അനിത മിസ്സും അമലും 2 [അർജുൻ]

Posted by

ഇത്ര ഭംഗി അവളുടെ ചന്തിക്കുണ്ടോ എന്നറിയാൻ അവൾ ചരിഞ്ഞു കണ്ണാടിയിൽ നോക്കി 2കയ്യും സാരിയുടെ മുകളിൽ ചന്തിയിൽ വെച്ചു..നന്നായി എടുത്ത് നിക്കുന്ന ചന്തികളാണ് അനിതയുടേത്.. അവളുടെ പരുക്കൻ സ്വഭാവവും അവളെ പേടി ആയതും കൊണ്ടാണ് കോളേജിൽ അവൾക്ക് നേത്ര അസ്ത്രങ്ങൾ ഏൽക്കേണ്ടി വരാത്തത്..

സാമാന്യം ഒതുങ്ങിയ മുലകൾ ഉള്ള അവൾ ചിത്രത്തിലേക്ക് നോക്കി.. അതും വൾഗർ ആയി അവൻ വരച്ചില്ല..വനിതക്ക് ഒരു കാര്യം മനസിലായി..അവൾക്ക് അവളുടെ ശരീരത്തെ അറിയുന്നതിൽ കൂടുതൽ അവനിപ്പോൾ ആകാരം ഒക്കെ അറിയാം എന്ന്‌ തോന്നി..

ഒരേസമയം നാണവും സന്തോഷവും ഉള്ളിൽ അവൾക്ക് വന്നു..അല്ലാതെ അവളെ കൂടുതൽ സുന്ദരി ആക്കി വളരെ മാന്യതയോടെ വരച്ച ചിത്രങ്ങളോട് അവൾക്ക് എന്ത് ദേഷ്യം വരാനാ…. തന്നെയും ഇങ്ങനെ കരുതലോടെ കാണാൻ ആളുണ്ടല്ലോ എന്ന സന്തോഷം ആയിരുന്നു ആ മനസിലും..

അവൾക് ആ ബുക്ക്‌ എടുത്തുകൊണ്ടു പോയി സൂക്ഷിക്കണം എന്നുണ്ടായിരുന്നെങ്കിലും ആ ആഗ്രഹം ഉള്ളിലടക്കി കൊണ്ട് ആ ചിത്രങ്ങൾ അവളുടെ മനസ്സിൽ പതിപ്പിച്ച ശേഷം അത് ടേബിളിന്റെ മുകളിൽ വെച്ചു..

അതിന് ശേഷം ഇതുപോലെ വേറെ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ അവൾ ആ മേശ അരിച്ചു പെറുക്കി.. അപ്പോൾ വീണ്ടും അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിയ നിമിഷമാണുണ്ടായത്.. 3ബുക്കുകൾ അവൾക്ക് വേണ്ടി.. ഒന്നിൽ കവിതകൾ മറ്റൊന്നിൽ കഥകൾ പോലെ ചില ലേഖനങ്ങൾ മറ്റൊന്നില്ല ഓരോ ദിവസത്തെയും ചില ഡയറി കുറിപ്പുകൾ…

ഡയറി കുറിപ്പുകളിലേക്ക് കണ്ണോടിച്ച അനിതക്ക് മനസിലായത് കഴിഞ്ഞ 6മാസത്തിൽ ഓരോ ദിവസത്തെയും ഞങ്ങൾക്കിടയിൽ ഉണ്ടായ കാര്യങ്ങൾ ആയിരുന്നു അതിൽ..

അനിതയുടെ ചിരിയെപ്പറ്റി, സൗന്ദര്യത്തെ പറ്റി, സ്നേഹത്തെ പറ്റി, വാത്സല്യത്തെപ്പറ്റി, കോളേജിലെ അനിത ടീച്ചറെ കണ്ട ഓർമയിലെ നിമിഷങ്ങളെ പറ്റി, അനിതയുടെ ജീവിതത്തിലെ വിഷമങ്ങളെപ്പറ്റിയുള്ള ആകുലതകൾ, അനിതയോടപ്പം വീട്ടിൽ ചെലവഴിച്ച സന്തോഷ നിമിഷങ്ങളെ പറ്റി അങ്ങനെ എല്ലാം കൊണ്ടും ഓർമ്മകൾ നിറച്ച ഒരു ഡയറി.. വായിച്ചു വായിച്ചു അനിത അവന്റെ ബെഡിൽ തല ചായ്ച്ചിരുന്നു..

ഡയറി താളുകൾ അവസാനിക്കുമ്പോഴും അതിൽ ഒരു ദിവസത്തെ വാക്യം അവളുടെ മനസിൽ ഇങ്ങനെ മുഴച്ചു നിന്നു അപ്പോഴും..” എന്റെ ചേച്ചി..പറയാതെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് എത്ര മാത്രം എന്നറിയാമോ.. ഈ അമലിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണും ചെലുത്താത്ത സ്വാധീനമാണ് ചേച്ചി ഉണ്ടാക്കിയത്..ഈ സ്നേഹം ഉള്ളിൽ തന്നെ നിലനിർത്തണം എന്ന് എനിക്കറിയാം..മറ്റുള്ളവരെ പോലെ അല്ല ഞാൻ ഒരിക്കലും… പക്ഷെ ഒന്ന് മാത്രം.. ഇതെന്റെ പ്രണയമാണ്.. എന്നിലെ അവസാന പ്രണയം ”

ഒരുപക്ഷെ ഇന്ന് അനിത വരികയും ഇതൊക്കെ കാണാൻ ഇട വരുകയും ചെയ്തില്ലായിരുന്നെങ്കിൽ ഒരിക്കലും അവൾ അറിയാതെ പോകുമായിരുന്ന അമലിന്റെ ഉള്ളിലെ അവളോടുള്ള സ്നേഹം…

ആ ഡയറി കുറിപ്പുകൾ വായിച്ച അവളുടെ കണ്ണ് നീര് തുള്ളികൾ മുഖത്തൂടെ ഒഴുകിയിരുന്നു…ആ കണ്ണ് നീർ തുള്ളിയും ആ മുഖത്തിന്റെ തുടിപ്പും കണ്ടവർക്ക് അറിയാം അതൊരിക്കലും അവനോടുള്ള ദദേഷ്യമോ അവൻ പ്രണയത്തോടെ തന്നെ കണ്ടു എന്നുള്ള സങ്കടം കൊണ്ടോ ആയിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *