😈Game Of Demons [Life of pain 2]

Posted by

Game Of Demons [Life of pain 2]
Author : Demon king

 

എന്റെ പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ… ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നിരിക്കുകയാണ്. ഈ സ്റ്റോറി സത്യം പറഞ്ഞാൽ കുറച്ചുകൂടി വഴുകേണ്ട കഥ ആയിരുന്നു. ഞാൻ മുമ്പ് എഴുതിയ കഥ ചില പ്രത്യേക കാരണങ്ങളാൽ reject ആയതിനാൽ ഞാൻ അതിൽ നിന്നും പിൻവാങ്ങി ഈ കഥയിലോട്ടു കടന്നു എന്നതാണ് സത്യം. ഈ കഥ life of pain ന്റെ തുടർ ഭാഗം ആണ്. ആ കഥ വായിക്കാത്ത നേരെ സെക്കന്റ് പാർട് വായിക്കാൻ വന്ന വല്ല പഹയന്മാരും ഉണ്ടെങ്കിൽ അത് വായിച്ചതിനു ശേഷം ഇത്‌ വായിക്കുക ഇത്‌തികച്ചും സാങ്കൽപ്പികമായ കഥയാണ് . ഇതിൽ ഉള്ള വ്യക്തികൾക്ക് യാഥാർഥ്യത്തിൽ ആരുമായും ഒരു അവിഹിതമോ പങ്കോ ഉണ്ടാവുന്നതല്ല… 

 

ഈ കഥ ഞാൻ ശരിക്കും സിംഗിൾ പാർട് ആക്കി ഇടണം എന്നാണ് കരുതിയത്. എന്നാൽ എഴുതാൻ തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ കൊറേ കാര്യങ്ങൾ മനസ്സിൽ കേറി വന്നു. അതുകൊണ്ട് അടുത്തടുത്ത പാര്ടുകളാൽ ഞാൻ വീണ്ടും വന്നുകൊണ്ടിരിക്കും. നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും മാത്രം മതി എനിക്ക്.

 

 

സ്നേഹ പൂർവ്വം

DEMON KING❤️

 

 

Delhi ഇന്റർനാഷണൽ എയർപോർട്ടിൽ റഷ്യയിൽ നിന്നും ഉള്ള ഫ്ളൈറ് ലാൻഡ് ചെയ്തു. ഫ്ളൈറ്റിൽ നിന്ന് കറുത്ത ഫുൾ ലെങ്ത് കോട്ടും കൂളിംഗ് ഗ്ലാസ്സും വച്ച് ഒരു 55 ന് അടുത്ത് പ്രായം വരുന്ന ഒരാൾ ഇറങ്ങി. താടിയിൽ ചില ഇടത് കറുപ്പും വെള്ളയും ആയി നര. ബ്ലാക്ക്‌ കൂളിംഗ് ഗ്ലാസ്. 6 അടിയോളം പൊക്കവും ഉണ്ട്. ഉറച്ച ശരീരം. കൂടെ 33 വയസ്സോളം പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും.
ഒരു ടീഷർട്ടും പാന്റും ഇട്ടിട്ടുണ്ട്. ഉറച്ച മസിലുകൾ ഉള്ള ശരീരം. കയ്യിൽ ഞരമ്പുകൾ വലിഞ്ഞ് മുറുകിയിരിക്കുന്നു. കത്തുന്ന കണ്ണുകളും കറുത്ത കട്ട താടിയും. അഞ്ചര അടിയോളം പൊക്കവും.

ഇരുവരും ബാഗും വലിച്ച് സെക്യൂരിറ്റി ചെക്കിങ് ഉള്ള സ്ഥലത്തേയ്ക്ക് നീങ്ങി.

👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️

മനുവിന് തന്റെ സമനില തെറ്റുന്ന പോലെ തോന്നി.

അഞ്ജുവിന്റെ അലറുന്ന ശബ്ദം ഫോണിൽ മുഴങ്ങി.

ശര വേഗത്തിൽ അവൻ കാർ മുന്നോട്ട് പായിച്ചു.

ബോധം നഷ്ടപ്പെടുന്ന പോലെ…

കിട്ടിയ ജീവിതം പിന്നെയും കയ്യിൽ നിന്നും വഴുതി പോകുന്ന പോലെ….

കാറിന്റെ വേഗത 110 ൽ ആയി.

വണ്ടി നേരെ ഒരു വലിയ ബംഗ്ലാവിലേക്ക് ഇരച്ചു കയറി.

ശര വേഗത്തിൽ അവൻ കാർ ഡോർ തുറന്ന് ബംഗ്ലാവ് ലക്ഷ്യമാക്കി ഓടി….

 

ഇല്ല

Leave a Reply

Your email address will not be published. Required fields are marked *