പാവക്കൂത്ത് 2
Pavakooth Part 2 | Author : MK
[ Previous Part ] [ www.kkstories.com]
ബസ്സിലായിരുന്നു മാനസിയുടെ മടക്കയാത്ര,,, തൻ്റെ സ്റ്റോപ്പ് എത്തുന്നതുവരെ മാനസിയുടെ ചിന്തകളിൽ മുഴുവൻ മായേച്ചി ആയിരുന്നു,, അവരുമൊത്തു ചിലവഴിച്ച നിമിഷങ്ങൾ ആയിരുന്നു,,,
എന്തു സുഖ സൗകര്യങ്ങളോടു കൂടിയ ജീവിതമാണ് ഇപ്പോൾ മായേച്ചിയുടേത്,, എത്ര ബഹുമാനത്തോടെയാണ് അവിടെയുള്ള സ്റ്റാഫുകൾ മായേച്ചിയോടു പെരുമാറുന്നത്,,,
എന്തു വൃത്തിയും, ഭംഗിയുമാണ് ആ ഹോട്ടലിനു,, എത്ര നല്ല വസ്ത്രങ്ങളാണ് ആ ഹോട്ടൽ സ്റ്റാഫുകൾ പോലും ഉപയോഗിക്കുന്നത്,, അതുപോലെ അവിടുത്തെ ജീവനക്കാർ സംസാരിക്കുന്ന ഇംഗ്ലീഷിന്റെ നിലവാരം,,,
ഇന്ന് കഴിച്ച ഭക്ഷണത്തിൻറ്റെ സ്വാദ്,, ഇപ്പോഴും വായിൽ തന്നെ തങ്ങി നിൽക്കുന്ന കണക്കെ,, പ്രത്യേകിച്ചും അവസാനം കഴിച്ച ആ ചോക്ലേറ്റ് ലാവാ കേക്ക്,,,
താൻ ഇന്ന് കഴിച്ച ഭക്ഷണത്തിൻറെ വില ആ മെനു കാർഡിൽ താൻ ശ്രദ്ധിച്ചതാണ്,, ‘അമ്മോ’,,, മായേച്ചി അടുത്തുള്ളത് കൊണ്ട് മാത്രം എങ്ങനെയൊക്കെയോ കണ്ണ് പുറത്തേക്കു തള്ളാതെ പിടിച്ചു നിന്നു,,,
താനും പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്,, പക്ഷെ മെനു കാർഡിൽ ഭക്ഷണത്തിൻറെ പേരിനേക്കാൾ മുന്നേ നോക്കുന്നത് അതിൻ്റെ വില ആയിരിക്കും,, നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങും എന്ന് തീർച്ച ഉണ്ടെങ്കിൽ മാത്രമേ അതിൻ്റെ പേര് നോക്കൂ,, ഓർഡർ ചെയ്യൂ,,
തൻ്റെ ഫ്ളാറ്റിലേക്കുള്ള ഇടവഴിയിൽ കൂടി നടക്കുമ്പോൾ മാനസി ചിന്തിച്ചത് മാനസിയെ കുറിച്ച് തന്നെ ആയിരുന്നു,, തൻ്റെ ജീവിതത്തെ കുറിച്ചായിരുന്നു,,,