എന്തോ ചേച്ചിയോട് പ്രണയത്തിന്റെ വിഷയം ഒന്നും പറയാൻ തോന്നിയില്ല.. ആ പാവം എന്നോട് കാണിക്കുന്ന ഈ കരുതലിന് ഉടനെ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആ സ്നേഹവും കരുതലുമാകും നഷ്ടപ്പെടുക എന്ന് ഞാൻ തിരിച്ചറിഞ്ഞു..
മനസ്സിൽ പ്രണയിക്കാൻ ആരുടേയും അവകാശം വേണ്ടല്ലോ..നഷ്ടപ്പെട്ടാൽ സങ്കടവും വേണ്ട… ഞാൻ മനസിൽ ചിന്തിച്ചു..
അടുത്ത ദിവസം ഞാൻ കോളേജിൽ എത്തിയപ്പോൾ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ തിരോധാനം ആകും കാരണം എന്ന് ഞാൻ കരുതി… പക്ഷെ എന്റെ ക്ലാസ്സ് മുൻപിൽ വലിയൊരു ഫ്ലെക്സും എനിക്ക് അനുമോദനങ്ങളും ആയിരുന്നു അതിൽ.. ഒരു സെമസ്റ്റർ എ ക്സാമിന് മാർക്ക് നേടിയതിനല്ല.. അത് ചരിത്രം ആണെങ്കിൽ കൂടെയും അതൊന്നും ഇങ്ങനെ ആഘോഷിക്കപ്പെടാറില്ലലോ..
ഫ്ലെക്സിൽ വായിച്ചപ്പോഴാണ് കാര്യങ്ങൾ കുറച്ചൊക്കെ മനസിലായത്… ഞാൻ കംപ്ലീറ്റ് ചെയ്ത ഒരു റിസർച്ച് വർക്ക് സബ്മിറ്റ് ചെയ്തിരുന്നു പല യൂണിവേഴ്സിറ്റികളിലേക്ക്..
അതിൽ ലോകത്തെ തന്നെ 2ആമത്തെ മികച്ച അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റി ആയ കാലിഫോർണിയ യൂണിവേഴ്സിറ്റി അവരുടെ ജേർണലിൽ ഹൈ സ്റ്റാർ റേറ്റിംഗിൽ പ്രസിദ്ധീകരിച്ചു എന്നും നമ്മുടെ യൂണിവേഴ്‌സിറ്റിക്ക് ഇതിനുള്ള സർട്ടിഫിക്കറ്റ് ഓഫ് recognition ലഭിച്ചു എന്നും മനസിലായത്.. ഇതെന്താ മിസ്സ് എന്നോട് ഇന്നലെ പറയാഞ്ഞത് എന്ന് ഞാൻ ഓർത്തു..
ഒരു ഞെട്ടൽ ആയിരുന്നു എനിക്കെങ്കിലും ക്ലാസ്സിൽ കയറിയപ്പോൾ തന്നെ ഐശ്വര്യം നിറഞ്ഞ ഒരു മുഖമാണ് എന്റെ മുന്നിൽ കണ്ടത്.. എന്റെ അനിത മിസ്സിന്റെ..അല്ല എന്റെ അനിത ചേച്ചിയുടെ… ആ ഞെട്ടൽ മനസ് നിറഞ്ഞ ചിരിയാകാൻ അധിക സമയം വേണ്ടി വന്നില്ല..നിറഞ്ഞ ഹർഷാരവം ആയിരുന്നു ക്ലാസ്സ് മുഴുവനും.. പക്ഷെ എന്റെ കണ്ണുകൾ ചേച്ചിയുടെ മുഖത്തായിരുന്നു..
ആ കണ്ണിൽ എനിക്ക് ഇപ്പോൾ എന്തോ അഭിമാനം ആണ് കാണാൻ സാധിക്കുന്നത്.. ചെറുതായി ആ കണ്ണുകൾ നിറഞ്ഞിട്ടും ഉണ്ട്.. ഈ കാഴ്ചകൾ എന്നെ തളർത്തുന്നതായിരുന്നു…ഒരാൾ എന്നെ ഇങ്ങനെ സ്നേഹിക്കാൻ.. എന്നെ ഓർത്തു അഭിമാനിക്കാൻ.. കണ്ണ് നിറയാൻ.. മുൻജന്മത്തിൽ ഞങ്ങൾ അടുപ്പം ഉള്ളവർ ആയിരുന്നുവോ??
ക്ലാസ്സിൽ ഡീൻ എന്നെ പുകഴ്ത്തി പറയുമ്പോളും എന്റെ ചിന്തകൾ ആ സ്നേഹത്തിന്റെ പിറകെ ആയിരുന്നു…അടുത്തതായി എന്റെ ചേച്ചി ആണ് സംസാരിക്കാൻ എത്തിയത്…കുറച്ചധിക നേരം ഞാൻ നേടിയ നേട്ടത്തിന്റെ വില മറ്റ് വിദ്യാർത്ഥികളോട് ചേച്ചി പറഞ്ഞു..കൂടെ എന്നെ ഒരുപാട് പുകഴ്ത്തലും… ഒരു സെന്റെൻസ് പറഞ്ഞപ്പോൾ ചേച്ചി എന്റെ കണ്ണിലേക്കു നോക്കി അഭിമാനം തുളുമ്പി ആണത് പറഞ്ഞത്