അതൊന്നും കാര്യം ആക്കാതെ അഞ്ചു മുകളിൽ അവളുടെ റൂമിലേക്ക് നടന്നു.
👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️
അവർ ആ മുറിയിലേക്ക് നടന്നു നീങ്ങുതോറും കുറച്ചുപേരുടെ കരച്ചിൽ കേൾക്കാമായിരുന്നു.
അവർ നാലു പേരും മുകളിലെ നിലയിലെ അവസാന വാതിലിന്റെ അടുത്ത് എത്തി.
സിംഗര ആ മുറിയുടെ വാതിലുകൾ മുട്ടി.ഉള്ളിൽ നിന്നും ഒരു തടിച്ച ആൾ വാതിൽ തുറന്നു
സിംഗര: അവർ ആരെങ്കിലും സമ്മദിച്ചോ…
:” ഇല്ല ഭായി എത്ര തല്ലിയിട്ടും അവർ അല്ലാ എന്നാണ് പറയുന്നത്.’”
സിംഗര: മ്മ്…. ഒക്കെ. നമുക്ക് നോക്കാം
അവർ ആ മുറിയുടെ ഉള്ളിലേക്ക് കയറി.
അവിടെ നാലുപേരുടെ കായ്കൾ കെട്ടി തൂക്കി നിർത്തിയിരിക്കുന്നു. കുറേപേർ റബ്ബർ ചുറ്റിയ വടി കൊണ്ട് അവരെ തല്ലുന്നുണ്ട്.
ദേഹത്തു മൊത്തം അടി കൊണ്ട പാടുകൾ ആണ്. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുന്നുണ്ട്.
സിംഗര: ഭായി…. ഇത് രുദ്ര… ഇവിടത്തെ പ്രധാന ഡ്രഗ് ഡലിംഗ് തലവൻ ആണ്. ഇവനും ഭായും തമ്മിൽ ഇടക്കിടക്ക് വാക്ക് തർക്കത്തിൽ ഏർപ്പെടാറുണ്ട്
പിന്നെ ഇത് തേജ… ഡൽഹി സിറ്റിയിൽ ഗോൾഡ് കള്ളക്കടത്തു നടത്തുന്ന ടീം തലവൻ ആണ്. ഇവനും ഭായുടെ ശത്രു ആണ്.
ഇത് റാം ഗോപാൽ. കള്ളപ്പണം ആണ് മേഖല.
അവസാനമായി ഇവൻ ആണ് അതീരാ…. സെക്സ് റാക്കറ്റ്. ഒരു കാലത്ത് ഭായുടെ പാർട്ണർ ആയിരുന്നു. പിന്നെ ഷെയറിന്റെ കാര്യം പറഞ്ഞ് ഇവർ തർക്കത്തിൽ ആയി. ഇവൻ കാരണം ആണ് ഭായി ഒരു വാൻഡഡ് ക്രിമിനൽ ലിസ്റ്റിൽ ഇടം പിടിച്ചത്.
അലി എല്ലാവരെയും ഒന്ന് നോക്കി.
എല്ലാം 50 വയസ്സിനു മുകളിൽ പ്രായം വരുന്നവർ ആണ്.
അലി: സിംഗര…. ഇവരെ കസാരയിൽ ഇരുത്തി കൈ കെട്ടി വക്ക്
അലി ഭായുടെ നിർദ്ദേശ പ്രകാരം അവരെ അഴിച്ചു കസേരകളിൽ ഇരുത്തി അതിന്റെ കൈപ്പിടികളിൽ അവരുടെ കൈകൾ ബന്ദിയാക്കി…
‘” ഭായ്… എനിക്ക് അറിയില്ല ഭായി…. എനിക്കൊന്നും അറിയില്ല ഭായി…. എന്നെ വെറുതെ വിടണം ഭായി…..”
അവർ നാല് പേരും കരഞ്ഞ് അയാൾക്ക് മുന്നിൽ കേണു അപേക്ഷിച്ചു. ഇതെല്ലാം കാണുമ്പോൾ അയാളുടെ മുഖത്തു ഒരു വന്യമായ ചിരി ഉത്ഭവിച്ചിരുന്നു.
തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ചുരുട്ട് എടുത്ത് അതിന്റെ മുന്നിലെ ഭാഗം മുറിച്ചു കളഞ്ഞു. അതിനു ശേഷം ആ ചുരുട്ട് കത്തിച്ച് ആ നാലുപേരേയും നോക്കി.