നാണത്താൽ അവളുടെ മുഖം ചുവന്നു. ചുണ്ടിൽ ചെറു ചിരിയുമായി അവൾ തല താഴ്ത്തി.
മനു അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് അടുപ്പിച്ചു. എന്നിട്ട് കാതിൽ പതിയെ മൊഴിഞ്ഞു.
‘” ഇപ്പൊ എന്റെ പെണ്ണിന്റെ വേദന മാറിയോ….’”
നാണത്താൽ ചുവന്ന അവളുടെ മുഖം ഉയർന്നു. മുഖത്തു ആ കള്ളച്ചിരി ഇപ്പോളും ഉണ്ട്.
‘” മ്മ്…”
തല ആട്ടി ഒരു മൂളലോടെ അവൾ ഉത്തരം നൽകി.
മനു അവളുടെ മുടിയിഴകളിൽ തഴുകി അവളുടെ നെറ്റിയിലും കവിളിലും സ്നേഹ ചുംബനം നൽകി.
എന്നിട്ട് അവളെ വിട്ടകന്ന് തോർത്ത് എടുത്ത് കുളിക്കാൻ പോവാൻ ഒരുങ്ങി. പെട്ടെന്ന് അവൾ അവന്റെ കൈ പിടിച്ച് നിർത്തി.
മനു: മ്മ്….
അവൻ ചോദ്യ ഭാവേന അവളോട് ചോദിച്ചു
അതിനു മറുപടി ആയി അവനെ വലിച്ച് അവൾ കെട്ടിപ്പിടിച്ച് ചുണ്ടുകൾ കവർന്നെടുത്തു.
അവരുടെ ചുണ്ടും നാവും ഇഴചേർന്നു.
വെളിയിൽ നിന്നും ഒരു ഇളം കാറ്റ് അവരേ തഴുകി കുളിരു പാകി. അഞ്ജുവിന്റെ ശരീരത്തിൽ നിന്ന് നേരിയ ലക്സ് സോപ്പിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി.
ഒരു കിതപ്പോടു കൂടു അവർ ചുണ്ടുകൾ വിട്ടകന്നു.ഇപ്പോളും കെട്ടിപ്പിടിച്ചു തന്നെ ആണ് നിൽപ്പ്.
‘” എന്താ പെണ്ണേ ഇത്…. നീ അല്ലെ നാറുന്നു എന്ന് പറഞ്ഞേ…. പല്ല് പോലും തെച്ചിട്ടില്ല. വിട്ടേ… ഞാൻ കുളിച്ചിട്ട് വരാം’”
അവൻ അവളെ വിടാൻ നോക്കി എങ്കിലും അവൾ അവനെ ഒന്നുകൂടെ കെട്ടിപ്പിടിച്ചു. തന്റെ നെഞ്ചിലും കഴുത്തിലും കക്ഷത്തും എല്ലാം മണം പിടിച്ചു.
‘” അയ്യേ… ഈ പെണ്ണ് എന്തൊക്കെ ആണ് കാണിക്കുന്നെ… ഡീ നാറും ‘”
അവൾ അവന്റെ മുഖത്തേയ്ക്ക് ഒരു നിമിഷം നോക്കി നിന്നു
“‘ എന്റെ ഏട്ടന്റെ നാറ്റം അല്ലെ…. അത് എനിക്ക് ഇഷ്ട്ടാ… ‘”
അവളുടെ ഉത്തരം ഇനി ചോദിക്കാൻ പോവുന്ന ആയിരം ചോദ്യങ്ങളുടെ ഉത്തരം ആയി അവനു തോന്നി. അവളെ മാറോട് ചേർത്ത് ആ നെറുകിൽ ഉമ്മ വച്ചു.
ഒരു പൂച്ചക്കുട്ടിയെ പോലെ അവന്റെ നെഞ്ചിൽ പതുങ്ങി.
“‘ അയ്യോ… ഇന്റെ കൃഷ്ണാ……സമയം 7.30 ആയി . മതി പോയി കുളിച്ചേ…. ഇനി നിന്നാൽ ശരിയാവില്ല…..’”