വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

തല്ക്കാലം മനസ്സിൽ വന്ന ദുർചിന്തകളെ ഒരു മൂലക്ക് എറിഞ്ഞു അവൻ അവരുടെ കൂടെ ഇരുന്നു ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അതിനുശേഷം ഗ്രൗണ്ടിലൂടെ മൂവർസംഘം  ചുറ്റിയടിച്ചു.

ബ്രേക്ക്‌ കഴിഞ്ഞതും അവർ ക്ലാസ്സിലേക്ക് ഓടി വന്നു . ഉച്ചക്ക് ശേഷമാണ് അസൈൻമെന്റ് അവതരണ സെഷൻ. ക്ലാസ്സിലെ കുട്ടികൾ 5 ഗ്രൂപ്പുകളായി തരം തിരിഞ്ഞു.

സ്നേഹയും അനന്തുവും ഒരേ ഗ്രൂപ്പിലും നിർഭാഗ്യവശാൽ രാഹുൽ മറ്റൊരു ഗ്രൂപ്പിലുമാണ് ഉൾപ്പെട്ടത്. അധ്യാപികയുടെ സാന്നിധ്യത്തിൽ അസൈൻമെന്റ് അവതരണം തുടങ്ങി.

അസൈൻമെന്റ് അവതരണവും ചോദ്യോത്തര വേളകളും തകൃതിയായി നടന്നു. ഇതിനിടയ്ക്ക് അനന്തുവും സ്നേഹയും മുഖാമുഖം ഇരുന്നു കണ്ണുകൾ കൊണ്ടു ദ്വന്ദയുദ്ധം നടത്തി

“എന്താടാ ചെക്കാ ”

സ്നേഹ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി.

“ച്ചും ” അനന്തു ചുമൽ കൂച്ചി.

സെഷൻ മുന്നോട്ട് പൊക്കോണ്ടിരിക്കുന്ന സമയത്താണ് അനന്തു ഇന്ദു ചേച്ചിയെ കുറിച്ച് ഓർത്തത്‌. അപ്പൊ തന്നെ അവനു വല്ലാതെ കുളിരു കോരി.

വൈകുന്നേരം വീട്ടിലേക്ക് വിളിപ്പിച്ചത് കമ്പ്യൂട്ടർ ശെരിയാക്കാൻ അല്ല എന്ന് അവനു ഏകദേശം ഊഹം തോന്നി. പതിയെ അവൻ വിരൽ കൊണ്ടു കയ്യിൽ രാവിലെ ഇന്ദു ചേച്ചി നഖങ്ങൾ ആഴ്ത്തിയ പാടിലൂടെ തലോടി.

വല്ലാത്തൊരു അനുഭൂതി അവനെ പൊതിഞ്ഞു. പെട്ടെന്നു ഇന്നലത്തെ അച്ഛച്ചന്റെ  മുറിയിൽ നടന്ന സംഭവ വികാസങ്ങൾ അവന്റെ ബോധമണ്ഡലത്തിലേക്ക് വന്നു.

വശീകരണ മന്ത്രം സത്യമാണോ മിഥ്യയാണോ എന്ന് അവൻ ഒരു നിമിഷം ശങ്കിച്ചു.എന്നാൽ രാവിലെ ഇന്ദു ചേച്ചിയിൽ നിന്നും വീണ്ടും ആ സുഗന്ധം പകരാൻ തുടങ്ങിയത് ഓർത്തപ്പോൾ അവനിൽ നേർത്ത ഒരു ആശങ്ക ഉടലെടുത്തു.

ഓരോന്നു ആലോചിച്ചു അവസാനം കാട് കയറിയപ്പോൾ ചിന്തകൾക്ക് വിരാമം ഇട്ട്‌ അവൻ കൈ കൊണ്ടു മുഖം അമർത്തി തുടച്ചു. പതിയെ മുന്നോട്ട് നോക്കിയപ്പോൾ അവിടെ കൂട്ടുകാരികളോട് കത്തി അടിക്കുന്ന സ്നേഹ അവന്റെ ശ്രദ്ധയിൽ പെട്ടു.

പെട്ടെന്നു അവനു ആ വശീകരണ മന്ത്രം ഒന്നുകൂടി ഉപയോഗിച്ചു നോക്കണമെന്ന് തോന്നി. അതിനു പറ്റിയ ആൾ സ്നേഹ തന്നെ ആണെന്ന് അവൻ നിശ്ചയിച്ചു. സ്നേഹയ്ക്ക് ഒരിക്കലും ഇതുവരെ തന്നോട് ഒരു താല്പര്യവും തോന്നിയിട്ടില്ല.

എന്നാൽ മന്ത്രം ഉപയോഗിച്ചു കഴിഞ്ഞു സ്നേഹയ്ക്ക് മാറ്റം ഒന്നുമില്ലെങ്കിൽ മന്ത്രം ഉടായിപ്പ്  തന്നെ എന്ന് ആവുമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി.

പതിയെ അവൻ നേരെ ഇരുന്നു ശ്വാസം വലിച്ചെടുത്തു സ്നേഹയ്ക്ക് നേരെ വിരൽ ഞൊട്ടി. അവൾ അവനെ എന്താ എന്ന അർത്ഥത്തിൽ നോക്കി. ഈ സമയം സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കി അനന്തു വശീകരണ മന്ത്രം ഉരുവിട്ടു.

പൊടുന്നനെ അവിടെ അതേ സുഗന്ധം പരക്കുന്നതായി അനന്തുവിനു മനസ്സിലായി. ഞെട്ടലോടെ അവൻ അവളുടെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി. സ്നേഹയുടെ കണ്ണുകൾ പതിയെ വികസിച്ചു വന്നു. പുരികങ്ങൾ വിടർന്നു മുഖത്തെ സൗഹൃദ മനോഭാവം മാറി പ്രണയത്തിന്റെയും കാമത്തിന്റെയും ലാഞ്ഛന പൊട്ടി വിടരുന്നത് അനന്തു അത്ഭുതത്തോടെ നോക്കി നിന്നു.

പെണ്ണിന്റെ കവിളുകൾ തുടുത്ത് നിന്നു. കീഴ്ചുണ്ട് മലർത്തി വശ്യമായ പുഞ്ചിരി അവൾ അവനു നേരെ സമ്മാനിച്ചു. ഇതൊക്കെ കണ്ടു അനന്തു കിളി പോയ അവസ്ഥയിൽ ആയിരുന്നു. മുൻപിൽ നടക്കുന്നത് വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവൻ ബുദ്ധിമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *