രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Posted by

“എടാ…ഞാൻ വരുന്നില്ല..നീ ഇവരെ ആരേലും വിളിക്ക്..”

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .

“വേറെ ആരേം കിട്ടാഞ്ഞിട്ടല്ലെ..ഒരു മുക്കാൽ മണിക്കൂർ ..അതിനുള്ളിൽ ഞാൻ നിന്നെ തിരിച്ചെത്തിക്കും”

ശ്യാം തീർത്തു പറഞ്ഞു. ഞാനാകെ ആശയ കുഴപ്പത്തിലായി. പെട്ടെന്ന് പോയി വരമെങ്കിൽ എന്ന നോക്കാം എന്നായി ഞാനും !

ആഹ്..ഒരാവശ്യവും ഇല്ലായിരുന്നു !ഇനി പറഞ്ഞിയിട്ടെന്താ …

ചങ്ക് ആയതുകൊണ്ട് അവനേം പിണക്കാൻ വയ്യ . അപ്പുറത്തുള്ളതിനേയും പിണക്കാൻ വയ്യ . എളുപ്പം പോയി വരാമെന്ന എന്റെ പ്രതീക്ഷ ഒകെ തെറ്റി ..കഷ്ടകാലം പിടിച്ച നേരത്തിനു പോണ വഴിക്കു പോലീസുകാരുടെ ചെക്കിങ് !

അതിൽ നിന്ന് ഒഴിവാക്കാൻ ഊടു വഴി പിടിച്ചു മൈരൻ വഴി തെറ്റിച്ചു. അങ്ങനെ കുറച്ചു നേരം പോയിക്കിട്ടി. പിന്നെ ചോദിച്ചു ചോദിച്ചു പോയി..

മഞ്ജുസ് ഒരു വട്ടം വിളിച്ചപ്പോ ഇപ്പൊ വരാം …ഉടനെ എത്തും എന്നൊക്കെ തട്ടി വിട്ടു . എന്നെ കാണാത്തതുകൊണ്ട് വീണ്ടും വീണ്ടും വിളിച്ചപ്പോ എനിക്കും വട്ടു പിടിക്കാൻ തുടങ്ങി..എടുത്തിട്ടെന്തു പറയാൻ ആണ്..

“ആരാണത്..കുറെ നേരം ആയല്ലോ..?”

ശ്യാം വണ്ടി ഓടിച്ചു കൊണ്ടിരിക്കെ എന്നോടായി തിരക്കി..

“ആരുമില്ല..നീ വണ്ടി ഓടിക്കു.”

ഞാനവനോടായി പറഞ്ഞു പുറത്തു തട്ടി..

“നിന്റെ മഞ്ജുസ് ആണോ “

അവൻ കാര്യം മനസിലായ പോലെ എന്നെ ഒന്ന് ആക്കി .

“ആണെന്കി നിനക്കെന്താ മൈരേ..അവന്റെ ഒരു ഇളി”

ഞാൻ അവന്റെ പുറത്തൊരു കുത്ത് കുത്തികൊണ്ട് ഫോൺ എടുത്തു..

“ഇപ്പൊ എത്തും…ഒരു മിനുട്ട് “

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

“കുറെ നേരം ആയല്ലോ…ഇത് പറയാൻ തുടങ്ങീട്ട് “

മഞ്ജു ചൂടായി.

“ഹാഹ്..ഒരു പ്രേശ്നത്തിൽ പെട്ടു പോയതാ…ഇപ്പൊ എത്താം “

Leave a Reply

Your email address will not be published. Required fields are marked *