പകൽമാന്യ 4 [Sukimon]

Posted by

അരുൺ റീനയോടൊപ്പം അവളുടെ വീട്ടിൽ ചെന്നു വീട്ടിൽ ആരും ഉള്ള ലക്ഷണം ഒന്നും ഇല്ല ആകെ ഒച്ചയും അനക്കവും ഒന്നും ഇല്ലാതെ ഇരുട്ട് വീണു കിടക്കുന്നു.”ഇവിടെ വേറെ ആരും ഇല്ലേ? ”
അല്പം ശങ്കയോടെയും പേടിയോടെയും അരുൺ ചോദിച്ചു

“ഇല്ല! ആരും ഇല്ല അതല്ലേ നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, എന്താ നിനക്ക് പേടിയുണ്ടോ? ”

റീനയുടെ സംസാരത്തിൽ ഒരു ശെരികേട് അവനു തോന്നി

“നി പേടിക്കണ്ട നിന്നെ ഞാൻ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല കേറി വാ”

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയാതെ റീനയുടെ ആ നിഘൂടത നിറഞ്ഞ ക്ഷണം സ്വീകരിച്ചു അരുൺ അകത്തേക്ക് ചെന്നു.

“ലാപ്ടോപ് എന്റെ മുറിയിൽ കട്ടിലിൽ ഇരുപ്പുണ്ട് നി അങ്ങോട്ട് ചെല്ല്”
റീന അരുണിനെ മുറിയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു

അരുൺ മനസില്ലാമനസ്സോടെ മുറിയിലേക്ക് നടന്നു അവൻ മുറിയിലേക്ക് നടന്നപ്പോൾ റീന വാതിൽക്കലെ കതക് അടച്ച് കുറ്റിയിട്ടു.
അരുൺ കുറ്റിയിടുന്ന ശബ്ദം കേട്ട് അവിടെ നിന്നു എന്തോ പന്തികേട് അവനു തോന്നി

“എന്താ ഡാ നി അവിടെ നിന്നത്? ”

“ഒന്നുമില്ല! എന്തിനാ കതക് അടച്ചത്? ”

“ഓ! അതാണോ നി പേടിക്കണ്ട നിന്നെ കൊല്ലാൻ ഒന്നും അല്ല കൊല്ലത്തെ കൊല്ലാൻ ആ….. !”എന്നും പറഞ്‍ റീന പൊട്ടി ചിരിച്ചു
ഹ……. ഹ….. ഹ…….
അവളുടെ ആ അട്ടഹാസം കേട്ട് അരുണിന് വല്ലാത്ത പേടി തോന്നി യക്ഷിയെ നേരിൽ കണ്ട പോലെ ഒരു ഭീതി അവനിൽ അനുഭവപെട്ടു.

“നിന്നെ ഇങ്ങനെ ഒറ്റക്ക് കിട്ടാൻ ഒരു അവസരം ഞാൻ നോക്കി നടക്കുക ആയിരുന്നു,നിന്റെ തള്ള ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കും. നിന്റെ തള്ള മാത്രമല്ല ഇവിടുത്തെ ആളുകൾ എല്ലാം അങ്ങനെയാ ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കും അത്രക്ക് വിശ്വാസമാ എന്നെ അവർക്ക് അതുകൊണ്ട് അവരെ മാത്രമല്ല അങ്ങനെ പലരെയും പറ്റിച്ചും തട്ടിച്ചും വെട്ടിച്ചും നടക്കുന്ന എന്നെ അങ്ങ് ഒതുക്കിക്കളയാം എന്ന് കരുതിയോട പീറ ചെറുക്കാ നീയ്.”
“റീനയുടെ റേഞ്ച് എന്താ എന്ന് നിനക്ക് അറിയില്ല!”
റീന യുടെ dialogue അടി കേട്ടിട്ട് അരുണിന് ഭയം അല്ല തോന്നിയത് ദേഷ്യം ആണ് തോന്നിയത്

“നിർത്തടി ഏരപ്പെ അവളുടെ ഒരു റേഞ്ച് പോലും നിന്റെ റേഞ്ച് എനിക്ക് അറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല. നിന്റെ ലീലാവിലാസങ്ങൾ മുഴുവൻ കണ്ടവൻ ആ ഈ ഞാൻ ആ എന്നോട് ആണോ നിന്റെ കവല പ്രസംഗം”

അരുണിന്റെ മൂർച്ചയേറിയ വാക്കുകൾ ഒരു പൊട്ടിച്ചിരിയോടെ ആണ് റീന ചേറുത്തത്

Leave a Reply

Your email address will not be published. Required fields are marked *