😈Game Of Demons [Life of pain 2]

Posted by

 

വാതിൽ തുറക്കുന്നില്ല. ഉള്ളിൽ നിന്നും പൂട്ടിയിരുന്നു .

 

മനു ഏട്ടാ…………………………………………………..

അഞ്ജുവിന്റ അലർച്ച….

 

അഞ്ചു………

 

അവൻ അലറി വിളിച്ചു ആ പടുകൂറ്റൻ വാതിലിൽ ആഞ്ഞു ചവിട്ടി

 

ഇല്ല …തുറക്കുന്നില്ല. അത് അത്ര ശക്തി ഉള്ള വാതിൽ ആണ്.

 

ആ…………… അമ്മേ…………..

 

പിന്നെയും അവളുടെ കരച്ചിൽ.

തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അവൻ ഒന്നുകൂടി ആ വാതിൽ ആഞ്ഞു ചവിട്ടി.

ഇപ്രാവശ്യം അത് തുറന്നു.

അവൻ വേഗം ഉള്ളിലേക്ക് ഓടി കയറി

 

ധാരാളം മുറികൾ ഉള്ള വലിയ ഇരുനില ബംഗ്ളാവ്

 

ആ….. ആ…. ആ….. അമ്മേ…….

അവളുടെ കരച്ചിലിന്റെ ശബ്ദം പിന്നെയും അവന്റെ ചെവിയിൽ മുഴങ്ങി. പക്ഷെ ഇത് ഭാഗം എന്ന് അറിയുന്നില്ല.

അവൻ മുകളിലേക്ക് സ്റ്റർക്കേസ് വഴി ഓടി കയറി. എങ്ങോഒറ്റ എന്നില്ലാതെ ഓടി. അടച്ചിട്ട എല്ലാ മുറിയും ചവിട്ടി തുറന്നു. ഒന്നിലും അവൾ ഇല്ല. കരച്ചിൽ മാത്രം കേൾക്കുന്നുണ്ട്.

 

മനു ഒരു പ്രാന്തനെ പോലെ അലറി.

അവളുടെ ശബ്ധത്തിന്റെ കാഠിന്യം കുറയാൻ തുടങ്ങി.

അത് അവനിൽ വല്ലാതെ പേടി ഉളവാക്കി.

അവിടെ ഉള്ള എല്ലാ മുറികളിലും വേഗത്തിൽ താപ്പാൻ തുടങ്ങി.

അവിടം മൊത്തം മാറാല പിടിച്ച് ഒരു പ്രേത ബംഗ്ലാവ് പോലെ ആയിരുന്നു.

പെട്ടെന്ന് ഒരു റൂമിന്റെ അടുത്ത് എത്തിയപ്പോൾ അത് പൂട്ടിയിരുന്നു.

അതിന്റെ ഉള്ളിൽ നിന്ന്

പ്ലക് പ്ലക് പ്ലക്

എന്ന് ശബ്ദം വരുന്നുണ്ട്.

 

മനു ആ ഡോർ പുറത്തു നിന്ന് ചവിട്ടി പൊളിച്ചു.

അവിടെ കണ്ട കാഴ്ച്ച അവനെ വല്ലാതെ തളർത്തി.

Leave a Reply

Your email address will not be published. Required fields are marked *