സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21 [Tony]

Posted by

ജയരാജ്: “ഹലോ അൻഷുൽ, എന്തെ.. എന്താ കാര്യം..?”

അൻഷുലയാൾക്കു കാര്യങ്ങൾ വിശദീകരിച്ചു.. എല്ലാം കേട്ടതും ജയരാജ് പറഞ്ഞു…

ജയരാജ്: “ഓഹ്, ഞാൻ പറയാൻ മറന്നു.. ഞാൻ പറഞിട്ടാണ് അവർ വന്നത്.. നീ ഒന്നും ചെയ്യണ്ട അൻഷു.. അവര് അവരുടെ പണി ചെയ്തോളും.. ചെന്ന് വിശ്രമിച്ചോളു…”

അവസാനത്തെ വാക്കുകൾ ജയരാജ് പറയുമ്പോൾ അൻഷുൽ തന്റെ ഭാര്യയുടെ ശബ്ദം കേട്ടു…

“ആ, അത് കൊള്ളാം.. നല്ല ഭംഗിയുണ്ട്… ദേ, നോക്കിയേ ഇതെങ്ങനെയുണ്ടെന്ന്…”

പിന്നെ ജയരാജ് അവളോടു പറയുന്നതും കേട്ടു…

“ആ, കൊള്ളാം, നിനക്ക് ഇഷ്ടപ്പെട്ടുവെങ്കിൽ എടുത്തോ സ്വാതി…”

അതോടെ അയാൾ കാൾ കട്ട് ചെയ്തു…

അൻഷുലിന് അവർ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് സംശയം തോന്നി.. എങ്കിലും വീട്ടിൽ വന്നവർ ജയരാജ് പറഞ്ഞ പ്രകാരം തന്നെയാണ് വന്നത് എന്നറിഞ്ഞപ്പോൾ ഉള്ളിലുള്ള പേടി പോയി… അപ്പോഴാണ് അവർ ജയരാജിന്റെ മുറിയിലുള്ള അലമാര പൊക്കിയെടുത്തു കൊണ്ട് പുറത്തേക്കു വരുന്നത് കണ്ടത്.. അവരത് നേരെ അൻഷുലിന്റെ മുറിയിൽ കൊണ്ടു വെച്ചു.. ഇതുവരെ അൻഷുലിന്റെ മുറിയിൽ ഒരു അലമാര ഇല്ലായിരുന്നു.. അതു പോലെ ചില സാധനങ്ങൾ കൂടി അവർ അവിടെ നിന്ന് മാറ്റിയിട്ട് ക്ഷീണത്തോടെ സോഫയിൽ ചെന്ന് ഇരുന്നു.. അവർ അൻഷുലിനോട് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവനവർക്കു ഫ്രിഡ്ജിൽ നിന്നും എടുത്തു കൊടുത്തു..

 

ഏകദേശം 40-45 മിനിട്ടു കഴിഞ്ഞപ്പോൾ ജയരാജും സ്വാതിയും തിരിച്ച് ഫ്ലാറ്റിൽ എത്തി.. അവർ പരസ്പരം ചിരിച്ചു കൊണ്ടാണു അകത്തേക്ക് കയറി വന്നത്… ജയരാജിന്റെ കൈ സ്വാതിയുടെ വലത് ഇടുപ്പിനു മുകളിലായിരുന്നു… അൻഷുലിന് അതു കണ്ട് എന്തോ സങ്കടം തോന്നി… അവർ നടന്ന് സോഫയുടെയടുത്ത് എത്തുന്നതു വരെ ജയരാജിന്റെ കൈ അവിടെത്തന്നെ ആയിരുന്നു… അവന്റെ ഭാര്യയോ ജയരാജോ അവനവിടെ ഇരിക്കുന്ന ഭാവം പോലും കാണിക്കുകയോ അവനെ നോക്കുകയോ ചെയ്തില്ല…

പിന്നെ ജയരാജ് അവളുടെ ഇടുപ്പിൽ നിന്ന് കൈ എടുത്ത് അവർ രണ്ടു പേരും കൂടി സോഫയിൽ ഇരുന്നു.. അവിടെ വന്ന മൂന്ന് പയ്യന്മാരും സ്വാതിയോടു നമസ്കാരം പറഞ്ഞു.. അവളവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവരോടു തിരിച്ചും നമസ്കാരം പറഞ്ഞു.. ജയരാജ് ഇരുന്നതിനു ശേഷം അൻഷുലിനോട് വെള്ളത്തിന് ആവശ്യപ്പെട്ടു.. അവനയാളെ നോക്കി നിറം മങ്ങിയ ഒരു ചിരി സമ്മാനിച്ചു കൊണ്ട് തലയാട്ടി… അപ്പോഴും അവന്റെ ഭാര്യ അവനെ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല… അൻഷുൽ വെള്ളത്തിന്റെ കുപ്പി ജയരാജന് കൊടുത്തിട്ട് ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് പോയി.. അവനവിടെ നടക്കുന്ന കാര്യങ്ങൾ കൊണ്ട് അൽപ്പം കുഴങ്ങിയിരിക്കുകയായിരുന്നു…

 

അല്പം കഴിഞ്ഞ് അവരെല്ലാവരും ഒരു ലോറിയുടെ ഹോൺ ശബ്ദം കേട്ടു… ജയരാജ് തന്റെ ആളുകളോട് താഴേക്കു ചെല്ലാൻ പറഞ്ഞു… പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ആ പയ്യന്മാർ മൂന്നു പേരും കൂടെ പൂർണമായും ഗിഫ്റ്റ് പേപ്പർ കൊണ്ട് പൊതിഞ്ഞ നിലയിലുള്ള എന്തോ ഒരു വലിയ സാധനവും താങ്ങിപ്പിടിച്ചു കൊണ്ട് അകത്തേക്ക് വന്നു.. അവർ അതെടുത്തു നേരെ ജയരാജിന്റെ മുറിക്കകത്തു കൊണ്ടു പോയി വെച്ചു.. ഒന്ന് കിതപ്പടക്കാൻ രണ്ടു മിനിറ്റ് ഇരുന്നതിനു ശേഷം അവർ വീണ്ടും താഴേക്ക് പോയി.. അൻഷുൽ ഇതെല്ലാം അല്പം സംഭ്രമത്തോടെ നോക്കി അവിടെയിരുന്നു… വേറെ ഒരു ബോക്സിനകത്തുള്ള ഒരു ചെറിയ വസ്തു കൂടെ അവരെടുത്തു കൊണ്ട് ചെന്ന് ജയരാജിന്റെ മുറിയിൽ വെച്ചു.. രണ്ടു പേര് വീണ്ടും താഴെ പോയി ഒരാൾ ചെറിയ ഒരു സ്റ്റൂളും മറ്റേയാൾ ഒരു പുതിയ

Leave a Reply

Your email address will not be published. Required fields are marked *