“ഹാ നീ നിന്റെ ഉദ്യമം പൂർത്തിയാക്കി അല്ലെ അവന്റെ രതി വേഴ്ചക്ക് നീ വിഘ്‌നം സൃഷ്ട്ടിച്ചല്ലേ? ”
അഘോരി കഴുകന്റെ ചോര കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ടു ചോദിച്ചു
അതേ എന്ന അർത്ഥത്തിൽ കഴുകൻ ചിറകിട്ടടിച്ചു. ശവഭോഗത്തിനിടയിലും അയാൾ ആർത്തട്ടഹസിച്ചു. അയാളുടെ അട്ടഹാസം അവിടാകമാനം പ്രകമ്പനം കൊണ്ടു.
“കന്യക അല്ലാത്ത പെണ്ണുമായി രതിയിൽ ഏർപ്പെടാൻ നിനക്ക് കഴിയില്ല അഥർവാ…നിന്റെ നിയോഗം അല്ല അത്. അതിനു ഈ ഞാൻ അനുവാദം നൽകില്ല.കന്യക അല്ലാത്ത പെണ്ണുമായി രതിയിൽ രമിക്കുവാൻ ശ്രമിച്ചാലും അപ്പോഴൊക്കെ ഞാൻ നിനക്ക് മുൻപിൽ വിഘ്‌നങ്ങൾ തീർത്തിരിക്കും.നീ നിന്റെ ജന്മ ലക്ഷ്യത്തിന് ഹിതമായി ഒന്നും പ്രവർത്തിക്കരുത്. ദുർ ചിന്തകൾ നിന്റെ മനസ്സിനെ ഹനിക്കുമ്പോൾ സൂചനയുമായി ഞാൻ വന്നിരിക്കും. നിനക്ക് വഴി കാണിക്കുക എന്നതും ഈ അഘോരിയുടെ നിയോഗം തന്നെ.
ഹ ഹ ഹ ഹ ”
അഘോരിയുടെ വാക്കുകൾ ദിഗന്തകങ്ങൾ വിറപ്പിച്ചു കടന്നു പോയി.കഴുകൻ ചിറകിട്ടടിച്ചു പ്രാണ രക്ഷാർഥം എങ്ങോട്ടോ പറന്നു പോയി.പ്രകൃതി ആകെ അസ്വസ്ഥമായി. മാനത്തു നിന്നും ഇടിയോടു കൂടിയ മഴ പെയ്തിറങ്ങി.കൊടുങ്കാറ്റടിച്ചു പലയിടത്തും മരങ്ങൾ കടപുഴകി വീണു. പുഴകൾ ശക്തമായി കുത്തിയൊഴുകി. പക്ഷി മൃഗാദികൾ അവരവരുടെ ആവാസവ്യവസ്ഥകളിൽ അഭയം പ്രാപിച്ചു.
(തുടരും )
Nb. എല്ലാർക്കും ഇഷ്ട്ടായാൽ അഭിപ്രായം അറിയിക്കണേ…. അടുത്ത ആഴ്ച്ച കാണാവേ….. അതുവരെ വണക്കം