” അമലിനു പഠനത്തിന് ഈ കോളേജ് അല്ല ആവശ്യം.. മറിച്ചു ഇന്ന് കോളേജിന് അവനെയാണ് ആവശ്യം…നമ്മുടെ യൂണിവേഴ്സിറ്റിയുടെ അഭിമാനം എന്നും ഉയർത്തിപിടിയ്ക്കാൻ സാധിക്കുന്ന ഒരാൾ ആയിരിക്കും അമൽ എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു..” ഇതായിരുന്നു അനിത ചേച്ചിയുടെ ആ വാക്കുകൾ..
ഞാൻ എല്ലാവർക്കും നന്ദി പറഞ്ഞു..പതിവ് ക്ലാസുകൾ തുടങ്ങി.. ക്ലാസിലുള്ളവർക് എന്നോടുള്ള രീതികൾ തന്നെ ഭാവിയിൽ മാറിയതിനു പ്രധാന കാരണം അന്ന് ആണ് സംഭവിച്ചത്…നമ്മുടെ ഇത്തരം അക്കാഡമിക് നേട്ടങ്ങൾ ക്ലാസ്സിൽ ഒരു ബുദ്ധിജീവി സ്ഥാനം തരും എന്നല്ലാതെ നമ്മളോട് അങ്ങനെ സൗഹൃദം കൂടാൻ ആരും വരണം എന്നില്ല..
പക്ഷെ ആൺകുട്ടികൾ എന്നോട് കുറച്ചൊക്കെ സ്നേഹത്തോടെ മിണ്ടാൻ തുടങ്ങിയത് വേറൊരു പെൺകുട്ടി കൂടി ആണ്.. ഹിമ…മുന്നിലുള്ള ബെഞ്ചിൽ സാധാരണ ഒറ്റക്കിരിക്കാറുള്ള എന്റെ ബെഞ്ചിൽ അന്ന് ഹിമ എന്നൊരു കുട്ടി വന്നിരുന്നു…
“Amal can i sit here..” അവൾ ചോദിച്ചു..
എനിക്ക് താത്‌പര്യം അതികം ഇല്ലെങ്കിലും തലയാട്ടി..
അവൾ ആ ബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്നു..
ആ പീരിയഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോൾ പേന കൊണ്ട് ഹിമ എന്നെ തോണ്ടി വിളിച്ചു..
” അമൽ എനിക്ക് ഈ സെമെസ്റ്ററിൽ 2പേപ്പർ പോയി.. വീട്ടിലൊക്കെ നല്ല സീൻ ആയിരുന്നു.. ഞാൻ പഠിക്കാൻ വളരെ ആവറേജ് ആണ്.. i know it..തന്റെ കൂടി ഇരിക്കുമ്പോൾ കുറച്ചൊക്കെ അത് കണ്ട് പഠിക്കാമല്ലോ എന്ന് കരുതി ആണ് ഞാൻ ബെഞ്ച് മാറിയത് ” അവൾ പറഞ്ഞു
അമൽ ചിരിച്ചു കൊണ്ട്.. “ഇയാളുടെ പേരെന്താ “??
കുറച്ച് പേർ ഞങ്ങൾ സംസാരിക്കുന്നത് ബാക്കിൽ ഇരുന്ന് ക്ലോസ് ആയി ഒബ്സർവ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി..
ഹിമ ഒരു ഞെട്ടലോടെ ” i am hima” ആ ഞെട്ടൽ കണ്ടപ്പോൾ ഞാൻ കരുതി 6മാസം ആയിട്ടും പേരറിയില്ലേ എന്ന് കരുതിയിട്ടാവും എന്ന്… അല്ലേൽ തന്നെ ഇതൊന്നും ശ്രദ്ധിക്കാത്ത ഞാൻ അവളുടെ പേരെന്തിന് അറിയണം എന്നായിരുന്നു എന്റെ ചിന്ത.. പക്ഷെ ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സുന്ദരി ആയ ഒരു പെണ്ണിന്റെ പേരാണ് എനിക്ക് അറിയാൻ വയ്യാതിരുന്നത് എന്ന് ഉച്ചക്ക് മനസിലായി..
“ഹിമ.. താൻ എന്റെ കൂടി വന്നിരുന്നു എന്ന് കരുതി ഒരു മികവും ഉണ്ടാകാൻ പോണില്ല.. താൻ ഈ സബ്ജെക്റ്റുകളെ ആദ്യം സ്നേഹിക്കു.. അറിയൂ.. പിന്നെ തനിക് പഠനം ആയാസകരമാകും ”