ഇണക്കുരുവികൾ 17 [പ്രണയ രാജ]

Posted by

ആ വാക്കുകൾ പറഞ്ഞു തീരും മുന്നേ ഞാൻ പൊട്ടിക്കരഞ്ഞു പോയി. അനു അവൾ എന്നെ ആശ്വസിപ്പിക്കാനെന്നോണം എനികരിക്കൽ വന്നിരുന്നു. അവളെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.

ആ സമയം കേറി വന്ന നിത്യ അതു കണ്ടതും ഉറക്കെ വിളിച്ചു കൂവി.

അമ്മേ…. ഓടിവായോ…. അപ്പേട്ടൻ കരയണത് കാണണേ….. ഓടി… വായോ…..

അതൊക്കെ കേട്ടെങ്കിലും അണപൊട്ടിയ ദുഖം അടക്കുവാൻ സാധിച്ചില്ല, എല്ലാവരും മുറിയിൽ വന്നപ്പോഴും അനുവിനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.

അഭിയെ വഴക്കു പറഞ്ഞതിന് കരയുന്ന സ്നേഹനിധിയായ എട്ടനായി ഞാൻ മറ്റുള്ളവരുടെ കണ്ണിൽ, എന്നാൽ അതും ഒരു കാരണമാണ് , അതിലുപരി മാളുവായിരുന്നു ആ സത്യം എനിക്കും അനുവിനും മാത്രം അറിയാം

കരയല്ലെ ഏട്ടാ……

അഭി ചിണുങ്ങിക്കൊണ്ട് എൻ്റെ അരികിലെത്തി. എൻ്റെ കരച്ചിൽ അടങ്ങാതെ വന്നപ്പോ എന്നെ കെട്ടിപ്പിടിച്ച് അവളും കരഞ്ഞു. ഒടുക്കം ആ കണ്ണീരിനു മുന്നിൽ ഞാനും മുട്ടുമടക്കി.

അവളുടെ കുശുമ്പുകളിൽ കൂട്ടുകൂടി, നിത്യ എല്ലാം നോക്കി നിന്നു. നിത്യ എന്നോടായി പറഞ്ഞു.

എന്താ ചേല് നേരത്തെ കരയുന്നത് കാണാൻ

ഒന്നു പോടി

ടാ.. ടാ… പ്ലീസ് ഒന്നൂടി കയെടാ…..

എന്താ നിത്യേച്ചി ഏട്ടൻ പാവല്ലേ

ഒന്നു പോടി വായാടി

നിത്യാ നിനക്കു കൂടുന്നുണ്ട്

അപ്പോ നിനക്കവളെ ചിത്തപ്പറയാം ഞാൻ പറഞ്ഞാ

നീ പറഞ്ഞാ നല്ലത് വാങ്ങിക്കും

ഓ പിന്നെ എന്നാ അതൊന്നു കാണണല്ലോ

ടി നിന്നെ

തല്ലാനായി ഞാൻ കൈ ഓങ്ങിയതും അവൾ ഓടി, പിറകെ ഞാനും എനിക്കു പിറകെ കൊടുക്കേട്ടാ…. എന്നും പറഞ്ഞ് അഭിയും.

തമ്മയുടെ പുറകിൽ നിത്യ രക്ഷ നേടി. പിന്നെ തരാം എന്നും പറഞ്ഞ് ഞാനും അഭിയും അവിടെ നിന്നും വലിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *