“നീ എന്ത് പണിയ കാണിച്ചേ…ഒന്നും പറ്റാണ്ടിരുന്നത് ഭാഗ്യം…”
മഞ്ജു ദേഷ്യത്തോടെ എന്നെ നോക്കി.
“അതിനു ഞാൻ വിചാരിച്ചോ ഇങ്ങനെ ഒക്കെ ആവും ന്നു …”
ഞാൻ കൈമലർത്തി..
“കാറും പോയി..കാശും പോയി..ആൾകാരുടെ എടേലു നാണോം കെട്ടു..ഇപ്പൊ സമാധാനം ആയല്ലോ അല്ലെ “
അവളെന്റെ കൈവിടുവിച്ചുകൊണ്ട് പറഞ്ഞു.
“ഞാനതിനു മനഃപൂർവം അല്ലല്ലോ…എന്താ ഇങ്ങനെ ഒക്കെ പറയുന്നേ “
ഞാൻ അവളെ വിഷമത്തോടെ നോക്കി.
“പിന്നെ എന്റെ വിഷമം ഞാനാരോടാ പറയാ ..”
അവളെന്നെ നോക്കി പതിയെ പറഞ്ഞു..
“ഉള്ള കാര്യം പറയാലോ ..നിന്നെ കണ്ടത് തൊട്ടു എനിക്ക് കഷ്ടകാലം ആണ് ..”
മഞ്ജു ചിരിയോടെ പറഞ്ഞു..
ഞാനും പതിയെ ചിരിച്ചു.
“കഴിക്കുന്നില്ലേ?”
ഞാൻ മഞ്ജുസിന്റെ കയ്യിൽ വീണ്ടും തഴുകികൊണ്ട് തിരക്കി..
“മ്മ്…”
അവൾ മൂളി..
“നീ കഴിച്ചോ ?”
അവളെന്റെ അടുത്ത് തിരക്കി..
“ഞാൻ അവിടന്ന് തന്നെ കഴിച്ചു…”
ഞാൻ പതിയെ പറഞ്ഞു..
“ആഹ്..നമ്മുടെ കാര്യം ഒകെ പിന്നെ കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടല്ലോ ..സന്തോഷമായി “
എന്റെ കൈ തട്ടികൊണ്ട് അവൾ എഴുനേറ്റു..
“ഹ് ..ആ മെക്കാനിക്കിനെ വിളിക്കാൻ പോയപ്പോ അയാളുടെ കൂടെ ഇരുന്നു കഴിച്ചതാ..”
ഞാൻ അവളോടായി സ്വല്പം ഉറക്കെ പറഞ്ഞു..