എന്റെ തുളസി
Ente Thulasi | Author : Manukkuttan
ജീവിച്ചു പോകാനുള്ള സാലറിയും. ചെന്നൈ സിറ്റിയിലെ തിരക്കുകളിൽ നിന്ന് കുറച്ച് ഒഴിഞ്ഞുമാറിയാണ് ഞങ്ങളുടെ കമ്പനി. അതുകൊണ്ടുതന്നെ നഗരത്തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ് ഒരു കൊച്ചു ഒറ്റ ബെഡ്റൂം അപ്പാർട്ട്മെൻറ് എനിക്ക് ഒപ്പിക്കാൻ പറ്റി. കോളേജ് സമയത്ത് വീട്ടിൽ നിന്ന് തന്ന പോക്കറ്റ് മണി സേവ് ചെയ്തതും പിന്നെ സ്കോളർഷിപ്പിന്റെ പൈസയും അഞ്ചു മാസത്തെ സാലറിയും എല്ലാം ചേർത്ത് അത്യാവശ്യം ഒന്ന് ചുവടുറപ്പിക്കാനുള്ള മൂലധനം എന്റെ കയ്യിൽ ഉണ്ടായിരുന്നു. 5 നിലയുള്ള ഒരു അപാർട്മെന്റ് കോംപ്ലക്സിൽ മൂന്നാമത്തെ നിലയിൽ 500 സ്ക്വയർ ഫീറ്റിൽ ഒരു കൊച്ചു ഡ്രോയിങ് റൂമും അടുക്കളയും ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം, ഒരു ബാൽക്കണി ഇതായിരുന്നു എൻറെ മണിമാളിക. അത്യാവശ്യം വലിപ്പമുള്ള ഒരു ഡ്രോയിങ് റൂം അതിൽ 3 കസേര ഒരു ചെറിയ ടീപ്പോ പിന്നെ ഒരു കൊച്ചു ടി വിയും ഒരു അലമാരയും. അടുക്കളയിൽ അത്യാവശ്യം പെരുമാറാനുള്ള സ്ഥലമുണ്ടായിരുന്നു ഒരു ഗ്യാസ് സ്റ്റൗവും സെറ്റപ്പ് ചെയ്തു. വീട് എടുത്തപ്പോൾ ഫ്രീ കിട്ടിയ പഴയ പ്ലാസ്റ്റിക് വള്ളി കട്ടിൽ മാറ്റി ഒരു ഡബിൾ കോട്ട് കട്ടിൽ വാങ്ങി കൊണ്ട് വന്ന് ബെഡ്റൂമിൽ ഇട്ടു പിന്നെ കമ്പനിയിൽ പോകുവാനായി ഒരു സെക്കൻഡ് ഹാൻഡ് ആക്ടിവയും എടുത്ത് ജീവിച്ചുപോന്നിരുന്ന കാലം….
തുളസി ചേച്ചി എന്റെ നാട്ടിലെ അയൽപക്കക്കാരിയാണ്. രണ്ടുമക്കൾ, ഒരാണും ഒരു പെണ്ണും രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. മകൻ കെട്ടി കൊണ്ടുവന്നിരിക്കുന്നത് ഒരു അഡാർ ഐറ്റം ആണ്, ഒരൊന്നൊന്നര ഭദ്രകാളി. മരുമകൾ വന്നു കയറി അധികം താമസിക്കാതെ മോഹനൻ ചേട്ടൻ (ഒരു പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആയിരുന്നു, ചേച്ചിയുടെ ഭർത്താവ്) ഇഹലോകവാസം വെടിഞ്ഞു. പിന്നെ അങ്ങോട്ട് ചേച്ചിക്ക് കഷ്ടപ്പാടിന്റെ ദിനങ്ങൾ ആയിരുന്നു. എന്നും വഴക്കും ബഹളവും. ഭാര്യയുടെ താളത്തിനൊത്തു തുള്ളുന്ന