒരു പരീക്ഷണമായി ആണ് എഴുതിയത്. അതുകൊണ്ടാണ് വാക്കുകൾ കുറഞ്ഞു പോയത്. ഇത്തവണ വാക്കുകൾ കൂട്ടാമെന്നു വിചാരിച്ചെങ്കിലും ഇടക്കിടക്ക് കറന്റ്‌ പോകുന്നതുകൊണ്ട് റിസ്ക് എടുക്കണ്ട എന്ന് കരുതി എഴുതിയ വരെ പോസ്റ്റ്‌ ചെയ്യുവാട്ടോ. ഈ ഭാഗത്തിൽ കഥ സ്പീഡിൽ പറയുന്നില്ല സാവധാനം ആണ് കേട്ടോ പറയുന്നത്. ഒന്നുകൂടി എല്ലാവരോടും ചാണക്യന്റെ പെരുത്ത് നന്ദി.

 

വശീകരണ മന്ത്രം 2

Vasheekarana Manthram Part 2 | Author : Chankyan | Previous Part

 

 

പിറ്റേന്ന് രാവിലെ അനന്തു ഉഷാറോടെ എണീറ്റു. കുളിയും പല്ലു തേപ്പും കഴിഞ്ഞു ഷർട്ടും ജീൻസും ഇട്ട്‌ കണ്ണാടിയുടെ മുൻപിൽ നിന്നും സൗന്ദര്യം ആസ്വദിച്ചു.

തന്റെ ജിമ്മൻ ബോഡിയിലൂടെ കൈകൊണ്ട് തഴുകി.സ്ഥിരമായി വർക്ക്‌ഔട്ട്‌ ചെയ്യുന്നതുകൊണ്ടും ചെറുപ്പം മുതലേ കളരി പഠിക്കുന്നത് കൊണ്ടും ആരോഗ്യമുള്ള ശരീരം അവനു പണ്ടേ പ്രാപ്തമാണ്.

അനന്തുവിന്റെ അച്ഛച്ചൻ രാജേന്ദ്രന്റെ നിർബന്ധമായിരുന്നു കളരി പഠിക്കണം എന്നുള്ളത്.തന്റെ ചുരുണ്ട മുടി ചീർപ് കൊണ്ടു ചീകിവച്ചു താടിയിലൂടെ വിരൽ ഓടിച്ചു അവൻ അടുക്കള ലക്ഷ്യമാക്കി നീങ്ങി.

അടുക്കളയിൽ എത്തിയതും അമ്മ ദോശ ചുടുന്നു. അനിയത്തി ആണേൽ അതു കഴിക്കാൻ ഉള്ള തത്രപ്പാടിലും. അവൻ പതിയെ അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു.

“അമ്മേ എനിക്കും ദോശ തന്നേ… വല്ലാണ്ട് വിശക്കുന്നു.”  അനന്തു കൊഞ്ചലോടെ പറഞ്ഞു.

“അയ്യോ ഒരു ഇള്ള കുട്ടി .” ശിവ അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു.

“അതിനെന്താടി പെണ്ണെ.. അവനിപ്പോഴും എന്റെ കുഞ്ഞ് തന്നാ”  മാലതി ചിരിയോടെ ദോശയും കറിയും എടുത്തു അനന്തുവിനു നേരെ നീട്ടി.

അവൻ പതിയെ അത് ആസ്വദിച്ചു കഴിച്ചു ഉള്ളിലെ വിശപ്പിനു ശമനം വരുത്തി. കൈകൾ കഴുകി ബാഗും എടുത്തു ശിവയും അനന്തുവും അമ്മ മാലതിയുടെ കവിളുകളിൽ അമർത്തി ചുംബിച്ചു.

ബൈക്കിന്റെ ചാവിയുമായി പുറത്തേക്ക് ഇറങ്ങിയ അനന്തു അപ്പുറത്തെ വീട്ടിലേക്ക് ഒന്ന് പാളി നോക്കി. അവിടെ എവിടെയും അവനു ഇന്ദുവിനെ കാണാൻ സാധിച്ചില്ല.

നിരാശയോടെ അവൻ ബൈക്കിൽ കയറി ഓൺ ചെയ്തു. ശിവ അമ്മക്ക് ടാറ്റാ കൊടുത്തു അവന്റെ പിന്നിൽ കയറി. രണ്ടുപേരും മാലതിക്ക്‌ നേരെ കൈ വീശി കാണിച്ചു.

അനന്തു പതിയെ വണ്ടി മുൻപോട്ടു എടുത്തു. റോഡിലേക്ക് ഇറങ്ങി വലത്തോട്ട് വെട്ടിച്ചു കയറിയതും ഇന്ദു റോഡ് സൈഡിൽ നിന്നും അവർക്ക് നേരെ കൈ നീട്ടി.

അനന്തു ഇന്ദുവിനു സമീപം വന്നു വണ്ടി നിർത്തി. ഇന്ദുവിനെ കണ്ടതും അനന്തു സന്തോഷത്തോടെ അവളെ നോക്കി. ചുവന്ന ചുരിദാർ ടോപ്പും ബ്ലാക്ക് കളർ ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.

അതിലൂടെ ഇന്ദുവിന്റെ ആകാരവടിവ് മുഴച്ചു നിന്നു. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ ഇന്ദുവിന്റെ കണ്ണുകൾ അനന്തുവിന്റെ സൗന്ദര്യത്തിൽ മതിഭ്രമിച്ചു നിന്നു.

Leave a Reply

Your email address will not be published.