അനിത മിസ്സും അമലും 2 [അർജുൻ]

Posted by

“അതെ അമൽ.. പക്ഷെ ഞാൻ അത്ര ആഗ്രഹിച്ചെടുത്ത കോഴ്സ് അല്ല ഇത്‌ അതാണ് പ്രശ്നം.. പക്ഷെ ഇപ്പോൾ എനിക്കിത് കംപ്ലീറ്റ് ചെയ്തേ ഒക്കുള്ളു..”

“ഹിമ, തനിക്ക് പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ ഇഷ്ടം ” ഞാൻ ചോദിച്ചു..

പെട്ടെന്നു മുഖം ഒന്ന് ഗൗരവത്തിൽ വെച്ച ഹിമ ” അമലിനു സഹായിക്കാൻ പറ്റില്ലേൽ അത് പറഞ്ഞാൽ മതി. ഇങ്ങനെ ഉള്ള ചോദ്യങ്ങളുടെ ആവശ്യം ഇല്ല ”

“നിങ്ങൾ ചൂടാകാൻ ഞാൻ എന്ത് പറഞ്ഞു.മറുപടി പറയുന്നേൽ പറയാം ”

അവൾ വലിയ താത്‌പര്യം ഒന്നുമില്ലാതെ ” ലവ് മാര്യേജ് ”

“ഓക്കേ. ഹിമ പ്രണയ വിവാഹം നമ്മളുടെ ചോയ്സ് ആണ്… നിനക്കിഷ്ടപെട്ട ഒരാണിനേ നീ തന്നെ കണ്ടെത്തുന്നു..മറിച് അറേഞ്ച്ഡ് മാര്യേജ് ആണേൽ വീട്ടുകാർ കണ്ടെത്തുന്ന ഒരാണിനേ നീ പിന്നീട് ഇഷ്ടപെടുന്നു.. 2ലും ഇഷ്ടം ഉണ്ട് ആ ഇഷ്ടം ആണ് 2രീതിയിൽ വിവാഹം ചെയ്തിട്ടും സന്തോഷമായി വിജയയകരമായി ആൾക്കാർ ജീവിക്കുന്നത്..”

“താൻ ഇപ്പോൾ ആരുടെയൊക്കെയോ നിർബന്ധത്തിൽ അറേഞ്ച്ഡ് മാര്യേജ് ചെയ്ത കോഴ്സ് ആണ് ഇത്‌.. എന്നും കരുതി അവിടെ നീ തോറ്റു പോകും എന്ന ചിന്ത മാറ്റിവെച്ചിട്ട് അതിനെ ഇഷ്ടപ്പെട്ടു പഠിച്ചു നോക്കൂ…വിജയിക്കും ഇയാൾ ” ഞാൻ പറഞ്ഞു

ഇത്‌ പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ കുട്ടി വേറൊന്നും പറഞ്ഞില്ല..വളരെ സന്തോഷവതി ആയിട്ട് പറഞ്ഞു ”

” thanks അമൽ Am sorry”

“Dont put thanks and Sorry to the same line.ആത്മാർത്ഥ ഇല്ല എന്ന്‌ തോന്നും ” ഞാൻ ചിരിച്ചു.
അവളും ചിരിച്ചപ്പോൾ ഞാൻ
“കുട്ടിക്ക് ഈ ബെഞ്ചിൽ ഇരിക്കാം..പറ്റുന്ന സഹായങ്ങൾ ഞാനും ശ്രമിക്കാം ”

ആ വാക്കുകളും ഉപദേശങ്ങളും എല്ലാം അവളിൽ വലിയ സംതൃപ്തി ഉണ്ടാക്കി..

പക്ഷെ ഇതിനു ശേഷമാണു ആ സംഭാഷണത്തിന്റെ ഭവിഷ്യത്ത്‌ ഞാൻ അറിഞ്ഞത്..

ഞാൻ ഉച്ചക്ക് ചോറുണ്ട പാത്രം കഴുകി ക്ലാസ്സിലേക്ക് വരുന്ന വഴിയാണ് എന്റെ ബാച്ചിലെ സിദ്ധാർഥും ജാഫറും എന്നെ തടഞ്ഞത്.. ഞാൻ ചിരിച്ചുകൊണ്ട് എന്തെ എന്നർത്ഥത്തിൽ നോക്കിയപ്പോൾ ആണ് പിറകിൽ നിന്ന് ഒരു കൈ എന്നെപിടിച്ചു തള്ളിയത്..

ഞാൻ വീഴാൻ പോയെങ്കിലും ജാഫർ എന്നെ പിടിച്ചു.. ഞാൻ തിരിഞ്ഞ് നോക്കി.. കാണാൻ ഒക്കെ നല്ല ഗ്ലാമർ ഉള്ള ഫിറ്റ്‌ ആയ ഒരാൾ.. കോളേജിലെ സീനിയർ ആണെന്നറിയാം..

“നിനക്കെന്താടാ ഹിമയുമായിട്ട് ” അവൻ ഒരു ഗുണ്ട ഭാവത്തിൽ എന്നോട്.. പക്ഷെ അവിടെ നടക്കുന്ന എന്താണ് എന്ന്‌ കൂടി മനസിലാകാത്ത ഞാൻ എന്ത് പറയാനാ..

Leave a Reply

Your email address will not be published. Required fields are marked *