ഇണക്കുരുവികൾ 17 [പ്രണയ രാജ]

Posted by

പിണങ്ങി കിടക്കുന്ന കാമുകി, അവളുടെ കപട ദേഷ്യവും മുഖത്തണിഞ്ഞു വരുന്നത് കാണാൻ ഒരു പ്രത്യേക ഫീലാണ്. അവളുടെ കണ്ണുകൾ നമ്മോടു പറയും എല്ലാം അഭിനയമാണെന്ന്, ആ ചുണ്ടുകളിലെ നറു പുഞ്ചിരി നാം കാണും എങ്കിലും അവളത് മറയ്ക്കാൻ ശ്രമിക്കുമ്പോ ആ നിമിഷം അവൾ കൂടുതൽ സുന്ദരിയാവും.

ആ മിഴികൾക്കു മുന്നിൽ താൻ തെളിഞ്ഞതും അവളുടെ കാലുകളുടെ ചലന വേഗത കൂടി, തൻ്റെ അരികിലെത്താൻ അവളിലെ തിടുക്കം അവനെ അത്ഭുതപ്പെടുത്തി. എല്ലാം ക്ഷണനേരം കൊണ്ടവൾ തച്ചുടച്ചു.

തന്നെ താണ്ടി അവൾ നടന്നകലാൻ ശ്രമിച്ചതും ആ കൈകളിൽ അവൻ പിടിച്ചു.

എട്ടാ വിടാനാ പറഞ്ഞത് ഞാൻ ഒച്ചയിടുവേ…..

എന്നാ നി ഒച്ചയിട് എന്നിട്ടേ ഞാൻ വിടു.

അവൾ എൻ്റെ കൈ വിടുവിക്കാൻ ശ്രമിച്ചപ്പോ ഞാൻ തകർന്നു പോവുകയായിരുന്നു. ഇത്രമാത്രം അവൾ തന്നെ വെറുക്കുന്നുണ്ടോ, അതിനു മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത്.

അവളാ കൈ വിടുവിച്ച് എന്നെ ഒരു നോട്ടം നോക്കി, ആ നിമിഷം എന്നില്ലണർന്ന ദേഷ്യം, സങ്കടം എല്ലാം അതിൻ്റെ സീമകൾ ബന്ധിച്ചിരുന്നു.

അന്ന് ആദ്യമായി അവളെ ഞാൻ തല്ലി. ആ കവിളുകൾ എൻ്റെ കൈ ചൂടറിഞ്ഞു. ആ വിരൽ പാടുകൾ വ്യക്തമായി കാണാൻ കഴിയും.

മാളു അവൾ ഒരു ഒച്ച പോലും ഉണ്ടാക്കാതിരുന്നത് എന്നിൽ കൂടുതൽ വിഷമം കുത്തി നിറയ്ക്കുകയായിരുന്നു. അവളുടെ കണ്ണിൽ നിന്നും ജലധാര ഒഴുകി, ആ മിഴികൾ എന്നെ തന്നെ നോക്കി നിന്നു.

കൈകൾക്കു പറ്റിയ ഒരു തെറ്റ്, മനസു ചഞ്ചലമായ ഏതൊ ഒരു നിമിഷത്തിൽ വിവേകത്തെ ദേഷ്യം മറികടന്നത് താൻ അറിഞ്ഞില്ല. ഏതു മിഴികളാണോ ഈറനണിയരുത് എന്ന് താൻ കൂടുതൽ ആഗ്രഹിച്ചത് ആ മിഴികൾ താൻ തന്നെ നനയിപ്പിച്ചു.

ഹൃദയത്തിൽ ആളി കത്തിയ കനലിൻ്റെ ചൂട് ഞാൻ മാത്രം അറിഞ്ഞു. അവളിൽ നിന്നും ഒരു വാക്കുകൾ പോലും തന്നെ തേടിയെത്തിയില്ല. ഒരു തെറ്റു മറയ്ക്കാൻ മറ്റൊരു തെറ്റ് ചെയ്തതുപോലെ സ്വയം തകർന്ന അവസ്ഥ.

പാവം മാളു അവളുടെ ജീവിതത്തിൽ അവൾ ചെയ്ത തെറ്റ് തന്നെ പ്രണയിച്ചതാണ് അതിനുള്ള ശിക്ഷ താൻ തന്നെ കൊടുത്തു. എനി അവൾ തന്നെ വെറുക്കും, ഒരിക്കലും തന്നോടു മിണ്ടില്ല, തന്നെ കാണുന്നത് തന്നെ വെറുപ്പായിരിക്കും.

തൻ്റെ ചിന്തകൾ ശരിയെന്ന് തെളിയിച്ചു കൊണ്ട് മാളു തിരിഞ്ഞു നടന്നു. ഒരു വാക്ക് പറഞ്ഞിട്ടു പോയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. ആ കാലിലെ ചെരുപ്പിൻ്റെ ഒരു സ്പർശനത്തിനായി മനസ് വെമ്പി. അത്രമാത്രം കുറ്റബോധം എന്നിൽ ഉടലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *